കുറച്ചു വർഷങ്ങൾക്ക് മുന്നേ ആണ്, എന്റെ കമ്പനിയിൽ ഒരു enquiry വന്നു. കമ്പനികളുടെ പ്രവർത്തന രീതി ഒന്നും ഒരു വശവും ഇല്ലാതിരിക്കുന്ന സമയം കൂടിയാണ്. സംസാരം കേട്ടപ്പോൾ തന്നെ എന്തോ ഒരു വ്യത്യാസം എനിക്ക് അനുഭവപ്പെട്ടു.
കാര്യങ്ങൾ ഒക്കെ ചോദിച്ചു മനസിലാക്കി അദ്ദേഹത്തിന് വേണ്ടി ഞാൻ തന്നെ ഇരുന്ന് ഒരു quote ഒക്കെ ഉണ്ടാക്കി പെട്ടന്ന് തന്നെ അയച്ചു കൊടുത്തു. Standard ഫോർമാറ്റും കമ്പനി mail id എന്നിവ ഒക്കെ കഷ്ടിച്ച് ആയതേ ഉള്ളായിരുന്നു.
അതും എന്തൊക്കെ എങ്ങനെ വേണം എന്നൊന്നും അറിയില്ല, പിന്നെ അവിടെയും ഇവിടെയും ഒക്കെ നോക്കിയും ലോജിക് ആലോചിച്ചും ഒക്കെയാണ് ഓരോന്ന് ഒപ്പിക്കുന്നത്.
എന്തായാലും quote അയച്ചിട്ട് അതൊന്ന് വിളിച്ചു പറയാൻ കൂടി തോന്നി. കുറച്ചു കഴിഞ്ഞപ്പോൾ തിരിച്ചു call വന്നു നാളെ എറണാകുളം ഒരു ഓഫീസിൽ വരിക നേരിട്ട് സംസാരിക്കാം എന്ന്.
എനിക്ക് വളരെ സന്തോഷമായി, നേരിട്ട് വിളിച്ച സ്ഥിതിക്ക് ആ work കിട്ടാൻ സാധ്യത കൂടുതലാണ്. അങ്ങനെ പിറ്റേന്ന് അത്യാവശ്യം എക്സിക്യൂട്ടീവ് ആയിട്ട് ഒരുങ്ങി ഞാൻ എറണാകുളം പോയി. എന്റെ ഓഫീസ് എറണാകുളം തന്നെയാണ് പക്ഷെ ഞാൻ കോട്ടയത്തു വീട്ടിൽ ആയിരുന്നു അന്ന് നിന്നിരുന്നത്. അത് തന്നെ വലിയ ഒരു കഥയാണ്. പിന്നെയാട്ടെ.
എന്നോട് പറഞ്ഞ സമയത്തിനും മുന്നേ തന്നെ ഞാൻ സ്ഥലത്ത് എത്തി, എന്തോ ഫിനാൻസ് ആയിട്ട് ബന്ധപ്പെട്ട സ്ഥാപനമാണ്. അവിടെ ചെന്നപ്പോൾ MD എത്തിയിട്ടില്ല കാത്തിരിക്കാൻ എന്നോട് റിസപ്ഷനിൽ ഉള്ളവർ പറഞ്ഞു.
അങ്ങനെ കുറച്ചു നേരം ഇരുന്നപ്പോൾ എന്നേ വിളിച്ച MD ഓഫീസിലേക്ക് വന്നു. എന്നേ കണ്ട പാടെ പിറകെ വരാൻ പറഞ്ഞിട്ട് അദ്ദേഹം ഉള്ളിലേക്ക് കയറി.
പിന്നെ ഞാൻ കാണുന്ന കാഴ്ച സിനിമയിൽ മാത്രം കണ്ടിട്ടുള്ള ഒന്നായിരുന്നു. വലിയ ഒരു ഓഫിസ്, അതിന്റെ അങ്ങേ അറ്റത്തു MD യുടെ ചേമ്പർ. അങ്ങോട്ട് പോകുന്നതിന്റെ ഇരു വശത്തുമായി ജോലി ചെയ്യുന്ന കുറെ ഏറെ പേർ, എന്തായാലും അമ്പതിൽ കുറയാതെ ഉണ്ടാകും.
ചേമ്പറിലേക്ക് നടക്കുന്നതിന്റെ ഇടയിൽ ഓരോ സെക്ഷനിൽ നിന്നും ആളുകൾ എഴുന്നേറ്റ് നിന്ന് goodmorning സർ എന്ന് വിഷ് ചെയ്യുന്നുണ്ട്, ഇദ്ദേഹം തിരിച്ചു കൈ കൊണ്ട് അഭിവാദ്യം ചെയ്ത് ഒരു പ്രിത്യേക ഭാവത്തിൽ നടക്കുന്നു. ഇതെല്ലാം കണ്ട് കിളി പോയ ഞാൻ പിറകെയും.
അങ്ങനെ ചേമ്പറിന്റെ ഉള്ളിൽ കയറിയ എനിക്ക് അതുവരെ ഇല്ലാതിരുന്ന ഒരു ടെൻഷൻ അനുഭവപ്പെടാൻ തുടങ്ങി. എന്നോട് ഇരിക്കാൻ പറഞ്ഞിട്ട് അദ്ദേഹം ലാപ്ടോപ് on ചെയ്ത് എന്തൊക്കയോ ചെയ്യുന്നു.
ഒരു 5 മിനിറ്റ് പരിപൂർണ നിശബ്ദത. ആ നിശബ്ദത എന്റെ സകല താളവും തെറ്റിച്ചു. ബൈക്കിൽ ചെന്നത് കൊണ്ട് ഞാൻ അത്യാവശ്യം വിയർത്തിട്ടുണ്ട്, ഡ്രസ്സ് ഒക്കെ അലങ്കോലം ആണ്, മുടി മര്യാദക്ക് അല്ല ഇങ്ങനെ ഓരോന്ന് എനിക്ക് തന്നെ തോന്നാൻ തുടങ്ങി.
അങ്ങനെ മുഴുവൻ പ്രശ്നത്തിൽ നിന്ന എന്നോട് അദ്ദേഹം quote എടുത്തിട്ട് രണ്ട് ചോദ്യങ്ങൾ ചോദിച്ചു, അതിന്റെ ഉത്തരം പറയാൻ തുടങ്ങുമ്പോൾ തന്നെ അടുത്ത ചോദ്യം വന്നുകഴിഞ്ഞു.
വീണ്ടും ഉത്തരം പറയാൻ നോക്കുമ്പോൾ എന്നോട് ഒരു ഡയലോഗ് അദ്ദേഹം പറഞ്ഞു, quote വേണ്ടത്ര പഠിക്കാതെ ആണ് വന്നിരിക്കുന്നത് അല്ലേ? Will call you later. ഇങ്ങനെ പറഞ്ഞു പുറത്തേക്ക് ഉള്ള വഴി കാണിച്ചു.
ഞാൻ ആണേൽ പിന്നെയും ass ആയിട്ട് നിൽക്കുവാണ്, ഞാൻ തന്നെ ഇരുന്ന് ഉണ്ടാക്കിയ quote ആണ്, അതിലെ ഓരോ വരിയും എനിക്ക് കാണപ്പാഠമാണ് എന്നിട്ടും എനിക്ക് ഒരു വാക്ക് പോലും പറയാൻ പറ്റിയുമില്ല അതിനുള്ള അവസരവും കിട്ടിയില്ല.
പക്ഷെ ഒരു കാര്യം മനസിലായി, ഇനി നിന്നിട്ട് കാര്യമൊന്നും ഇല്ല. എന്നാലും ഇന്നലെ വരെ കുഴപ്പം ഇല്ലാതിരുന്ന quote ഇന്ന് എങ്ങനെ പ്രശ്നം ഉള്ളതായി.. അതും ആലോചിച്ചു ഞാൻ അവിടെ നിന്നിറങ്ങി. ഇതിന്റെ എല്ലാം ഉത്തരം തേടി എടുക്കാൻ എനിക്ക് പിന്നെയും വർഷങ്ങൾ വേണ്ടിവന്നു.
ഞാൻ അന്ന് പോയത് ഒരു കോർപ്പറേറ്റ് മീറ്റിംഗിന് ആയിരുന്നു, അവിടെ എന്റെ കോൺഫിഡൻസ് ആദ്യം പോകാൻ കാരണം എന്റെ എക്സ്പീരിയൻസ് ഇല്ലായ്മ കൂടാതെ ആദ്യമായി ഇതെല്ലാം കണ്ടതിന്റെ പരിഭ്രമം.
അപ്പുറത്തു ക്ലയന്റിന്റെ കണ്ണിൽ കൂടി നോക്കിയാൽ എന്റെ appearance, കോൺഫിഡൻസ് ഇല്ലായ്മ, പ്രസന്റേഷൻ പോരായ്മ. ഇതെല്ലാം വെറും നിമിഷങ്ങൾ കൊണ്ട് സ്കാൻ ചെയ്തു നോക്കി അവർ തീരുമാനം എടുക്കും. കാരണം കോർപ്പറേറ്റ് ലോകം അങ്ങനെ ആണ്.
ഇങ്ങനെ ഒരു നോട്ടത്തിൽ ആളുകളെ വിലയിരുത്തുന്നത് ശരിയാണോ എന്ന് ചോദിച്ചാൽ, കോർപ്പറേറ്റ് ലോകത്ത് പണത്തെക്കാൾ വില സമയത്തിനാണ്. എനിക്ക് ആ work തന്നാൽ ചിലപ്പോൾ ഞാൻ നന്നായി ചെയ്തു കൊടുത്തേനെ പക്ഷെ അവിടെ ഒരു ഉറപ്പില്ല, risk ഉണ്ട്.
അവർക്ക് അങ്ങനെ ഒരു risk എടുക്കാൻ താല്പര്യം ഇല്ല, അവർ വേണമെങ്കിൽ ഞാൻ കൊടുത്ത quote ന്റെ ഇരട്ടി മുടക്കാനും തയ്യാർ ആയിരിക്കും പക്ഷെ റിസൾട്ട് ഉണ്ടാകുമെന്ന് 100 ശതമാനം ഉറപ്പ് തോന്നണം.
സോഷ്യൽ മീഡിയയിൽ ചുമ്മാ നോക്കിയാൽ 1000 രൂപയ്ക്കും 5000 രൂപയ്ക്കും വെബ്സൈറ്റ് സോഫ്റ്റ്‌വെയർ ഉണ്ടാക്കാൻ നടക്കുന്നവരെ കാണാം. ചിലപ്പോൾ നല്ലത് ആയിരിക്കാം അല്ലെങ്കിൽ ഉടായിപ്പ് ആകാം. എന്താണെന്നു നമ്മൾക്ക് ഒരു ഉറപ്പുമില്ല.
അവർ നന്നായി ചെയ്യുന്ന ഒരു work തന്നെ ആയിരിക്കും മറ്റൊരു കമ്പനി അതിന്റെ 10 ഇരട്ടി rate ൽ ചെയ്യുന്നത്. ആ കമ്പനി അത്രയും കൂട്ടി പറയുന്നതാണ് എന്നും അതിന്റെ 10 ൽ ഒന്ന് റേറ്റിൽ ചെയ്യാൻ വേണേൽ ആളെ കിട്ടും എന്നുമെല്ലാം അറിഞ്ഞുകൊണ്ട് തന്നെയാണ് അവർക്ക് വർക്ക് കൊടുക്കുന്നത്.
അതിന്റെ പിന്നിലെ കാരണവും മുകളിൽ പറഞ്ഞത് തന്നെ. നമ്മൾ ഒരു ബിസിനസ് ചെയ്യാൻ ഇറങ്ങുമ്പോൾ നമ്മുടെ ക്ലയന്റ് ആരായിരിക്കണം എന്ന് വ്യക്തത ഉണ്ടായിരിക്കണം.
കോർപ്പറേറ്റ് ബിസിനസ് ആണ് ചെയ്യാൻ പോകുന്നത് എങ്കിൽ അതിന്റെ രീതികൾ കൃത്യമായി മനസിലാക്കി പാലിക്കണം. കോർപ്പറേറ്റ് തന്നെ വേണമെന്ന് നിർബന്ധം ഒന്നുമില്ല എല്ലാം നമ്മുടെ ചോയ്സ് ആണ്. പക്ഷെ ഇങ്ങനെയും കാര്യങ്ങൾ ഉണ്ടെന്ന് അറിഞ്ഞിരിക്കണം.
അല്ലെങ്കിൽ അന്ന് ഞാൻ പോയി പെട്ടത് പോലെ പെടും.. അന്നത്തെ സംഭവം ഒന്ന് മനസ്സിൽ നിന്ന് മാറാൻ ഒരുപാട് സമയം വേണ്ടിവന്നു..
പ്രിയ സുഹൃത്തേ ഈ ബ്ലോഗിൽ ഇനിയും പബ്ലിഷ് ചെയ്യുന്ന ലേഖനങ്ങൾ വായിക്കാൻ താല്പര്യം ഉണ്ടെങ്കിൽ എന്റെ WhatsApp ചാനലിൽ കൂടി ജോയിൻ ചെയ്യാൻ ശ്രദ്ധിക്കുമല്ലോ. ഇവിടെ പുതിയ പോസ്റ്റുകൾ വരുമ്പോൾ ചാനലിൽ ലിങ്ക് ഷെയർ ചെയ്യുന്നതാണ്.
Comments are closed.