എന്തെങ്കിലും ബിസിനസ് ചെയ്യണം എന്ന് ഉള്ളിലുണ്ട് പക്ഷെ അങ്ങ് തുടങ്ങാൻ പറ്റുന്നില്ല, ആദ്യത്തെ പടി വയ്ക്കുമ്പോൾ തന്നെ ഒരു പേടി..
ഇ അവസ്ഥയിൽ ഉള്ള ഒരുപാട് പേരെ കണ്ടിട്ടുണ്ട്.. ഇവരിൽ കുറച്ചു പേർ എന്നും ഈ ആഗ്രഹം മനസ്സിൽ കൊണ്ടുനടക്കും ബാക്കി കുറച്ചു പേർ ഇടക്ക് എന്തെങ്കിലും ആവേശം കേറി വരുന്നിടത്തു വച്ച് കാണാം എന്നും പറഞ്ഞു ഒരു ദിവസം അങ്ങ് ബിസിനസ് തുടങ്ങും..
ചിലപ്പോൾ ഉണ്ടാരുന്ന ജോലി ഒറ്റയടിക്ക് കളഞ്ഞിട്ട്, അല്ലെങ്കിൽ മുതൽമുടക്ക് കൈയിൽ ഉണ്ടോ എന്നുപോലും നോക്കാതെ ആയിരിക്കും എടുത്ത് ചാടുന്നത്..
ഫലമോ… ഞാൻ പറയേണ്ടല്ലോ.. മൂക്കും കുത്തി ദാ കിടക്കുന്നു താഴെ.. ചിലർ പിന്നെ പതിയെ പഠിച്ചു കേറും.. ഞാനും ഇത്തരത്തിൽ കുറച്ചു അനുഭവങ്ങൾ ഉള്ള ആളാണ്…
ഇനി കാര്യത്തിലേക്ക് വരാം.. ഒരു ഉദാഹരണം വച്ച് പറയട്ടെ.. ബിസിനസ് ഒരു കുളമായോ കായലയോ കടലായോ സങ്കൽപ്പിക്കുക.. നമ്മൾ അതിന്റെ കരയിൽ നിൽക്കുന്നു.. വൻ സ്രാവുകൾ നീന്തുന്ന കണ്ട് നമ്മൾക്കും ആവേശം.. പക്ഷെ ഇറങ്ങാൻ തുടങ്ങുമ്പോൾ ഭയം..
ചിലർ അതിന്റെ ആഴം നോക്കാതെ, അതായത് ചെയ്യാൻ പോകുന്ന ഫീൽഡ് നെ പറ്റി പഠിക്കാതെ എടുത്ത് ചാടും.
തനിക്ക് നീന്തൽ വശം ഉണ്ടോ എന്നുപോലും, അതായത് തനിക്കു സ്‌കിൽ ഉള്ള ഫീൽഡ് ആണോ എന്നും, നോക്കാതെ എടുത്ത് ചാടും..
ബാക്കി ഊഹിക്കാമല്ലോ.. മുഴുവൻ പഠിച്ചിട്ട് ഇറങ്ങാൻ പറ്റില്ലെങ്കിലും ഇറങ്ങാൻ പോകുന്ന സ്ഥലത്തെ പറ്റി പറ്റാവുന്ന അത്രയും ധാരണ ഉണ്ടാക്കി എടുക്കണം, അതുപോലെ സ്‌കിൽ ഇല്ലെങ്കിൽ അതും അല്പം എങ്കിലും ഉണ്ടാക്കി എടുക്കണം..
ബിസിനസിൽ റിസ്ക് എടുക്കണം, ശരിയാണ് പക്ഷെ ഇറങ്ങുന്ന സ്ഥലത്തിന്റെ ആഴവും അവിടെ പിടിച്ചു നിൽക്കാനുള്ള ശേഷിയും നോക്കാതെ എടുത്ത് ചാടുന്നത് റിസ്കല്ല ശുദ്ധ മണ്ടത്തരം ആണ്..
അതേസമയം വേണ്ടത്ര അറിവ്, അത് എത്രമാത്രം എന്ന് ചോദിച്ചാൽ, നിങ്ങൾ അതേപ്പറ്റി പഠിച്ചു ഒരു സ്റ്റേജ് എത്തുമ്പോൾ മനസ്സിൽ നല്ല ധൈര്യം ഉണ്ടാവുകയും ഇതാണ് എന്റെ സമയം എന്ന് നമ്മുടെ ഉള്ളിൽ ഉറച്ച ഒരു ചിന്ത ഉണ്ടാവുകയും ചെയ്യും.. അതാണ് സമയം.. അതുവരെ പഠിക്കുക
അതുപോലെ ചെറിയ വെള്ളത്തിൽ നീന്താൻ പഠിക്കുന്നപോലെ ചെറുതായ് ചെയ്തു സ്‌കിൽ കൂട്ടാനും ശ്രമിക്കാം..
അറിവ് ഉണ്ടാകുമ്പോഴാണ് ഭയം മാറിപോകുന്നത്..
പഠിച്ചിട്ട് വേണ്ടത്ര മുന്നൊരുക്കങ്ങൾ നടത്തി റിസ്ക് എടുത്ത് തന്നെ ഇറങ്ങുന്നു…. ഇറങ്ങി കഴിയുമ്പോൾ അതുവരെ വ്യകതമല്ലാതിരുന്ന ചില കാര്യങ്ങൾക്ക് കൂടി വ്യക്തത കൈവരുന്നു.. അവയെ കൂടി ഉൾക്കൊണ്ടുകൊണ്ട് നിങ്ങൾ മുന്നോട്ട് പോകുന്നു പതിയെ നിങ്ങളുടെ സ്‌കിൽ വളരുന്നു നിങ്ങളും ഒരു സ്രാവായി മാറുന്നു…
Comments are closed.