നമ്മൾ ഏതൊരു കാര്യത്തിനും ഇറങ്ങുമ്പോൾ നമ്മുടെ കണ്ണിൽ നിറഞ്ഞു നിൽക്കുക ആ മേഖലയിൽ വിജയിച്ചു നിൽക്കുന്നവരെ ആയിരിക്കും.
ഒരു കാരണവശാലും അങ്ങനെ ചെയ്യരുത്. ഒരു inspiration കിട്ടാൻ മാത്രം നിൽക്കുന്നതിൽ തെറ്റില്ല പക്ഷെ അവരെ നോക്കി അതുപോലെ അനുകരിക്കാൻ ഒരിക്കലും ശ്രമിക്കരുത്.
അവരുടെ മുൻവശം മാത്രമേ നമ്മൾക്ക് കാണാൻ കഴിയു. അവർ കടന്നു വന്ന വഴികളും, അവർക്ക് കിട്ടിയ സഹായങ്ങളും, അവസരങ്ങളും ഒന്നും നമ്മൾക്കു അതേപോലെ കിട്ടി കൊള്ളണമെന്നില്ല.
ചിലപ്പോൾ ഒരു ക്ലയന്റ് ആയിരിക്കും അവരെ രക്ഷിച്ചത്. അതേപോലെ നമ്മൾക്ക് കിട്ടി ഇല്ലെങ്കിലോ.
അതുകൊണ്ട് ആരെ നോക്കണം എന്ന് ചോദിച്ചാൽ, നമ്മൾക്ക് മുന്നേ അതേ വഴിയിലൂടെ പോകാൻ ശ്രമിച്ചു പരാജയപ്പെട്ടവരെ നോക്കുക.
അവർക്ക് എന്താണ് പറ്റിയതെന്ന് കണ്ടെത്തി പഠിക്കാൻ ശ്രമിക്കുക. അത് എങ്ങനെ പോയാലും ഗുണം മാത്രമേ ചെയ്യൂ.
അവർ പരാജയപ്പെട്ട ഇടങ്ങളിൽ തയ്യാറെടുപ്പ് ഉണ്ടെങ്കിൽ നമ്മൾക്ക് അതിനെ മറികടക്കാൻ കഴിയും.
എത്ര പേരെ കണ്ടെത്തി പഠിക്കാൻ കഴിയുമോ അത്രയും ചെയ്യാൻ ശ്രമിക്കുക.
പ്രിയ സുഹൃത്തേ ഈ ബ്ലോഗിൽ ഇനിയും പബ്ലിഷ് ചെയ്യുന്ന ലേഖനങ്ങൾ വായിക്കാൻ താല്പര്യം ഉണ്ടെങ്കിൽ എന്റെ WhatsApp ചാനലിൽ കൂടി ജോയിൻ ചെയ്യാൻ ശ്രദ്ധിക്കുമല്ലോ. ഇവിടെ പുതിയ പോസ്റ്റുകൾ വരുമ്പോൾ ചാനലിൽ ലിങ്ക് ഷെയർ ചെയ്യുന്നതാണ്.
Comments are closed.