eCommerce ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് കുറച്ചു ടിപ്സ്
എല്ലാവരും തന്നെ സ്വന്തമായി eCommerce ആരംഭിക്കുവാൻ ഉള്ള ശ്രമത്തിലാണ് അല്ലെങ്കിൽ ആഗ്രഹിക്കുന്നവരാണ്. പലരും നല്ല രീതിയിൽ വരുമാനം ഉണ്ടാക്കുന്നുണ്ട് എന്ന് കേൾക്കുന്നു, ഇനി ഭാവിയിൽ മുഴുവൻ ഓൺലൈൻ ആകുമെന്നും എന്നാൽ പിന്നെ ഒരു കൈ നോക്കിക്കളയാം.. ഇങ്ങനെ ചിന്തിക്കുന്നവർ ആണ് കൂടുതലും എന്ന് തോന്നുന്നു.
നിങ്ങൾ ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്ന ബിസിനസ്, അതിനു ഓൺലൈൻ സെയിൽസ് കൂടി ആരംഭിക്കാൻ ആണെങ്കിൽ ഈ കടമ്പ എളുപ്പം കടക്കാം, കാരണം നിങ്ങൾ ഇപ്പോൾ ചെയ്തു വിജയിച്ച ബിസിനസിൽ നിങ്ങളുടെ ഉപഭോക്താവിന് കുറച്ചുകൂടി സൗകര്യം ഉണ്ടാക്കുക ആണല്ലോ ചെയുന്നത്, തീർച്ചയായും അത് വഴി വരുമാനം നിങ്ങളെ തേടി എത്തും.
ഇനി പുതിയതായി ഒരു eCommerce സംരംഭം തുടങ്ങുവാൻ നിങ്ങൾ ആഗ്രഹിക്കുന്നതെങ്കിൽ ഒരു കാര്യം ഓർക്കുക നിങ്ങൾ വിൽക്കാൻ ഉദ്ദേശിക്കുന്ന പ്രോഡക്റ്റ്, ഒന്നെങ്കിൽ അതു മറ്റ് ഒരിടത്തും കിട്ടാത്തത് ആയിരിക്കണം അല്ലെങ്കിൽ അതിനു എന്തേലും പുതുമ ഉണ്ടായിരിക്കണം.
അതായത് ഞാൻ ആരംഭിച്ചത് customized greeting cards വിറ്റു കൊണ്ടാണ്, ഇതേ ബിസിനസ് ചെയുന്ന മറ്റു പലരും ഉണ്ടെങ്കിലും എന്റെ പ്രോഡക്ട് ഞാൻ തന്നെ നിർമ്മിച്ചത് കൊണ്ട് അത് മറ്റ് ഒരിടത്തും ലഭ്യം അല്ലായിരുന്നു. പിന്നെ അതിൽ കുറച്ചു പുതുമകളും ഞാൻ പരീക്ഷിച്ചിരുന്നു. ഇത് രണ്ടും ഒത്തു വന്നത് എനിക്ക് ഗുണം ചെയ്തു.
eCommerce രംഗത്തെ രാജാവ് ആരാണെന്ന് ചോദിച്ചാൽ ( എണ്ണത്തിൽ ) അത് ലേഡീസ് ബൗട്ടിക് ആണ്. കാരണം വ്യത്യസ്തത പിന്നെ മാർക്കറ്റിലെ ആവശ്യകത.
അപ്പുറത്തെ കടയിൽ കിട്ടുന്ന സാധനം ഓൺലൈൻ ആയി നിങ്ങൾ വിൽക്കാൻ വച്ചാൽ കാര്യം ഒന്നുമില്ലെന്ന് സാരം.
ഫ്രഷ് ആയി ഉണ്ടാക്കുന്ന പാക്കറ്റ് ഐറ്റംസ് ( ഗുണമേന്മ ബോധിപ്പിക്കാൻ കഴിഞ്ഞാൽ ), ഡിസൈനർ വസ്ത്രങ്ങൾ, കുട്ടികളുടെ ഉടുപ്പുകൾ, ഹാൻഡി ക്രാഫ്റ്റ്, ഗിഫ്റ്റ് ഐറ്റംസ്, ആൽബം ഡിസൈൻ, ടോയ്‌സ് (വിട്ട് പോയവ ഉണ്ടെങ്കിൽ ക്ഷെമിക്കുക ) ഈ രംഗത്ത് ഒക്കെ നിങ്ങൾക്ക് വ്യത്യസ്തമായി പ്രോഡക്റ്റ് നിർമ്മിക്കാൻ സാധിച്ചാൽ, അല്ലെങ്കിൽ അവ നിർമ്മിക്കുന്നവരിൽ നിന്ന് കണ്ടെത്താൻ കഴിഞ്ഞാലോ നിങ്ങൾക്ക് ധൈര്യമായി ഒരു eCommerce ബിസിനസ് ആരംഭിക്കാം. 2-3 മാസത്തിനു ഉള്ളിൽ നല്ല വരുമാനം ലഭിക്കുകയും ചെയ്യും.
ഒരു കാര്യം കൂടി – നല്ല ഡ്രസ്സ് സെൻസ് ഉള്ള ആൾക്ക് മാത്രമേ നല്ല ഉടുപ്പുകൾ സെലക്ട് ചെയ്തു സ്റ്റോറിൽ ഇടാൻ സാധിക്കു. അതുകൊണ്ട് ചെയ്യാൻ ഉദ്ദേശിക്കുന്ന മേഖലയിൽ പരിചയം ഉണ്ടായിരിക്കണം, ഇനി അത് ഇല്ലെങ്കിലും സാധിക്കും പക്ഷെ കുറച്ചു സമയം കൂടുതൽ എടുക്കും കഷ്ടപ്പാടും കൂടും.. ഞാൻ രണ്ടാമത്തെ കൂട്ടത്തിൽ പെട്ടത് ആയിരുന്നു. ഗ്രീറ്റിങ് കാർഡ് ബിസിനസ് ചെയ്തുകൊണ്ടാണ് ഞാൻ അതേപ്പറ്റി പഠിച്ചത്.
ഒരു eCommerce ആരംഭിക്കുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം
ആദ്യം നിങ്ങൾ ഇത് എന്തുകൊണ്ട് ആരംഭിക്കുന്നു എന്ന് നോക്കുക. എല്ലാവരും ചെയുന്നു എന്ന പിന്നെ ഞാനും ഒരു കൈ നോക്കിയേക്കാം കിട്ടിയാൽ കിട്ടട്ടെ അല്ലെ വലിയ നഷ്ടം ഒന്നും ഉണ്ടാവരുത്. ഇ ഒരു മനോഭാവം ആണ് നിങ്ങൾക്കെങ്കിൽ താങ്കൾ ഇത് ചെയ്യാതെ ഇരിക്കുന്നതാണ് നല്ലത്. എന്തുകൊണ്ട്?
വിജയിച്ചവരെ ഒന്ന് നോക്കുക അവരെ അതേപോലെ പിന്തുടരാതെ അവർ എന്തുകൊണ്ട് വിജയിച്ചു എന്ന് മനസിലാക്കാൻ ശ്രദ്ധിക്കുക.
ഞാൻ മനസിലാക്കിയ കുറച്ച് കാര്യങ്ങൾ പറയാം.
ഞാൻ പ്രധാനമായും രണ്ട് കൂട്ടരേ ആണ് കണ്ടിട്ടുള്ളത്.
1.സ്വന്തം പാഷൻ പിന്തുടരുന്നവർ
2. കാര്യങ്ങൾ നന്നായി പഠിച്ച ശേഷം കഠിനാധ്വാനം ചെയ്തവർ.
2 കൂട്ടർക്കും പൊതുവായി ഒരു കാര്യം ഉണ്ടായിരിക്കും അവർ ഇത് ചെയ്തത് പണം ഉണ്ടാക്കാൻ വേണ്ടിയല്ല
പിന്നെ പുണ്യം കിട്ടാൻ ആണോ എന്ന് തോന്നിയാൽ താങ്കൾ ഇനി തുടർന്ന് വായിക്കുകയെ വേണ്ട..
പുണ്യം കിട്ടാൻ അല്ല വരുമാനം ഉണ്ടാക്കാൻ വേണ്ടി തന്നെയാണ് പക്ഷേ അവരുടെ ഫോക്കസ് ഒരിക്കലും കിട്ടുന്ന നോട്ടിൽ അല്ല, തങ്ങൾ കൊടുക്കുന്ന സേവനം അല്ലെങ്കിൽ പ്രൊഡക്ടിൽ ആയിരിക്കും, അതിൽ ഉപഭോക്താവ് തൃപ്തൻ ആണെങ്കിൽ പണം പിന്നാലെ വന്നോളും.
നിങ്ങൾ നിങ്ങളുടെ പാഷൻ ആണ് തുടരുന്നതെങ്കിൽ ആ ക്വാളിറ്റി അവിടെ വരാൻ എളുപ്പമാണ് കാരണം നിങ്ങളുടെ ശ്രദ്ധ മുഴുവൻ അതിലായിരിക്കും.
ഉദാഹരണം. കേക്ക് ഷോപ്പ് അല്ലെങ്കിൽ ബൗട്ടിക് സ്റ്റോർ പാഷൻ ആയി തുടങ്ങുന്നവർ പുതിയ പരീക്ഷണങ്ങൾ ചെയ്യാനും തങ്ങൾ നിർമ്മിച്ചവ ഓരോ തവണയും കൂടുതൽ ഗുണമേന്മ ഉള്ളവാത്തവനും ഉത്സാഹിക്കും.
ഒരിക്കൽ വാങ്ങുന്നവർ വീണ്ടും വാങ്ങാൻ ഇഷ്ടപ്പെടുകയും ചെയ്യും. ഇങ്ങനെ രണ്ടാമത് തിരിച്ചു വരുന്ന കസ്റ്റമേഴ്സ് ആണ് നമ്മുടെ വിജയത്തിന്റെ അടിത്തറ. ഞാൻ ഇത് പറയാൻ കാരണം നന്നായി മാർക്കെറ്റ് ചെയ്യാൻ പഠിച്ച ഒരാൾക്ക് എന്തു വേണേലും ആരുടേം തലേൽ കെട്ടിവെക്കാൻ പറ്റും. അതുകൊണ്ട് തല്കാലത്തേക് കാര്യം നടക്കുമെങ്കിലും ഭാവിയിലേക്ക് ഒരു ഗുണവുമില്ല, പുതിയ ആൾക്കാരെ തേടി നടക്കാം. ആ ഒരു രീതിയിൽ ഞാൻ വിശ്വസിക്കുന്നില്ല, അല്ലെങ്കിൽ എനിക്ക് താല്പര്യം ഇല്ല.
Comments are closed.