ചില ആളുകളോട് നമ്മൾ എത്ര പറഞ്ഞാലും എന്താണ് നമ്മൾ ഉദ്ദേശിച്ചത് എന്ന് അവർക്ക് മനസിലാകില്ല.. ചിലപ്പോൾ നേരെ വിപരീതം ആയിരിക്കും അവരുടെ മനസ്സിൽ കേറുന്നത്..
എന്നാൽ മറ്റു ചിലരുണ്ട് നമ്മളെക്കാൾ നന്നായി നമ്മൾ പറയുന്നത് മനസിലാക്കുന്നവർ.. ചിലപ്പോൾ വളരെ കുറഞ്ഞ വാക്കുകളിൽ തന്നെ അവർ അത് മനസിലാക്കും..
തീർന്നില്ല അതിന്റെ ഒരു extreme വേർഷൻ ഉണ്ട്.. അവരോട് ഒരു വാക്ക് പോലും സംസാരിക്കണം എന്നില്ല എന്തിനു നമ്മൾ മൂഡ് out ആയിട്ട് ഇരിക്കുമ്പോഴോ അല്ലെങ്കിൽ എന്തെങ്കിലും പ്രശ്നങ്ങളിൽ പെട്ട് ഇരിക്കുമ്പോഴോ കൃത്യമായി അവർ നമ്മുടെ മുന്നിലേക്ക് എത്തും..
ഒരു msg ആയോ call ആയോ അല്ലെങ്കിൽ നേരിട്ട് തന്നെ പ്രത്യക്ഷപ്പെടുന്ന അവരുടെ സാമിപ്യം മാത്രം മതിയാകും ഏത് പ്രശ്നത്തിൽ നിന്നു നമ്മൾക്ക് ഉയർത്തു എഴുന്നേൽക്കാൻ..
അവരും ഒന്നും അറിഞ്ഞിട്ട് വരുന്നത് ആകില്ല മിക്കപ്പോഴും. ഇതെങ്ങനെ എന്ന് നമ്മൾ അത്ഭുതപ്പെടും..
അത്തരം ആളുകളെ ഏതെങ്കിലും രൂപത്തിൽ കിട്ടിയവരാണ് ലോകത്തിലെ ഏറ്റവും ഭാഗ്യവാന്മാർ.. അത് ചിലപ്പോൾ മാതാപിതാക്കളുടെ രൂപത്തിൽ ആകാം, സഹോദരനോ സഹോദരിയോ, ഭാര്യ, ഭർത്താവ്, സുഹൃത്ത്, ഇങ്ങനെ ഏത് രൂപത്തിൽ വേണമെങ്കിലും ആകാം..
നിങ്ങളും അവരും ആയിട്ടുള്ള കെമിസ്ട്രി.. അത് ദൈവത്തിന്റെ കൂട്ടാണ്.. അതിലേക്ക് എന്തൊക്കെ ചേർത്താലും ആ കൂട്ട് തെറ്റില്ല..
പ്രിയ സുഹൃത്തേ ഈ ബ്ലോഗിൽ ഇനിയും പബ്ലിഷ് ചെയ്യുന്ന ലേഖനങ്ങൾ വായിക്കാൻ താല്പര്യം ഉണ്ടെങ്കിൽ എന്റെ WhatsApp ചാനലിൽ കൂടി ജോയിൻ ചെയ്യാൻ ശ്രദ്ധിക്കുമല്ലോ. ഇവിടെ പുതിയ പോസ്റ്റുകൾ വരുമ്പോൾ ചാനലിൽ ലിങ്ക് ഷെയർ ചെയ്യുന്നതാണ്.
Comments are closed.