ഒരു ഉദാഹരണം പറഞ്ഞാൽ മാട്രിമോണി, ecommers, ഫുഡ് ഡെലിവറി മുതലായവക്ക് ഒരു common മാതൃക ഉണ്ട്.
ഒരു വീടിന് 2 ബെഡ്‌റൂം 1 കിച്ചൻ 1 ഹാൾ എന്ന് പറയുന്നത് പോലെ.
ഇങ്ങനെ ഒരെണ്ണം ഉണ്ടാക്കിയതിന് ശേഷം just പെയിന്റ് മാറ്റി ഫോട്ടോ കോപ്പി എടുത്ത് കൊടുക്കുന്നത് പോലെ തീരെ ചീപ്പ് ആയി വിൽക്കാൻ കഴിയും.
ഒരു വീട് copy ചെയ്യാൻ പറ്റില്ല എന്നാൽ ഒരു software കോപ്പി ചെയ്യാമല്ലോ.
ഒന്നും അറിയാത്ത കസ്റ്റമർ നോക്കുമ്പോൾ 10000 രൂപയ്ക്ക് zomato പോലെ ആപ്പ്.. അവർ വാങ്ങി പോകും. എന്നാൽ ശരിക്കും എങ്ങനെയാണ് വേണ്ടത് എന്ന് അവർക്ക് അറിവുണ്ടാകില്ല.
യഥാർത്ഥത്തിൽ ഒരാളുടെ ആപ്പ് പോലെയല്ല മറ്റൊരാളുടേത്. ഏതൊരാൾക്കും ഒരു vision ഉണ്ടാകണം അതിനെ ബേസ് ചെയ്തു ഒരു ബിസിനസ് മോഡലും. ആ മോഡലിനെ സ്റ്റഡി ചെയ്ത് അതിനനുസരിച്ചു വേണം ആപ്പ് ആണെങ്കിലും, സോഫ്റ്റ്‌വെയർ ആണെങ്കിലും രൂപകൽപ്പന ചെയ്യാൻ.
അത് കുറച്ചു നാളത്തെ study, research, എന്നിവയ്ക്ക് ശേഷം ഒരു മാതൃക അഥവാ ഡിസൈൻ മോഡൽ ഉണ്ടാക്കും. അതിൽ തന്നെ ഒരുപാട് തിരുത്തലുകൾ വരുത്തി ഒരെണ്ണം ഫൈനൽ ആക്കും.
Just like വീടിന്റെ പ്ലാൻ വരയ്ക്കുന്ന പോലെ. തുടർന്നു അത് നമ്മുടെ ക്ലയന്റുമായി ചർച്ച ചെയ്തു ഒരുപാട് തവണ മാറ്റങ്ങൾ വരുത്തും. ചിലപ്പോൾ ഒന്നിൽ കൂടുതൽ പ്ലാനുകൾ ഉണ്ടാകും.
ഒരു ഷോപ്പിംഗ് മാൾ മനസ്സിൽ കരുതുക. അതിന് ഒരു ഒറ്റ പ്ലാൻ ഉണ്ടാക്കിയാൽ പോരല്ലോ. കുറെ എണ്ണം വരച്ചും, 3d model ഉണ്ടാക്കിയതിന് ശേഷം ആയിരിക്കില്ലേ ഒരെണ്ണം തിരഞ്ഞെടുക്കുക.
ആപ്പ് case വരുമ്പോൾ ഒരു 8 model ഒക്കെ ഉണ്ടാക്കി എന്ന് കരുതുക. അങ്ങനെ എങ്കിൽ അതിൽ 2 എണ്ണം ക്ലയന്റ് select ചെയ്യും.
തുടർന്ന് അവ code ചെയ്തു ഉണ്ടാക്കി ടെസ്റ്റ് ചെയ്തു വീണ്ടും ചിലപ്പോൾ പൊളിച്ചടുക്കും അല്ലെങ്കിൽ കുഴപ്പമില്ല എന്ന് തോന്നിയാൽ ട്രയൽ and testing വിടും.
അതായത് കുറെ പേരെക്കൊണ്ട് 2 അപ്പും ഉപയോഗിച്ച് നോക്കിപ്പിക്കും. അതിൽ ഏതാണോ better ആയി തോന്നുന്നത് അത് select ചെയ്യും.
ഒരു വലിയ process ആയി തോന്നിയില്ലേ. ഇതിന്റെ പല അവസ്ഥകൾ ഉണ്ട് ഞാൻ ഒരു സാമ്പിൾ പറഞ്ഞതാണ്.
ഇങ്ങനെ ഒക്കെയാണ് ഒരു പ്രൊജക്റ്റ് ചെയ്യേണ്ടത്. ഇങ്ങനെ ചെയ്യുമ്പോൾ ഒരിക്കലും 2 പ്രൊജക്റ്റ് ഒരുപോലെ ഇരിക്കില്ല. ഒരു കമ്പനി തന്നെ 10 എണ്ണം ഉണ്ടാക്കിയാലും അത് 10 രീതിയിൽ ആയിരിക്കും പ്രവർത്തിക്കുക.
നേരെ മറിച്ച് clone ആപ്പ് ആണെങ്കിൽ എല്ലാം ഒരേപോലെ തന്നെ ഇരിക്കും. ഹിറ്റ് ആകാത്തത് കൊണ്ട് ആരും തമ്മിൽ കാണാൻ chance ഇല്ല.
പ്രിയ സുഹൃത്തേ ഈ ബ്ലോഗിൽ ഇനിയും പബ്ലിഷ് ചെയ്യുന്ന ലേഖനങ്ങൾ വായിക്കാൻ താല്പര്യം ഉണ്ടെങ്കിൽ എന്റെ WhatsApp ചാനലിൽ കൂടി ജോയിൻ ചെയ്യാൻ ശ്രദ്ധിക്കുമല്ലോ. ഇവിടെ പുതിയ പോസ്റ്റുകൾ വരുമ്പോൾ ചാനലിൽ ലിങ്ക് ഷെയർ ചെയ്യുന്നതാണ്.
Comments are closed.