സ്റ്റാർട്ട്പ്പ് ആയാലും ബിസിനസ് ആയാലും സമൂഹത്തിൽ ഗുണമുള്ള എന്തെങ്കിലും കാര്യം ചെയ്യാൻ ഇറങ്ങുമ്പോൾ ഒരാൾ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി എന്നത്,
താൻ ചെയ്യാൻ ശ്രമിക്കുന്നത് ഒരു പുതിയ ആശയമാണ് അല്ലെങ്കിൽ ഇതുവരെ ആരും ചെയ്തിട്ടില്ലാത്ത ഒന്നാണ് എന്നത് കൂടെ നിൽക്കാൻ വരുന്നവരെയും കസ്റ്റമർ ആകാൻ പോകുന്നവരെയും പറഞ്ഞു ബോധ്യപ്പെടുത്താൻ പാട് പെടും എന്നതാണെന്ന് തോന്നുന്നു.
വ്യത്യസ്തമായത് എന്ന് പറയുമ്പോഴും നമ്മൾ കണ്ടു ശീലിച്ച പലതിനോടും പലപ്പോഴും സാമ്യം തോന്നുകയും എല്ലാവരും അതിനെ ആ രൂപത്തിൽ കാണാൻ ശ്രമിക്കുകയും ചെയ്യും.
ചെയ്യാൻ പോകുന്ന കാര്യങ്ങളെ പറ്റി നമ്മൾക്ക് 100% ധാരണ ഉണ്ടെങ്കിൽ ഇത് പിന്നെയും പരിഹരിക്കാൻ കഴിയും, എന്നാൽ പുതിയ കാര്യങ്ങൾ ചെയ്യാൻ ശ്രമിക്കുമ്പോൾ പലപ്പോഴും പല കാര്യങ്ങളിലും മുന്നിൽ നിന്ന് നയിക്കുന്ന നമ്മൾക്ക് തന്നെ വയ്ക്ത കാണില്ല ചിലപ്പോൾ.
അതുപോലെ പലതും പരീക്ഷണം നടത്തിയും ചെയ്ത് നോക്കിയും പരാജയവും പലപ്പോഴും പ്രതീക്ഷിക്കുന്നതിലും വലിയ വിജയങ്ങളും നേടിയായിരിക്കും നമ്മൾ മുന്നോട്ട് പോകുന്നത്.
പലപ്പോഴും നമ്മൾ വ്യത്യസ്തം എന്ന് കരുതി ചെയ്യുന്ന പല കാര്യങ്ങളും നമ്മുടെ കൂടെ ഉള്ളവർ കാണുന്നത് നമ്മുടെ അറിവില്ലായ്മ ആയിട്ട് ആയിരിക്കും. ട്രെഡിഷണൽ രീതിയിൽ അവർ കണ്ട് ശീലിച്ച കാര്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ നമ്മൾ ചെയ്യുന്നത് എല്ലാം തെറ്റാണ് ഇങ്ങനെ ഒന്നും അല്ല പോകേണ്ടത് എന്നും അവർക്ക് തോന്നും.
ഇത്തരം കാര്യങ്ങൾ ഒരു അവസരത്തിൽ, എന്തെങ്കിലും ഒരു ചെറിയ വീഴ്ച നമ്മുടെ ഭാഗത്തു നിന്ന് ഉണ്ടായാൽ ചോദ്യ ശരങ്ങളായി നമ്മുടെ മേൽ പതിക്കാൻ തുടങ്ങും. തുടക്കത്തിൽ പറഞ്ഞതുപോലെ നമ്മൾ പരീക്ഷണങ്ങളുടെ മനസ്ഥിതിയിൽ ആണെങ്കിൽ ഈ ചോദ്യങ്ങൾക്കു ചിലപ്പോ വ്യക്തമായ ഉത്തരങ്ങൾ നൽകാൻ കഴിഞ്ഞെന്ന് വരില്ല..
അല്ലെങ്കിൽ പറഞ്ഞ കാര്യങ്ങൾ മാറ്റി പറഞ്ഞതായി ഓരോ തവണയും അവർക്ക് തോന്നിയേക്കാം. ഇതിനൊപ്പം പല കാരണങ്ങൾ കൊണ്ടു നമ്മളെ തകർക്കാൻ ശ്രമിക്കുന്നവർ കൂടി പിന്നിൽ കളിക്കാൻ തുടങ്ങിയാൽ ഏതാണ്ട് ചക്രവ്യൂഹത്തിൽ പെട്ട അവസ്ഥയാകും.

പലപ്പോഴും നമ്മൾക്കു എതിരെ വരാൻ പോകുന്നത് ഒരിക്കൽ നമ്മുടെ കൂടെ തോളോട് തോൾ ചേർന്ന് നിന്നവർ ആയിരിക്കും.
ഇതൊക്കെ പറഞ്ഞു മനസിലാക്കാൻ നിസാരമാണെന്ന് നമ്മൾക്ക് തോന്നിയേക്കാം, പക്ഷേ It’s very hard very difficult.. നമ്മൾ കാണുന്ന കാഴ്ചകൾ ആയിരിക്കില്ല കൂടെ ഉള്ളവർ കാണുന്നത്, ഇത് സൃഷ്ടിക്കുന്ന പ്രശ്നങ്ങൾ പലപ്പോഴും വലിയ പ്രത്യാഖാതങ്ങൾ സൃഷ്ടിക്കും.
അതിന് അവരെയോ നമ്മളെയൊ കുറ്റം പറഞ്ഞിട്ട് കാര്യമില്ല, ഇതാണ് പ്രശ്നം എന്നുപോലും നമ്മൾക്ക് മനസിലാക്കാൻ കഴിഞ്ഞെന്നു വരില്ല.
വേറിട്ട വഴിയിൽ കൂടി സഞ്ചരിക്കാൻ പോകുന്നവർ ഇത് പ്രത്യേകം ശ്രദ്ധിക്കണം.

പ്രിയ സുഹൃത്തേ ഈ ബ്ലോഗിൽ ഇനിയും പബ്ലിഷ് ചെയ്യുന്ന ലേഖനങ്ങൾ വായിക്കാൻ താല്പര്യം ഉണ്ടെങ്കിൽ എന്റെ WhatsApp ചാനലിൽ കൂടി ജോയിൻ ചെയ്യാൻ ശ്രദ്ധിക്കുമല്ലോ. ഇവിടെ പുതിയ പോസ്റ്റുകൾ വരുമ്പോൾ ചാനലിൽ ലിങ്ക് ഷെയർ ചെയ്യുന്നതാണ്.
Comments are closed.