നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ എന്നറിയില്ല, ടിക് ടോക് ഒരിടക്ക് തരംഗം ആയപ്പോൾ മുതലാണ് ചെറിയ വീഡിയോ ചെയ്യുന്നവരുടെ എണ്ണം വല്ലാതെ കൂടാൻ തുടങ്ങിയത്.
അതിൽ തന്നെ ഡാൻസ് കളിക്കാൻ അറിയാവുന്നവർക്കായിരുന്നു ഏറ്റവും നല്ല അവസരം ലഭിച്ചത്. ആദ്യമായ് തങ്ങൾ ചെയ്യുന്ന അല്ലെങ്കിൽ തങ്ങളുടെ ഒരു കഴിവ് പ്രദർശിപ്പിക്കാൻ ഉള്ള ഒരു വേദി എന്ന നിലയിൽ സന്തോഷത്തോടെ ഒരുപാട് പേർ ഈ രംഗത്തേക്ക് കടന്ന് വന്നു.
പിന്നീട് ചിലർ അതിന്റെ ബിസിനസ് സാധ്യതകളെ തിരിച്ചറിഞ്ഞു ഉപയോഗപ്പെടുത്താൻ തുടങ്ങി. ഡാൻസ് ചെയ്യുന്നവർ പ്രധാനമായും തങ്ങളുടെ ഡ്രസ്സ്, ആഭരണങ്ങൾ അല്ലെങ്കിൽ ഡാൻസ് കളിക്കാൻ തിരഞ്ഞെടുക്കുന്ന സ്ഥലം എന്നിവ പരസ്യം എന്ന് തോന്നാത്ത രീതിയിൽ തങ്ങളുടെ വീഡിയോ വഴി പ്രൊമോട്ട് ചെയ്യാൻ ആരംഭിച്ചു.
മറ്റ് ചിലർ സ്വന്തമായി സംരംഭങ്ങൾ തുടങ്ങി, സ്വന്തം വീഡിയോ വഴി പ്രൊമോട്ട് ചെയ്യുന്നു ലാഭം ഉണ്ടാക്കാനും തുടങ്ങി..
ഇത് കണ്ടിട്ട് ബിസിനസ് ചെയ്തുകൊണ്ടിരുന്ന ചിലരും ഡാൻസിൽ കൈ വച്ചു, അവർക്കും നല്ല രീതിയിൽ റീച് ഉണ്ടാക്കാനും ബിസിനസ് വളർത്താനും കഴിഞ്ഞു..
പക്ഷേ പെട്ടു പോയത് വേറെ ചിലരാണ്, ബിസിനസ് ഒക്കെ ഉണ്ടെങ്കിലും ഡാൻസ് കളിക്കാനും അറിയില്ല ക്യാമറയുടെ മുന്നിൽ വരാൻ ഇഷ്ടവുമില്ല. അങ്ങനെ ഉള്ളവരുടെ അവസ്ഥ കാണുമ്പോൾ സങ്കടം തോന്നാറുണ്ട്..
By the by ഒരു കാര്യം ചോദിക്കട്ടെ, നല്ല ഡാൻസ് സ്കൂൾ ഉണ്ടെങ്കിൽ സജസ്റ് ചെയ്യാമോ, വെറുതെ ഒന്നറിഞ്ഞിരിക്കാനാ..
Comments are closed.