ഇന്നലെ ഞാൻ പെൺകുട്ടികളുടെ share ആയി ബന്ധപ്പെട്ട് ഒരു പോസ്റ്റ് ഇട്ടിരുന്നു, ഒരു ചോദ്യമായിരുന്നു അതിൽ. ഇതാണ് ആ പോസ്റ്റ്
“ഒരു സംശയം ചോദിക്കട്ടെ, ഒരു അപ്പന് രണ്ട് മക്കളുണ്ട്, ഒരാണും പെണ്ണും. ഈ അപ്പന്റെ സ്വത്ത് രണ്ടാൾക്കും തുല്യമായി അവകാശപ്പെട്ടത് ആണോ അതോ അല്ലയോ?”
ഇതിന് ഉത്തരമായി ഒരുപാട് പേര് കമന്റ് ചെയ്യുക ഉണ്ടായി. എല്ലാം വ്യത്യസ്ത ഉത്തരങ്ങൾ ആയിരുന്നു.
പെൺകുട്ടിക്ക് അവകാശമുണ്ടെന്നു ചിലർ പറഞ്ഞു, അപ്പന്റെ കാല ശേഷം ആണെന്ന് മറ്റു ചിലർ.
പാരമ്പര്യമായ സ്വത്തിൽ മാത്രമേ അവകാശം ഉള്ളെന്നും, അപ്പൻ സമ്പാദിച്ചത് അദ്ദേഹത്തിന്റെ ഇഷ്ടം ഉള്ളത് പോലെ ചെയ്യാമെന്നും ആണ് കൂടുതൽ പേരും പറഞ്ഞത്.
ഇങ്ങനെ share ഉള്ളത് കല്യാണത്തിന്റെ സമയത്ത് മകളുടെ പേരിലും അക്കൗണ്ടിലും കൊടുത്താൽ പോരേ എന്ന് ആരൊക്കയോ പറഞ്ഞിരുന്നു.
ഇങ്ങനെ വ്യത്യസ്ത അഭിപ്രായങ്ങൾ ആണ് വന്നത് മുഴുവൻ. ഇതിൽ നിന്നെല്ലാം കണ്ട ഒരു കാര്യം, share കൊടുക്കണം എന്ന് തന്നെ ആണ് എല്ലാവരും പറഞ്ഞത്.
അത് എപ്പോൾ എങ്ങനെ ഏത് രൂപത്തിൽ എന്നതിൽ മാത്രമാണ് വിവിധ അഭിപ്രായങ്ങൾ ഉണ്ടായത്.
ഈ share കൊടുക്കുന്നത് കല്യാണ സമയത്ത്, അതും ചോദിച്ചു പണവും സ്വർണവും ആയി ചോദിച്ചു വാങ്ങിയാൽ അത് സ്ത്രീധനം ആയി..
പകരം ഒന്നും ചോദിക്കാതെ പെൺകുട്ടിയുടെ അക്കൗണ്ടിലും പണമായും പേരിൽ സ്ഥലമായും share കൊടുക്കുന്ന ആളുകൾ ഉണ്ട്.
അവർ അത് കല്യാണ സമയത്ത് തന്നെ കൊടുക്കാൻ കാരണം, ഭാവിയിൽ ഒരുപക്ഷെ അപ്പന്റെ കാലശേഷം സഹോദരങ്ങളുടെ ഇടയിൽ അതൊരു വിഷയം ആകരുത് എന്ന് കരുതിയും ആയിക്കൂടെ.
അങ്ങനെ ഒക്കെ സംഭവിക്കുമോ എന്ന് ചോദിച്ചാൽ, എത്രയോ സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്.
അതുപോലെ ഇത്തരത്തിൽ പെണ്ണിന്റെ വീട്ടിൽ നിന്ന് കിട്ടിയ share, ഒരു രൂപ പോലും ഒന്നിനും ഉപയോഗിക്കാതെ അതേപടി ബാങ്കിൽ സൂക്ഷിക്കുന്ന എത്രയോ ചെക്കന്മാർ ഉണ്ടെന്നോ.
രണ്ടു പേരുടെയും പൊതു ആവശ്യങ്ങൾ ആയ വീട് പണി പോലെ ഉള്ള കാര്യങ്ങൾക്ക് പോലും അവർ അത് ഉപയോഗിക്കില്ല, ഉപയോഗിച്ചാൽ അത് സ്ത്രീധനം വാങ്ങിയതിനു തുല്യമാണ് എന്ന് കരുതി ഇരിക്കുന്നവരാണ് അവർ.
ഇത് ഞാൻ എന്തെങ്കിലും സംഭവത്തിനെ വെള്ള പൂശാൻ വേണ്ടി പറയുന്നതല്ല, ഇന്നലെ വന്ന കമന്റിൽ കണ്ട ഭൂരിപക്ഷ അഭിപ്രായത്തെ കരുതി എഴുതുന്നതാണ്.
Share കൊടുക്കാണോ അത് എപ്പോൾ കൊടുക്കണം എങ്ങനെ കൊടുക്കണം എന്നൊക്കെ പെണ്ണ് വീട്ടുകാരുടെ ഇഷ്ടം ആയിരിക്കണം.
പെണ്ണിനെ കെട്ടണം എങ്കിൽ ഇത്ര തുകയും സ്വർണവും തരണം എന്ന് demand ചെയ്യുന്നത് തെറ്റ് തന്നെയാണ്. അതാണ് സ്ത്രീധനം.
അതുപോലെ പെൺകുട്ടികൾ, ഇത്ര ശമ്പളം ഉള്ള ആളെയെ കെട്ടു എന്ന് പറയുന്നതും തെറ്റ് തന്നെയാണ്.
പെണ്ണ് ചെക്കന്റെ വീട്ടിലേക്ക് പോകുന്നത് കൊണ്ടാണ് പെണ്ണിന്റെ share സ്ത്രീധനം എന്ന രീതിയിൽ ആളുകൾ കാണുന്നത്.
നേരെ തിരിച്ചു ചെക്കൻ പെണ്ണിന്റെ വീട്ടിലേക്ക് ആണ് പോകുന്നതെങ്കിൽ അവനു വീട്ടുകാർ കൊടുക്കുന്ന ഷെയർ പുരുഷ ധനമായി വന്നേനെ.
രണ്ടുപേരും ചേർന്ന് ഒരു പുതിയ കുടുംബം ആരംഭിക്കുമ്പോൾ രണ്ട് പേരുടെയും share വരുന്നതിൽ ഒരു തെറ്റും ഞാൻ കാണുന്നില്ല. അത് എങ്ങനെ എന്തിന് വിനയോഗിക്കണം എന്നത് അവരുടെ മാത്രം തീരുമാനം ആയിരിക്കണം എന്നെ ഒള്ളു.
പക്ഷെ ഇതൊന്നും അല്ല ഇവിടെ പ്രധാനം. ആളുകളുടെ സ്വഭാവം, തമ്മിൽ ഉള്ള ചേർച്ച എന്നിവയാണ്.
Share കൊടുത്താലും ഇല്ലെങ്കിലും രണ്ടുപേരുടെ സ്വഭാവം ജീവിതരീതി എന്നിവ യോജിച്ചു പോകുന്നില്ലെങ്കിലോ, എന്തെങ്കിലും സ്വഭാവ ദൂഷ്യം ഉണ്ടെങ്കിലോ രണ്ടു പേരുടെയും ജീവിതം ദുരിതം ആയിരിക്കും.
നിർഭാഗ്യ വശാൽ ഇവിടെ അതിന് ആരും വലിയ വില കൽപ്പിക്കുന്നില്ല. അങ്ങോട്ടും ഇങ്ങോട്ടും സ്വത്ത് ജോലി ഇതൊക്കെ നോക്കി ഒരു 10 മിനിറ്റ് സംസാരിച്ചു നേരെ അങ്ങ് കെട്ടിച്ചു വിടുകയാണ്.
എല്ലാവർക്കും എല്ലാവരോടും ഒരേപോലെ ആയിരിക്കില്ല. ചുമ്മാ നോക്കുക നമ്മുടെ ആത്മ സുഹൃത്തിനെ ഇങ്ങനെ 10 മിനിറ്റ് ഇന്റർവ്യൂ ചെയ്തു വീടും ബാക്ക്ഗ്രൗണ്ട് എന്നിവ നോക്കി അല്ലല്ലോ നമ്മൾ തിരഞ്ഞെടുത്തത്.
അത് natural ആയി സംഭവിച്ചത് അല്ലേ, അവിടെയും പിണക്കങ്ങളും എല്ലാം ഉണ്ട് പക്ഷെ അതൊന്നും നമ്മളെ ഒരു തരത്തിലും ബാധിക്കുന്നില്ല.
ഇങ്ങനെ കാണുന്ന എല്ലാവരെയും നമ്മൾക്ക് ആത്മ സുഹൃത്ത് ആക്കി മാറ്റാൻ കഴിയില്ലല്ലോ, എന്നാലും എല്ലാവർക്കും ആരെങ്കിലും ഒക്കെ ഉണ്ടാകും…
ഇങ്ങനെ ഒക്കെ ജീവിത പങ്കാളിയെ തിരഞ്ഞെടുത്താലും പ്രശ്നങ്ങൾ ഉണ്ടായേക്കാം, അതിൽ സഹിക്കാവുന്നതും ഒട്ടും സഹിക്കാൻ പറ്റാത്തതും ഉണ്ടായേക്കാം.
അങ്ങനെ സഹിക്കാൻ പറ്റാത്ത കാര്യങ്ങൾ ഉണ്ടായാൽ ഒരു good bye പറഞ്ഞ് ഇറങ്ങി പോരാൻ വേണ്ട സാഹചര്യം ആണ് വേണ്ടത്.
വിദേശിയർ ഇങ്ങനെ ചെയ്യുന്നത് എന്തോ അപരാതമാണെന്ന് പണ്ട് മുതിർന്നവർ പറഞ്ഞു കേട്ടിട്ടുണ്ട്. പക്ഷെ ഇപ്പോൾ ചിന്തിക്കുമ്പോൾ തോന്നുന്നു അവരല്ലേ കൂടുതൽ ശരി.
പിള്ളേർക്ക് വേണ്ടി ഒന്നും സമ്പാദിക്കുന്നില്ല, ജോലി ചെയ്ത് ഉണ്ടാക്കുന്നത് അടിച്ചു പൊളിച്ചു തീർക്കും. പ്രായ പൂർത്തിയായ പിള്ളേരോട് ജോലിക്ക് പോയി ജീവിക്കാൻ പറയും
മാട്രിമോണി വഴി കൃത്രിമം ആയി ബന്ധങ്ങൾ ഉണ്ടാക്കാൻ ശ്രമിക്കുന്നില്ല, രണ്ടു പേർ അടുത്തറിഞ്ഞു ജീവിക്കും, നാട്ടുകാരെ ബോധിപ്പിക്കാൻ ആർഭാടമായ കല്യാണമില്ല, ബാധ്യത ഇല്ലാ…
ഒരുമിച്ചു ജീവിക്കാൻ കഴിയില്ല എന്ന് തോന്നിയാൽ good bye. പ്രായമാകുമ്പോൾ old age ഹോമിലേക്ക് മാറും
ഒന്ന് നോക്കിയാൽ ഇതെല്ലാം നമ്മളെക്കാൾ advanced ആയി ജീവിക്കുന്നവരുടെ രീതികളാണ്. അത് ഉൾക്കൊള്ളാൻ മാത്രം നമ്മൾ വളർന്നിട്ടില്ല..
പക്ഷെ അങ്ങനെ ഒരു ജീവിത രീതിയിലേക്ക് നമ്മളും മാറിക്കൊണ്ടിരിക്കുന്നു.. ഒരുപക്ഷെ ഒരു 20 – 30 വർഷം കഴിയുമ്പോൾ ഇവിടെ ഉള്ളവരും ഈ രീതിയിൽ ഒക്കെ ആയിരിക്കും ജീവിക്കുക..
ഇത്രയും വായിച്ചതിന്റെ വെളിച്ചത്തിൽ നിങ്ങളുടെ അഭിപ്രായം കൂടി പറയുക, പെൺകുട്ടികൾക്ക് share എപ്പോൾ എങ്ങനെ നൽകുന്നതാണ് നല്ലത്?
അത് ഭർത്താവ് ഉപയോഗിക്കാൻ പാടുണ്ടോ?
ഉയർന്ന ജോലിയും ശമ്പളവും പെൺകുട്ടികൾ demand ചെയ്യുന്നതിൽ തെറ്റുണ്ടോ?
Share ഇല്ലാതാക്കിയാൽ കുടുംബജീവിതം നന്നാകുമോ?
10 മിനിറ്റ് മാട്രിമോണി പെണ്ണുകാണൽ കൊണ്ട് ഗുണമുണ്ടോ?
പ്രിയ സുഹൃത്തേ ഈ ബ്ലോഗിൽ ഇനിയും പബ്ലിഷ് ചെയ്യുന്ന ലേഖനങ്ങൾ വായിക്കാൻ താല്പര്യം ഉണ്ടെങ്കിൽ എന്റെ WhatsApp ചാനലിൽ കൂടി ജോയിൻ ചെയ്യാൻ ശ്രദ്ധിക്കുമല്ലോ. ഇവിടെ പുതിയ പോസ്റ്റുകൾ വരുമ്പോൾ ചാനലിൽ ലിങ്ക് ഷെയർ ചെയ്യുന്നതാണ്.
Comments are closed.