Beginners

Desire is what you need

Pinterest LinkedIn Tumblr

നിങ്ങൾ ഒരു സംരംഭകൻ ആകണം എന്ന് ആഗ്രഹിക്കുന്നുണ്ടെങ്കിൽ.. ആ ആഗ്രഹത്തിന് പിന്നിൽ ആത്മാർത്ഥത ഉള്ള ഒരു മനസുണ്ടെകിൽ..

തീർച്ചയായും ഒരു നാൾ നിങ്ങൾ അത് ആയിത്തീരും.. അത് ചിലപ്പോൾ നിങ്ങൾ ഇപ്പോൾ ചിന്തിക്കുന്ന വഴിയേ ആയിരിക്കില്ല..

ഇപ്പോൾ വിചാരിക്കുന്ന സമയത്തും ആയിരിക്കില്ല..

ഉള്ളിൽ ഒരു കനൽ ഉണ്ടെങ്കിൽ അത് കെടാതെ നോക്കിയാൽ മാത്രം മതി.. ഒരു ദിവസം അത് ആളി കത്തും..

എന്ത് കഴിവില്ല അറിവില്ല എന്നൊക്കെ തോന്നിയാലും, അതെല്ലാം സമയം ആകുമ്പോൾ നിങ്ങളിലേക്ക് എത്തും. ഈ തീവ്രമായ ആഗ്രഹത്തിന് അങ്ങനെ ഒരു കഴിവുണ്ട്.

അതിനു മറ്റൊരു കഴിവ് കൂടെ ഉണ്ട്. ഏതെങ്കിലും സമയത്ത് എല്ലാം ഉപേക്ഷിച്ചു പോയേക്കാം എന്ന് കരുതി ഉള്ളിലെ കനൽ സ്വയം കെടുത്താൻ നോക്കിയാലും എവിടെ നിന്നെങ്കിലും ആരെങ്കിലും വരും നമ്മളെ പിന്തിരിപ്പിക്കാൻ.

അങ്ങനെ ചെയ്യരുത്.. ഒരിക്കൽ കൂടെ ശ്രമിക്കണം എന്ന് പറയാൻ.

ആഗ്രഹിക്കുക.. തീവ്രമായി ആഗ്രഹിക്കുക.. ആഗ്രഹം ആണ് എല്ലാത്തിന്റെയും ഉത്ഭവം

പ്രിയ സുഹൃത്തേ ഈ ബ്ലോഗിൽ ഇനിയും പബ്ലിഷ് ചെയ്യുന്ന ലേഖനങ്ങൾ വായിക്കാൻ താല്പര്യം ഉണ്ടെങ്കിൽ എന്റെ WhatsApp ചാനലിൽ കൂടി ജോയിൻ ചെയ്യാൻ ശ്രദ്ധിക്കുമല്ലോ. ഇവിടെ പുതിയ പോസ്റ്റുകൾ വരുമ്പോൾ ചാനലിൽ ലിങ്ക് ഷെയർ ചെയ്യുന്നതാണ്.

“I’m just a technology enthusiast with a passion of making things out of my imagination which tends to make day-to-day life easier.”

Comments are closed.