നമ്മൾ ഇങ്ങനെ വഴിയേ നടന്നു പോകുമ്പോൾ ഒരു പരിചയവും ഇല്ലാത്ത ഒരാൾ നമ്മളോട് പറയുകയാണ്, വഴിയിൽ പട്ടിയുണ്ട് സൂക്ഷിക്കണം.
ഇതിനെ നിങ്ങൾ ഓരോരുത്തരും ഏതെല്ലാം രീതിയിൽ വ്യാഖ്യാനിക്കും? ചില ആളുകളുടെ ചിന്തകൾ ചുവടെ ചേർക്കുന്നു.
എന്നോട് പട്ടി ഉണ്ടെന്ന് പറയാൻ ഇവൻ ആരാടാ?
ഞാൻ എത്ര പട്ടിയെ കണ്ടതാ, ഞാൻ വളർത്തുന്ന പട്ടിയെ കണ്ടിട്ട് ഉണ്ടെങ്കിൽ ഇവൻ ഇത് പറയില്ലായിരുന്നു..
എന്നാലും ഒരു പരിചയവും ഇല്ലാത്ത ഇവൻ എന്തിന് എന്നോട് ഇത് പറയണം, ഇനി ഇവന് വേറെ എന്തെങ്കിലും ഉദ്ദേശം ഉണ്ടോ..
മറ്റ് ചിലർ അത് കേട്ട് വഴി മാറി പോകുന്നു.. വേറെ ചിലർ നന്ദി പറഞ്ഞു ആ വഴിയേ തന്നെ പോകുന്നു.
ഇവിടെ സംഗതി പട്ടി ഉണ്ടോ അത് നിങ്ങളെ വല്ലതും ചെയ്യുമോ എന്നൊന്നും അല്ല, വിവേകം ഉള്ള ഒരാൾ ആണെങ്കിൽ ഇത് കേട്ടാൽ ഇപ്രകാരം ആയിരിക്കും ചെയ്യുക.
തനിക്ക് മുന്നറിയിപ്പ് തന്ന ആളിനോട് നന്ദി പറയും. ശേഷം അയാളുടെ യുക്തി ഉപയോഗിച്ച് ചിന്തിക്കും, എന്താണ് ഇയാൾ എന്നോട് പറയാൻ ശ്രമിക്കുന്നത്..
വഴിയിൽ അപകടം ഉണ്ടായേക്കാം ശ്രദ്ധിക്കണം എന്ന് മാത്രമാണ് അയാൾ പറയുന്നതു, അത്തരത്തിൽ ഒരു അപകടം മുന്നിൽ വന്നാലും അതിനെ നേരിടാൻ തയ്യാർ ആണെങ്കിൽ അയാൾ മുന്നോട്ട് പോകും അല്ലെങ്കിൽ അയാൾ വഴി മാറി പോകാൻ തീരുമാനിക്കും.
നമ്മൾ പലപ്പോഴും നമ്മുടെ കൂടെ ഉള്ളവർക്ക് പല വാണിംഗ് കൊടുക്കാൻ ശ്രമിക്കാറില്ലേ, നമ്മൾ കണ്ട കാര്യങ്ങൾ പറയുമ്പോൾ പലപ്പോഴും അവർ അതിനെ പുച്ഛിച്ചു മുന്നോട്ട് പോകുന്നത് കാണുമ്പോൾ വിഷമം തോന്നിയിട്ടില്ലേ.
അത് നമ്മളുടെ കുഴപ്പം അല്ല, കേൾക്കുന്നവരുടെ കുഴപ്പമാണ്. നമ്മൾ പറഞ്ഞ വഴിയേ പോയിട്ടും പട്ടി പോയിട്ട് ഒരു പൂച്ച പോലും വന്നില്ലന്ന് ഒരുപക്ഷെ നമ്മളെ നോക്കി അവർ വീമ്പ് പറയും. അത്തരത്തിൽ ഒരു മുൻകരുതൽ നൽകാൻ ശ്രമിച്ചതിന് നമ്മളെ അവർ ശത്രുവായി കണ്ടെന്നും വരും.
എങ്കിലും വഴിയിൽ പട്ടി ഉണ്ടെന്ന് വീണ്ടും നമ്മൾ കാണുന്നവരോട് പറയണം, കാരണം അവർക്ക് വിവേകം ഇല്ലെങ്കിലും നമ്മൾ അത് കാണിക്കണമല്ലോ..
പലപ്പോഴും ഭാഷയല്ല ആശയങ്ങൾ കൈമാറാൻ തടസം, എന്താണ് എന്തിനാണ് പറയുന്നതെന്ന് ചിന്തിക്കാനുള്ള ഒരു മനസ് ഇല്ലാത്തതാണ്.
പ്രിയ സുഹൃത്തേ ഈ ബ്ലോഗിൽ ഇനിയും പബ്ലിഷ് ചെയ്യുന്ന ലേഖനങ്ങൾ വായിക്കാൻ താല്പര്യം ഉണ്ടെങ്കിൽ എന്റെ WhatsApp ചാനലിൽ കൂടി ജോയിൻ ചെയ്യാൻ ശ്രദ്ധിക്കുമല്ലോ. ഇവിടെ പുതിയ പോസ്റ്റുകൾ വരുമ്പോൾ ചാനലിൽ ലിങ്ക് ഷെയർ ചെയ്യുന്നതാണ്.
Comments are closed.