ഒരാൾ ജീവിതത്തിൽ ഏറ്റവും കൂടുതൽ struggle ചെയ്യുന്നത് എപ്പഴാണെന്ന് അറിയാമോ.. എന്നോട് ചോദിച്ചാൽ ഞാൻ പറയും അത് അയാൾ രക്ഷപെടാൻ പോകുന്നതിന് തൊട്ട് മുൻപ് ആണെന്ന്.
അതങ്ങനെ ആണ് ഫൈനൽ റൗണ്ടിലേക്ക് എത്തുമ്പോൾ എല്ലാത്തിനും കാഠിന്യം കൂടും, എല്ലാം ഇട്ടെറിഞ്ഞിട്ട് പോകാൻ തളർച്ചകൾ പ്രേരിപ്പിക്കും. എന്നാലും കടിച്ചു പിടിച്ചു നിൽക്കുന്നവന് ഉള്ളതാണ് വിജയം.
ഒരുപാട് പേരുടെ അനുഭവം അങ്ങനെ കേട്ടിട്ടുണ്ട്. സിനിമയിൽ എത്തുന്നതിനു മുൻപ് നിവിൻ പോളി ജോലി രാജി വച്ചതിനു ശേഷം എന്ത് ചെയ്യണം എന്നറിയാതെ നടന്നിരുന്നു എന്ന് എവിടെയോ വായിച്ചിട്ടുണ്ട്.
ആപ്പിൾ കമ്പനി സ്ഥാപിക്കുന്നതിനു മുൻപ് സാക്ഷാൽ സ്റ്റീവ് ജോബ്സ് ഇതുപോലെ അലഞ്ഞു തിരിഞ്ഞു ഇന്ത്യയിൽ വന്നു ഏതോ ക്ഷേത്രത്തിൽ അന്നദാനമുണ്ട് തെരുവിൽ കഴിഞ്ഞിരുന്നു എന്ന് അദ്ദേഹത്തിന്റെ ആത്മകഥയിൽ പറയുന്നുണ്ട്.
ഇങ്ങനെ രക്ഷപെട്ട ഓരോരുത്തരെയും എടുത്ത് നോക്കിയാൽ അതിന് തൊട്ട് മുൻപ് ഒരു ഇരുട്ട് മുറിയിൽ അടക്കപ്പെട്ടത് പോലെ കിടന്ന അനുഭവം കാണാം. നിങ്ങൾക്ക് ദൈവത്തിൽ വിശ്വാസം ഉണ്ടെങ്കിൽ ഞാൻ പറയാം, അത് രക്ഷപ്പെടുത്താൻ പോകുന്നതിനു മുൻപുള്ള ഫൈനൽ പരിശോധന ആണ്.
നല്ല കൈകളിലേക്കാണോ അനുഗ്രഹം വച്ചു കൊടുക്കുന്നത് എന്നൊരു പരിശോധന.
ഇനി ആ ഇരുട്ടിൽ തപ്പി ക്ഷമ കെട്ടു എങ്കിൽ ഓർക്കുക, something big is on the way. അതുകൊണ്ട് പരിശ്രമിച്ചുകൊണ്ടേ ഇരിക്കുക. ഇടയ്ക്ക് ഇരുട്ട് വന്നാൽ ഭയപ്പെടേണ്ട its the final round… 

And one more thing..
ഇതൊന്നും എന്റെ വാക്കുകൾ അല്ല.. ഞാൻ തളരുമ്പോൾ ആരോ എന്റെ ഉള്ളിൽ പറഞ്ഞു തരുന്നവയാണ്.. 

പ്രിയ സുഹൃത്തേ ഈ ബ്ലോഗിൽ ഇനിയും പബ്ലിഷ് ചെയ്യുന്ന ലേഖനങ്ങൾ വായിക്കാൻ താല്പര്യം ഉണ്ടെങ്കിൽ എന്റെ WhatsApp ചാനലിൽ കൂടി ജോയിൻ ചെയ്യാൻ ശ്രദ്ധിക്കുമല്ലോ. ഇവിടെ പുതിയ പോസ്റ്റുകൾ വരുമ്പോൾ ചാനലിൽ ലിങ്ക് ഷെയർ ചെയ്യുന്നതാണ്.
Comments are closed.