ഒരു കാരണവശാലും ഫ്രണ്ട്സിനെ അല്ലെങ്കിൽ ബന്ധുക്കളെ കൂടെ കൂട്ടി ബിസിനസ് ചെയ്യാൻ പോകരുത്, അങ്ങനെ പോയാൽ അവസാനം ബിസിനസും പോകും, ഫ്രണ്ട്ഷിപ്, ബന്ധവും പോകും സർവോപരി സമയവും പോകും.
ആരെയെങ്കിലും കൂടെ കൂട്ടുന്നത് എപ്പഴും നല്ലതാണ്, അങ്ങനെ വരുമ്പോൾ എപ്പഴും നമ്മുടെ ആദ്യത്തെ ചോയ്സ് ആയിരിക്കും ഫ്രണ്ട്‌സ് അല്ലെങ്കിൽ കസിൻസ്. മിക്കവാറും നമ്മുടെ ആശയവും സ്വപ്നവും ഒക്കെ ആയിരിക്കും, അത് പൂർത്തിയാകാൻ വേണ്ടി ജീവൻ കൊടുക്കാൻ വരെ നമ്മൾക്ക് ഡെഡിക്കേഷൻ കാണും.
പക്ഷെ നമ്മുടെ കൂടെ നിൽക്കുന്നവർക്ക് ഇതൊന്നും കാണണം എന്നൊരു നിർബന്ധവുമില്ല. അവർ അവരുടെ ലോകത്തു അവരുടെ പണികൾ ഒക്കെ ആയിട്ട് നടക്കും. പിന്നെ നമ്മുടെ ഏറ്റവും വലിയ പണിയെന്നു പറയുന്നത് അവരുടെ പിറകെ നടക്കുന്നത് ആയിരിക്കും. ഏത് കാര്യം അവരെ ഏൽപ്പിക്കാൻ നോക്കിയാലും അവർക്ക് എല്ലാത്തിനും ഓരോ എസ്ക്യൂസ് ഉണ്ടായിരിക്കാം.
അവർ എല്ലാം മനസിലാക്കി ഒരു ദിവസം നന്നാകും എന്ന് വിചാരിക്കുന്നത് വെറുതെയാണ്.സമയം കളയാം എന്നല്ലാതെ ഒരു കാര്യവുമില്ല, അവർക്ക് മനസിലാകില്ല എന്താണ് ചെയ്യേണ്ടത് എന്ന്. അവർക്ക് ഉത്തരവാദിത്തം ഒന്നും എടുക്കാതെ എതിലെ വേണമെങ്കിലും പോകാം. നമ്മൾക്ക് അത് പറ്റില്ലല്ലോ.
അവസാനം നമ്മുടെ മനസ് മടുത്തു നമ്മൾ എല്ലാം നിർത്തി പോകും. ഓർക്കുക നമ്മൾ ഒരു ഹോട്ടൽ തുടങ്ങിയാൽ അവിടത്തെ മെയിൻ കുക്ക് ആയിട്ട് നമ്മുടെ ബെസ്റ്റ് ഫ്രണ്ടിനെ നിയമിക്കുമോ, നമ്മുടെ ഫ്രണ്ട് നല്ല ഒരു ഷെഫ് ആണെങ്കിൽ ഒക്കെ, അല്ലെങ്കിൽ തീർച്ചയായും അവിടെ പ്രൊഫഷണൽ എക്സ്പീരിയൻസ് ഉള്ള ഒരാളെ മാത്രമേ നിയമിക്കു. അതിലും എത്രയോ വലിയ റോൾ ആണ് ഒരു പാർട്ണർക്ക് ഉള്ളത്.
ബിസിനസ് ചെയ്യാൻ എപ്പഴും അതിനു താല്പര്യവും മനസും ഉള്ളവരെ കൂട്ടുക. നമ്മൾ ഒരു കാര്യത്തിനും അവരുടെ പിറകെ നടക്കേണ്ടി വരില്ല, അവരെ കൊണ്ട് എന്തെല്ലാം ചെയ്യാൻ കഴിയും എന്ന് നോക്കി അതെല്ലാം അവർ സ്വയം ഏറ്റെടുത്തു ചെയ്യും. കൂടുതൽ കാര്യങ്ങൾ ചർച്ചകൾ ചെയ്യാനും ആശയങ്ങൾ വികസിപ്പിക്കാനും അവർ ഇങ്ങോട്ട് വരും.
ആ വരവുകൾക്കും വിളികൾക്കും എന്നാ ഒരു പോസിറ്റീവ് എനർജി ആയിരിക്കുമെന്നോ, വാക്കുകൾക്ക് അപ്പുറമാണ് അത് നമ്മൾക്ക് തരുന്ന എനർജി. അതിന്റെ ഫലമെന്ന് പറയുന്നത് നമ്മളെ ഇരട്ടി ശക്തരാക്കും. വിജയിച്ച ഏതൊരു പ്രസ്ഥാനത്തിന്റെയും പിന്നിൽ ഇത്തരം ഒരു കൂട്ടുകെട്ടിന്റെ കഥ കാണാൻ കഴിയും.
പ്രിയ സുഹൃത്തേ ഈ ബ്ലോഗിൽ ഇനിയും പബ്ലിഷ് ചെയ്യുന്ന ലേഖനങ്ങൾ വായിക്കാൻ താല്പര്യം ഉണ്ടെങ്കിൽ എന്റെ WhatsApp ചാനലിൽ കൂടി ജോയിൻ ചെയ്യാൻ ശ്രദ്ധിക്കുമല്ലോ. ഇവിടെ പുതിയ പോസ്റ്റുകൾ വരുമ്പോൾ ചാനലിൽ ലിങ്ക് ഷെയർ ചെയ്യുന്നതാണ്.
Comments are closed.