ഒരു സംരംഭം ആരംഭിച്ചതിന് ശേഷം നേരിടേണ്ടി വരുന്ന പ്രശ്നങ്ങളെ കുറിച്ച് നമ്മൾ ഒരുപാട് കേട്ടിട്ട് ഉണ്ടായിരിക്കും, എന്നാൽ അതിനു മുന്നേ ഉണ്ടാകുന്ന ആരും ശ്രദ്ധിക്കാതെ പോകുന്ന ചിലതുണ്ട്.
എന്താണ് നമ്മൾ തുടങ്ങാൻ പോകുന്നതു എന്ന് കൃത്യമായി പറയാൻ കഴിയാത്ത ഒരുപാട് ആളുകളുണ്ട്. പലപ്പോഴും ജോലി ഒക്കെ രാജി വച്ചു അല്ലെങ്കിൽ ജോലിക്ക് വേണ്ടി ശ്രമിക്കാതെ ഉള്ളിൽ ഉള്ള എന്തിന്റെയോ പിന്നാലെ അന്വേഷിച്ചു നടക്കുന്ന ആളുകൾ.
പലർക്കും സംരംഭങ്ങൾ തുടങ്ങാൻ പല കാരണങ്ങൾ ഉണ്ടായിരിക്കും, ബിസിനസ് ചെയ്യാനുള്ള ആഗ്രഹം അല്ലെങ്കിൽ മെച്ചപ്പെട്ട ജീവിതം, അതും അല്ലെങ്കിൽ മറ്റൊരാളുടെ കീഴിൽ ജോലി ചെയ്യാനുള്ള താല്പര്യം ഇല്ലായ്മ ഇങ്ങനെ പലതും.
ഇതിൽ തന്നെ കൃത്യമായ ബിസിനസ് ലക്ഷ്യത്തോടെ ഇറങ്ങുന്നവർക്ക് കൃത്യമായ ഒരു പ്ലാൻ ഉണ്ടായിരിക്കും. പിന്നെ ഒരു കൂട്ടരുണ്ട് യാദൃശികമായി വിപണിയിലെ എന്തെങ്കിലും സാധ്യത കണ്ടെത്തി അതിന്റെ പിന്നാലെ പോകുന്നവർ.
ഇവർക്ക് ഒക്കെ പ്രശ്നങ്ങൾ ഉണ്ടാവില്ല എന്നല്ല, ഇതിൽ ഒന്നും പെടാത്ത ചിലരുടെ കാര്യമാണ് മുകളിൽ പറഞ്ഞത്.
ഉള്ളിൽ ഉള്ള എന്തിനെയോ തിരഞ്ഞു നടക്കുന്നവർ, മിക്കവാറും ജന്മനാ എന്തെങ്കിലും വാസന ഉള്ളവർക്കു പറ്റുന്ന പ്രശനമാണ്. ഇത് ഉള്ളിലെ ആ വാസന അവരെ മാടി മാടി വിളിച്ചുകൊണ്ടിരിക്കും.
എന്നാൽ എവിടെ എങ്ങനെ തുടങ്ങണം എന്ത് ചെയ്യണം എന്നൊന്നും ഒരു വ്യക്തത ഉണ്ടായിരിക്കുകയില്ല. ബിസിനസ് എന്നതിനേക്കാൾ ഒരു വൈകാരിക അടുപ്പം ആയിരിക്കും അവർക്ക് തങ്ങൾ ചെയ്യാൻ പോകുന്ന പ്രവർത്തിയോട് ഉണ്ടായിരിക്കുക.
ഒരുപക്ഷെ ഭാവിയിൽ താൻ എങ്ങനെ ആയിരിക്കണം എന്നെല്ലാം ഇവർക്ക് കാഴ്ചപ്പാട് ഉണ്ടായിരിക്കും എന്നാൽ അവിടേക്ക് എങ്ങനെ എത്തണം എന്നതിൽ ഒരു വ്യക്തത ഇല്ലായ്മ ഇവരെ എന്നും അലട്ടിക്കൊണ്ട് ഇരിക്കും.
പലപ്പോഴും ഈ ഒരു സമയം ആളുകളോട് ഇടപഴകാൻ പോലും ഇവർക്ക് മടി ആയിരിക്കും. എന്ത് ചെയ്യുന്നു എന്ന് ചോദിച്ചാൽ ഒറ്റ വാക്കിൽ ഉത്തരം പറയാൻ പറ്റില്ല എന്നത് തന്നെ കാരണം.
ഒരു പത്തു മിനിറ്റ് കിട്ടിയാൽ കാര്യങ്ങൾ ഒക്കെ വിശദമായി പറഞ്ഞു മനസിലാക്കാൻ പറ്റും, പക്ഷേ അതിനുള്ള സാഹചര്യം എല്ലായ്‌പോഴും കിട്ടില്ലല്ലോ.
ഇങ്ങനെ ഒരു അവസ്ഥയിൽ പെട്ടു പോകാൻ രണ്ട് കാരണങ്ങൾ ഉണ്ട്. ഒന്ന് വൈകാരിക ബന്ധം, രണ്ട് വേണ്ടത്ര അറിവില്ലായ്മ.
ബിസിനസിൽ വൈകാരിക ബന്ധം, അതായത് ഞാൻ ഇന്ന രീതിയിലെ ഇതൊക്കെ ചെയ്യൂ, ഞാൻ തന്നെ കൈ വച്ചാലെ ശരിയാകു എന്ന ചിന്തകൾ. ബിസിനസിൽ നമ്മൾക്ക് ഏറ്റവും ആവശ്യം cash flow ആണ്. അതിനുള്ള വഴികൾ ആദ്യമെ ശരിയാക്കി വക്കുക.
പണം വരാൻ തുടങ്ങിയാൽ പിന്നെ നമ്മുടെ ഇഷ്ടത്തിന് എന്തും ചെയ്യാനുള്ള അവസരങ്ങൾ ഒരുപാട് ഉണ്ടാകും. അതേസമയം നമ്മുടെ ഇഷ്ടത്തിന്റെ പിറകെ പോയ്കൊണ്ട് ഇരിക്കുകയും വരുമാനം ഇല്ലാതെ ആകുകയും ചെയ്താൽ ശരിക്കും പെട്ടു പോകും.
രണ്ട് നമ്മൾ ഇപ്പോൾ എവിടെ നിൽക്കുന്നു ചുറ്റും എന്തൊക്കെ നടക്കുന്നു എന്നുള്ള വ്യക്തമായ അറിവ് ഉണ്ടാക്കാൻ ശ്രമിക്കുക. അതായത് നമ്മളുടെ ഇഷ്ടപ്പെട്ട ഒരു മേഖല ഉണ്ടായിരിക്കുമല്ലോ. അവിടെ നമ്മുടെ സ്ഥാനം എവിടെയാണ് എന്താണ്, ആ മേഖലയിൽ എന്തെല്ലാം നടക്കുന്നുണ്ട് എന്നുള്ള അറിവ് മുഖ്യമാണ്.
അതിനു ആ മേഖലയിൽ പ്രവർത്തിക്കുന്ന മറ്റുള്ളവരുടെ സഹായം ലഭിക്കണം അല്ലെങ്കിൽ അത്തരം സ്ഥാപനങ്ങളിൽ കുറച്ചു നാൾ ജോലി എടുക്കണം.
മറ്റെല്ലാ പ്രശ്നങ്ങളും മറന്നു ഈ രണ്ട് കാര്യങ്ങളിൽ നന്നായി ശ്രദ്ധിച്ചാൽ എന്ത് എങ്ങനെ എപ്പോൾ എന്നുള്ള ചോദ്യങ്ങൾക്ക് ഉത്തരം ലഭിക്കും. നമ്മുടെ ലക്ഷ്യത്തിലേക്ക് ഉള്ള വഴി മുന്നിൽ തെളിഞ്ഞു വരുന്നത് കാണാൻ കഴിയും. പിന്നെ സർവ്വ ശക്തിയും എടുത്തു അതിലെ ഓടുക…
Comments are closed.