നമ്മളിൽ പലരുടെയും വിചാരം വളരെ കുറഞ്ഞ മുതൽമുടക്കിൽ തുടങ്ങുന്ന ബിസിനസുകളെയാണ് സ്റ്റാർട്ടപ്പ് എന്ന് വിളിക്കുന്നത് എന്നാണ്. എന്നാൽ അങ്ങനെ അല്ല.
സ്റ്റാർട്ടപ്പ് എന്നാൽ ബിസിനസ് തന്നെയാണ് എന്നാൽ എല്ലാ ബിസിനസുകളും സ്റ്റാർട്ടപ്പ് അല്ല, പിന്നെ എന്തിനെയാണ് സ്റ്റാർട്ടപ്പ് എന്ന് വിളിക്കുന്നത് എന്ന് നോക്കാം
സാധാരണ ബിസിനസ് എന്നുകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്, നമ്മുടെ ചുറ്റും ഉള്ള നമ്മൾക്ക് പരിചയം ഉള്ള എല്ലാ സാധാരണ കച്ചവട സ്ഥാപനങ്ങൾ, അതല്ലെങ്കിൽ ഒരു ഫാക്ടറി ആകാം, ഒരു പുതുമയും ഇല്ലാത്ത നമ്മുടെ ചുറ്റും കണ്ടുവരുന്ന ഏതൊരു ബിസിനസും സാധാരണ ബിസിനസ് എന്ന വകുപ്പിൽ വരുന്നതാണ്.
ഒരു വലിയ ഫാക്ടറി ആയാൽ പോലും സാധാരണ ബിസിനസ് എന്ന് തന്നെ പറയാം.
ഇനി സ്റ്റാർട്ടപ്പ് എന്നാൽ എന്താണെന്നു പറയാം. ഇവിടെ പറയുന്ന കാര്യങ്ങൾ എല്ലാം ഒരു സ്റ്റാർട്ടപ്പ് ന് ബാധകം ആവണം എന്നില്ല എങ്കിലും അവയുടെ പൊതുവായ സ്വഭാവങ്ങൾ ഇങ്ങനെ ഒക്കെ ആണ്.
അവരുടെ ആശയം വളരെ വലുത് ആയിരിക്കും, ഒരിക്കലും ഒരു ചെറിയ ചുറ്റുപാടിൽ ഒതുങ്ങി നിൽക്കുന്ന ആശയം ആയിരിക്കില്ല. സ്റ്റാർട്ടപ്പ് തുടങ്ങുന്നത് ജീവിതമാർഗ്ഗം എന്ന നിലയിൽ ആയിരിക്കില്ല അതിനെ വളരെ വലിയ ഒരു പ്രസ്ഥാനം ആക്കി വളർത്താൻ വേണ്ടി ആയിരിക്കും
ഒരു ബിസിനസ് തുടങ്ങുന്ന ആൾ അയാളുടെ ജീവിതമാർഗത്തിനു വേണ്ടിയായിരിക്കും, അതിനെയും വളർത്തണം എന്നൊക്കെ തന്നായിരിക്കും അയാളുടെയും ആഗ്രഹം പക്ഷെ സ്റ്റാർട്ടപ്പ് ന്റെ ലക്ഷ്യം എന്നാൽ വളർച്ച മാത്രം ആയിരിക്കും ലാഭത്തെ പറ്റി ചിന്തയെ ഉണ്ടായിരിക്കില്ല..
നിങ്ങളുട നെറ്റി ചുളിയുന്നുണ്ടായിരിക്കും, എങ്കിൽ ഞാൻ വിശദമാക്കാം.
സ്റ്റാർട്ടപ്പ് എപ്പഴും ഇന്നൊവേറ്റീവ് ആയ ആശയങ്ങൾ മൂലം ആരംഭിക്കപ്പെട്ടതായിരിക്കും. നിങ്ങൾ ഒരു ഹോട്ടൽ തുടങ്ങിയാൽ അതൊരു ബിസിനസ് ആണ്, ഒരു സർവീസ് സെന്റർ, ട്യൂഷൻ സെന്റർ, പാക്കറ്റ് ചെയുന്ന യൂണിറ്റ് ഇങ്ങനെ എന്ത് തുടങ്ങിയാലും അതൊക്കെ ബിസിനസ് മാത്രമാണ് അവയുടെ ബജറ്റ് എത്ര കുറഞ്ഞാലും കൂടിയാലും അവ ബിസിനസ് മാത്രമേ ആകുന്നുള്ളു.
ബിസിനസ് മനസും സ്റ്റാർട്ടപ്പ് മനസും രണ്ടും രണ്ടാണ്. ഞാൻ ഒരു ഉദാഹരണം പറയാം. നിങ്ങൾ ഒയോ റൂംസ് എന്ന സ്റ്റാർട്ടപ്പ് കേട്ടിട്ടുണ്ടായിരിക്കും. റിതേഷ് അഗർവാൾ എന്ന ചെറുപ്പക്കാരൻ തന്റെ 19ആം വയസിൽ ആരംഭിച്ച ഇന്ന് കോടികൾ മൂല്യമുള്ള ബിസിനസ് ആണ് ഒയോ. സംഭവം ഇത്രേ ഉള്ളു പയ്യൻ ഒരു ഇന്റർവ്യൂനോ പരിക്ഷക്കോ മറ്റോ വേറെ ഒരു നാട്ടിൽ പോയി, അവൻ ചിലവ് കുറഞ്ഞ ഹോട്ടൽ തേടി നടന്നപ്പോൾ ഒരു കാര്യം മനസിലായി, കുറഞ്ഞ ചിലവിൽ വൃത്തിയുള്ള ഹോട്ടൽ കിട്ടാൻ നല്ല പ്രയാസമാണ്. ഒരു ബിസിനസ് മനസ്സ് ഉള്ള ആളാണെങ്കിൽ അവിടെ ഒരു ബഡ്ജറ്റ് ഹോട്ടൽ നിർമ്മിച്ച് പണം ഉണ്ടാക്കാം എന്നാരിക്കും ചിന്തിക്കുക എന്നാൽ പയ്യന്റെ മനസ്സിൽ അങ്ങനെ അല്ല തോന്നിയെ. അവൻ അതിനെ വളരെ വലുതായി ചിന്തിച്ചു
ഏതു നാട്ടിൽ ചെന്നാലും കുറഞ്ഞ ചിലവിൽ എന്നാൽ എല്ലാവിധ സൗകര്യങ്ങളും ഉള്ള ഹോട്ടൽ എല്ലാവർക്കും ലഭിക്കണം. അതിനായി ഒയോ റൂംസ് ആരംഭിച്ചു. നോക്കുക തുടക്കം വളരെ ചെറുതായി ആണ് പക്ഷെ ലക്ഷ്യം ലോകം മുഴുവൻ ആണ്.
ഒയോ വഴി രജിസ്റ്റർ ചെയ്ത ഹോട്ടൽ എല്ലാം അവരുടെ മാനദണ്ഡം അനുസരിച്ച് സൗകര്യങ്ങൾ നൽകണം അതും ചിലവ് ചുരുക്കി.
സ്വന്തമായി ഒരു ഹോട്ടൽ പോലും ഇല്ലാതെ ഇന്ന് ഒയോ പല രാജ്യങ്ങളിലായി വ്യാപിച്ചു കിടക്കുന്ന ഒരു വൻ ബിസിനസ് സാമ്രാജ്യം ആണ്.
ഒയോ ബിസിനസ് മോഡൽ എങ്ങനെ ആണെന്ന് ഇവിടെ ചുരുക്കി പറയാൻ പറ്റാത്ത കൊണ്ട് ഞാൻ നമ്മുടെ വിഷയത്തിലേക്ക് വരാം.
അവർ ടെക്നോളജി നന്നായി ഉപയോഗിക്കും. എത്ര ചെറുതായി തുടങ്ങുന്ന സ്റ്റാർട്ടപ്പും അവരുടെ ബിസിനസ് മാനേജ് ചെയ്യാൻ ടെക്നോളജി ഏറ്റവും നല്ല രീതിയിൽ ഉപയോഗിക്കും അങ്ങനെ തങ്ങളുടെ പ്രവർത്തനം വളരെ മികച്ചതാക്കി കൂടുതൽ ആളുകളിലേക്ക് എത്താൻ ശ്രദ്ധിക്കും.
സ്റ്റാർട്ടപ്പ് ഏറ്റവും കഴിവുള്ള ജീവനക്കാരെ ആയിരിക്കും ആദ്യം തന്നെ നിയമിക്കുക. കാരണം വളർച്ച മാത്രമാണ് ലക്ഷ്യം എന്നത് തന്നെ.
സ്റ്റാർട്ടപ്പ് ലാഭം നോക്കി ആയിരിക്കില്ല. ഇത് ദഹിക്കാൻ ബുദ്ധിമുട്ട് ആയിരിക്കും. ഞാൻ പറഞ്ഞത് സ്റ്റാർട്ടപ്പ് ആദ്യം മുതൽക്കേ ലാഭം പ്രതീക്ഷിക്കുന്നില്ല എന്നാണ്. ഭാവിൽ കിട്ടാവുന്ന ഭീമമായ ലാഭം മുന്നിൽ കണ്ടാണ് സ്റ്റാർട്ടപ്പ് മുന്നോട്ടു പോകുന്നത്. അപ്പോൾ അവയ്ക്ക് പ്രവർത്തിക്കാനുള്ള മൂലധനം എവിടെനിന്നു എന്ന് ചോദിച്ചാൽ, അവർക്ക് അതിനു ധാരാളം ഫണ്ട് സ്വരൂപിച്ചിട്ട് ആണ് പ്രവർത്തിക്കുന്നത് എന്നാണ്. വളരെ ചിലവേറിയ മാർക്കറ്റിങ് ആണ് സ്റ്റാർട്ടപ്പ് ചെയുന്നത്, ഇതിനും കൂടിയ ശമ്പളം കൊടുക്കുന്നതിനും എല്ലാം ഇ ഫണ്ട് ആണ് സ്റ്റാർട്ടപ്പ് ഉപയോഗിക്കുന്നത്
Comments are closed.