ഒരിക്കൽ ഒരു കൂട്ടുകാരൻ എന്നോട് പറഞ്ഞു.. ധോണിയുടെ ഏറ്റവും വലിയ പ്രിത്യേകത എന്താണെന്നു അറിയാമോ?
അങ്ങേരുടെ ഹാർഡ്‌വെയർ പഴയതാണെങ്കിലും അതിലെ സോഫ്റ്റ്‌വെയർ എപ്പഴും അപ്ഡേറ്റഡ് ആണ്..
പ്രായത്തിന്റെ ലക്ഷണങ്ങൾ ശരീരം കാണിച്ചപ്പോഴും ആ മനസ് വേറെ ആരെക്കാളും മുന്നിൽ തന്നെയായിരുന്നു.. അതിൽ എപ്പഴും ഒരു ലക്ഷ്യം മാത്രമേ ഉണ്ടായിരുന്നുള്ളു… ജയിക്കുക എന്ന് മാത്രം..
ധോണിയുടെ ഭീകരത അറിയണേൽ അദ്ദേഹത്തിന്റെ എതിര് നിന്ന് നോക്കണം.. ഒട്ടും ഇഷ്ടമല്ലാതിരുന്ന ടീം ആയിരുന്നു ചെന്നൈ സൂപ്പർ കിങ്‌സ്.. വേറെ ആര് കപ്പ് എടുത്താലും വേണ്ടിയില്ല csk തോൽക്കണേ എന്ന് പ്രാർഥിച്ചു കളി കാണുമ്പോൾ എല്ലാം വിലങ്ങുതടി അയാൾ മാത്രമായിരുന്നു.. എത്ര തോറ്റാലും നിർണായക സമയങ്ങളിൽ എങ്ങനെ എങ്കിലും തന്റെ ടീമിനെ പൊക്കിയെടുത്തു കൊണ്ടുവരും..
തോൽവി ഉറപ്പായ സാഹചര്യത്തിൽ പോലും അത് ധോണിയുടെ ടീം ആണെങ്കിൽ അവസാന ബോൾ വരെ കാത്തിരിക്കണം എന്നായിരുന്നു സ്ഥിതി.. ദൈവമേ ഈ കാലമാടനെ കൊണ്ട് ഒരു രക്ഷയുമില്ലല്ലോ എന്ന് പരിതപിച്ച എത്രയോ IPL മത്സരങ്ങൾ…
ശരിക്കും ഒരു അത്ഭുതം തന്നെയായിരുന്നു ധോണി..
തോൽവികൾ വരുമ്പോൾ ഉത്തരവാദിത്തം സ്വയം ഏറ്റെടുക്കുന്നതും.. വിജയങ്ങൾ വരുമ്പോൾ ഒരു വശത്തേക്ക് മാറി നിൽക്കുന്നതും കാണാം.
ഒരിക്കലും സമ്മർദ്ദത്തിന് കീഴ്പ്പെടാതെ അവസാന നിമിഷം വരെ പ്രത്യാശ കൈ വിടരുത് എന്ന് പ്രവൃത്തിയിലൂടെ കാണിച്ചു തന്ന യഥാർത്ഥ നേതാവ്…
ധോണിയെ പഠിക്കാൻ നോക്കിയാൽ ഒരിക്കലും തീരില്ല.. എന്നും എന്തെങ്കിലും പുതിയത് ഉണ്ടാവും..
പ്രിയ സുഹൃത്തേ ഈ ബ്ലോഗിൽ ഇനിയും പബ്ലിഷ് ചെയ്യുന്ന ലേഖനങ്ങൾ വായിക്കാൻ താല്പര്യം ഉണ്ടെങ്കിൽ എന്റെ WhatsApp ചാനലിൽ കൂടി ജോയിൻ ചെയ്യാൻ ശ്രദ്ധിക്കുമല്ലോ. ഇവിടെ പുതിയ പോസ്റ്റുകൾ വരുമ്പോൾ ചാനലിൽ ലിങ്ക് ഷെയർ ചെയ്യുന്നതാണ്.
Comments are closed.