Growth ഉണ്ടാവാൻ comfort zone വിട്ട് പിടിക്കാൻ എല്ലാവരും പറയും, ചുമ്മാ ഗൂഗിൾ നോക്കിയാൽ അതിന്റെ ഒരു 100 പോസ്റ്ററും കാണും.. പക്ഷെ അതിന്റെ അപ്പുറം എന്താണെനന്നും എങ്ങനെ ആണെന്നും ആരും പറയുന്നതു കണ്ടിട്ടില്ല.
എടുത്ത് ചാടി ഉള്ളതു കൂടെ പോയ കുറെ പേരെ എനിക്ക് അറിയാം.. എന്തിന് എനിക്ക് തന്നെ അനുഭവം ഉണ്ട്.
ഒരു കാര്യം ശരിയാണ് comfort zone വിട്ട് പുറത്ത് പോകണം.. പുറത്ത് പോയിട്ട് എന്താണ് ചെയ്യണ്ടത് എന്ന് കൂടി അറിഞ്ഞിട്ടാണ് പോകേണ്ടത് എന്ന് മാത്രം.
2 പിള്ളേർ പ്ലസ് 2 കഴിഞ്ഞു ബാംഗ്ലൂർ പഠിക്കാൻ പോയി. രണ്ടു പേർക്കും ഇത്തിരി പാടായിരുന്നു ആ പോക്ക്. 2 പേരും comfort zone വിട്ടു എന്ന് തന്നെ പറയാം.
അതിൽ ഒരാൾ അവിടെ ചെന്നിട്ട് ആരുമായിട്ടും ഒരു ബന്ധവും ഉണ്ടാക്കിയില്ല. ക്ലാസ്സിൽ ഇരിക്കും അത് കഴിഞ്ഞാൽ ഹോസ്റ്റലിൽ പോയി ഫോണും നോക്കി ഇരിക്കും.
എന്നാൽ മറ്റേ ആള് അവിടെ ചെന്ന് അവിടെ കണ്ട പുതിയ പിള്ളേരെ ഒക്കെ പരിചയപ്പെട്ടു അതിൽ തനിക്കു പറ്റിയവരെ ഒക്കെ കമ്പനി ആക്കി. ആദ്യം ഹോസ്റ്റലിൽ താമസിച്ചു എന്നാൽ പതിയെ അപ്പാർട്മെന്റ് ഒക്കെ എടുത്ത് മാറി അവിടെ ഒരു comfort zone ഉണ്ടാക്കി എടുത്തു.
എന്നിട്ട് ഒഴിവു സമയങ്ങളിൽ ബാംഗ്ലൂർ കറങ്ങാൻ പോയി, എല്ലാം കൊണ്ടും ആഘോഷം ആക്കി. കോളേജിലും വെറുതെ ഇരുന്നില്ല, ഒരുവിധം എല്ലാ മത്സരങ്ങളിലും പങ്കെടുത്തു, അതെല്ലാം അവനെ സംബന്ധിച്ച് പുതിയ challages ആയിരുന്നു.
ഇതിൽ ആരാണ് യഥാർത്ഥത്തിൽ വളർന്നത്, അത് comfort സോണിനു പുറത്ത് പുതിയ ഒരു comfort zone ഉണ്ടാക്കിയവൻ ആണ്.
പ്രസംഗിക്കാൻ പേടിയുള്ള ഒരാൾ അത് ചെയ്യാൻ ശ്രമിക്കുമ്പോൾ വളരാൻ തുടങ്ങും. എന്ന് കരുതി ഒരു തയ്യാറെടുപ്പും ഇല്ലാതെ ഒരു വലിയ വേദിയിലേക്ക് ഓടി ചെന്നാൽ എങ്ങനെ ഉണ്ടാകും. ചിലപ്പോൾ ഒരു വാക്ക് പോലും സംസാരിക്കാൻ കഴിയാതെ ബോധം പോലും പോയേക്കാം.
അതെ സമയം എന്തായാലും സ്റ്റേജിൽ പ്രസംഗിക്കാൻ പഠിക്കും എന്ന് തീരുമാനം എടുക്കുകയും പതിയെ ഒരു 3-4 പേരുടെ മുന്നിൽ സംസാരിച്ചു തുടങ്ങി അതിൽ ഒരു comfort കണ്ടെത്തി, വീണ്ടും ആളുകളുടെ എണ്ണം കൂട്ടി ഒടുവിൽ ഒരു ആയിരം പേര് മുന്നിൽ നിന്നാലും comfort ആയി നിൽക്കാൻ കഴിയുന്ന അവസ്ഥയിൽ എത്തിയാൽ അതല്ലേ ശരിയായ വഴി.
അതുപോലെ നല്ല ജോലി ഉപേക്ഷിച്ചു പെട്ടന്ന് ഒരു ദിവസം സംരംഭകൻ ആകാൻ ഇറങ്ങുക.. എല്ലാം ഏതാണ്ട് മുകളിൽ പറഞ്ഞപോലെ തന്നെ..
Comfort zone വിട്ട് പുറത്തേക്ക് ഇറങ്ങി പുതിയ ഒരു സ്ഥലത്ത് വീണ്ടും comfort zone ഉണ്ടാക്കുക.. അതിന് വ്യക്തമായ ഒരു പ്ലാൻ ഉണ്ടാക്കുക… തീർച്ചയായും വളർച്ച ഉണ്ടാകും..
പ്രിയ സുഹൃത്തേ ഈ ബ്ലോഗിൽ ഇനിയും പബ്ലിഷ് ചെയ്യുന്ന ലേഖനങ്ങൾ വായിക്കാൻ താല്പര്യം ഉണ്ടെങ്കിൽ എന്റെ WhatsApp ചാനലിൽ കൂടി ജോയിൻ ചെയ്യാൻ ശ്രദ്ധിക്കുമല്ലോ. ഇവിടെ പുതിയ പോസ്റ്റുകൾ വരുമ്പോൾ ചാനലിൽ ലിങ്ക് ഷെയർ ചെയ്യുന്നതാണ്.
Comments are closed.