സാധാരണ ബിസിനസും വലിയ കമ്പനികളും തമ്മിലുള്ള പ്രധാന വ്യത്യാസം എന്താണെന്ന് അറിയാമോ.. അവർ കൂടുതൽ ഇൻവെസ്റ്റ് ചെയ്തു എന്നൊന്നുമല്ല.
അവർക്ക് ബിസിനസ് മോഡൽ എന്നൊരു സംഭവം ഉണ്ട്. സാധാരണ ബിസിനസ് എന്ന് പറഞ്ഞാൽ എന്താണെന്നു എല്ലാവർക്കും അറിയാവുന്നത് പോലെ എന്തെങ്കിലും സാധനം വാങ്ങി വയ്ക്കുക ആളുകൾ വരുമ്പോൾ വിൽക്കുക. തീരുന്ന സാധനങ്ങൾ വീണ്ടും വാങ്ങി വയ്ക്കുക.
അതിൽ നിന്ന് ആദായം ഉണ്ടാക്കുക. അല്ലെങ്കിൽ എന്തെങ്കിലും സർവീസ് ചെയ്യുക അതിന് പ്രതിഫലം വാങ്ങുക. ഒരുപാട് തരം ബിസിനസ് ഉണ്ടെങ്കിലും അവയ്ക്ക് എല്ലാം പൊതുവായി ഒരു സ്വഭാവം ഉണ്ട്.
എന്താണെന്ന് വച്ചാൽ ഒരു പ്രവർത്തി നടക്കുന്നു, അതിനുള്ള പ്രതിഫലം direct ആയിട്ട് ലഭിക്കുന്നു. ആർക്കും എളുപ്പത്തിൽ മനസിലാക്കാൻ കഴിയും.
എന്നാൽ ഇതേ കാര്യം കൂടുതൽ നന്നായി ചെയ്തത് കൊണ്ടോ അല്ലെങ്കിൽ കൂടുതൽ ഇൻവെസ്റ്റ് ചെയ്തു വലിയ രീതിയിൽ തുടങ്ങിയത് കൊണ്ടോ ഒന്നുമല്ല വലിയ കമ്പനികൾ ഉണ്ടാകുന്നതും നിലനിൽക്കുന്നതും.
അവർക്ക് എല്ലാം വ്യത്യസ്തമായ ബിസിനസ് മോഡൽ ഉണ്ട്. ഏറ്റവും ലളിതമായി പറഞ്ഞാൽ പ്രത്യക്ഷത്തിൽ നമ്മൾ കാണുന്നത് ആയിരിക്കില്ല അവരുടെ വരുമാന മാർഗ്ഗം. അത് ഒരു നെഗറ്റീവ് സെൻസിൽ എടുക്കരുത്.
മറ്റൊരു കാര്യം കൂടി പറയട്ടെ, വലിയ ബിസിനസിൽ മാത്രമല്ല ഇത്തരത്തിൽ മോഡൽ ഉള്ളത്, സാധാരണ നമ്മുടെ ചുറ്റും കണ്ടു വരുന്ന ബിസിനസിൽ പോലും ഇത്തരത്തിൽ വ്യത്യസ്ത മോഡൽ ഉണ്ടാകാം.
ഒരു ഉദാഹരണം പറഞ്ഞാൽ, ഒരു സ്ഥലത്തു ഒരു ഹോട്ടൽ നല്ല നിലയിൽ പ്രവർത്തിക്കുന്നു എന്ന് കരുതുക. അവരെ കണ്ടിട്ട് അടുത്ത് തന്നെ മറ്റു രണ്ട് ഹോട്ടൽ കൂടി ആരംഭിക്കുന്നു. രണ്ടിടത്തും വ്യത്യസ്ത ഭക്ഷണവും നല്ല ക്വാളിറ്റിയിൽ തന്നെ കൊടുക്കുന്നുണ്ട്.
പക്ഷെ ഈ പുതിയ രണ്ട് പേർക്കും പിടിച്ചു നിൽക്കാൻ കഴിയുന്നില്ല. എങ്ങനെ ഒക്കെ കണക്ക് കൂട്ടിയിട്ടും അവർക്ക് ലാഭത്തിൽ ആക്കാൻ കഴിയുന്നില്ല. ഇത് പ്രവർത്തിച്ചു നോക്കിയപ്പോൾ മാത്രമാണ് അവർക്ക് മനസിലാകുന്നത്. എന്നാൽ ആദ്യത്തെ ഹോട്ടലിന് ഒരു കുഴപ്പവും ഇല്ല.
അതിന്റെ കാരണം ആദ്യത്തെ ഹോട്ടലിന് കാറ്ററിംഗ് സർവീസ് കൂടിയുണ്ട്. അത് മറ്റൊരു പേരിൽ വേറെ ഒരു സ്ഥലത്ത് നിന്നാണ് ചെയ്യുന്നത്. പക്ഷെ ഭക്ഷണം ഉണ്ടാക്കുന്നത് ഈ ഹോട്ടലിലെ പണിക്കാർ തന്നെയാണ്. ശരിക്കും പറഞ്ഞാൽ ഒരു കാറ്ററിംഗ് സെർവിസിന്റെ അടുക്കളയെ ഒരു ഹോട്ടലിന്റെ രൂപത്തിൽ സ്ഥാപിച്ചു എന്നേ ഉള്ളു. നമ്മൾ നോക്കുമ്പോൾ കാണുന്നത് ഹോട്ടലാണ്.
ഇനി startup ന്റെ കാര്യത്തിലേക്ക് വന്നാൽ അത് ഒരു ആശയത്തെക്കാൾ ഉപരിയായി ബിസിനസ് മോഡലിലേക്ക് മാറ്റപ്പെട്ട ആശയം എന്ന് പറയുന്നതാണ് ശരി.
അവിടെ scale up ചെയ്യാൻ അഥവാ വളർച്ച മാത്രം മുന്നിൽ കണ്ടു രൂപം കൊടുക്കുന്ന ഒരു മോഡൽ ആയിരിക്കും ഉണ്ടാവുക.
എന്ത് തന്നെ ആയാലും ഒരു കാര്യം ഓർക്കുക ബിസിനസ് എന്നാൽ ജോലിയൊന്നും കിട്ടാതെ വരുമ്പോഴോ അല്ലെങ്കിൽ മറ്റ് എന്തെങ്കിലും സുഖ സൗകര്യങ്ങൾ പ്രതീക്ഷിച്ചോ അതുമല്ല ആരെങ്കിലും പറഞ്ഞു തരുന്നത് എന്തെങ്കിലും കേട്ടോ ചെയ്യാവുന്ന ഒന്നല്ല.
അതിനു വ്യക്തമായ പഠനവും പ്ലാനുകളും ഉണ്ടായിരിക്കണം. എങ്ങനെയാണ് ഒരു ബിസിനസ് മോഡൽ ഉണ്ടാക്കുക എന്നതിന് ഒറ്റ ഉത്തരമേ ഉള്ളു, സ്വയം നിരീക്ഷിച്ചു പഠിക്കുക. സ്വന്തം ഇഷ്ടങ്ങളും അഭിരുചിയും കഴിവുകളും എല്ലാം കൂടി ചേരുന്ന ഒരു മോഡൽ ഉണ്ടാക്കാൻ നിങ്ങൾക്ക് കഴിയുന്നത് പോലെ മറ്റൊരാൾക്ക് കഴിഞ്ഞെന്ന് വരില്ല.
ഇങ്ങനെ ഒക്കെ സംഭവങ്ങൾ ഉണ്ടെന്നു പറഞ്ഞു ഗൈഡ് ചെയ്യാൻ മാത്രമേ മറ്റുള്ളവർക്ക് കഴിയു.
പ്രിയ സുഹൃത്തേ ഈ ബ്ലോഗിൽ ഇനിയും പബ്ലിഷ് ചെയ്യുന്ന ലേഖനങ്ങൾ വായിക്കാൻ താല്പര്യം ഉണ്ടെങ്കിൽ എന്റെ WhatsApp ചാനലിൽ കൂടി ജോയിൻ ചെയ്യാൻ ശ്രദ്ധിക്കുമല്ലോ. ഇവിടെ പുതിയ പോസ്റ്റുകൾ വരുമ്പോൾ ചാനലിൽ ലിങ്ക് ഷെയർ ചെയ്യുന്നതാണ്.
Comments are closed.