എന്തെങ്കിലും ചെയ്യണം എന്ന് ആഗ്രഹം ഉണ്ട് പക്ഷെ എന്താണെന്നു ഒരു വ്യക്തത ഇല്ല.. ഇങ്ങനെ നടക്കുന്ന കുറച്ചു പേരെ പരിചയപ്പെടാൻ കഴിഞ്ഞു.. ഇങ്ങനെ ഉള്ളവരോട് ഒരു ഉപദേശം
എന്തെങ്കിലും ഉടനെ ചെയ്തേ പറ്റൂ എന്ന് പറഞ്ഞു സ്വന്തം മനസിന് സ്ട്രെസ് കൊടുക്കരുത്.. ഒന്നും സംഭവിക്കില്ല..
കുറച്ചു സമയം കൊടുക്കുക.. ഒരു ആറു മാസം അല്ലെങ്കിൽ ഒരു കൊല്ലം അതിൽ കൂടുതൽ സമയം എടുത്തിട്ട് ചെയ്താൽ മതി എന്ന് കരുതുക..
പിന്നെ ചെയ്യാൻ ഉള്ളത് ഒരുപാട് പേരോട് ഇടപഴകാൻ ശ്രെമിക്കുക.. ഇപ്പോൾ പരിചയം ഉള്ളവരോട് തന്നെ ആവാം അതല്ലെങ്കിൽ പുതിയ വ്യക്തികളെ പരിചയപ്പെടാം, അതിനു വേണ്ടി യാത്രകൾ ചെയുക.. അവരുടെ ആശയങ്ങൾ, അനുഭവങ്ങൾ കേൾക്കുക..
ഓരോ ആളുകളും അറിവുകളുടെ നിധി ശേഖരമാണ്. ഇങ്ങനെ ഒക്കെ ചെയ്താൽ തനിയെ മനസിൽ വ്യക്തമായ പദ്ധതികൾ രൂപമെടുക്കും.. ഉറപ്പ്…
Comments are closed.