Beginners

Business is a Negative Word

Pinterest LinkedIn Tumblr

Business – ഇവിടെ എന്ത് എഴുതിയാലും പരമാവധി ഞാൻ ഒഴിവാക്കാൻ ആഗ്രഹിക്കുന്ന വാക്ക് ആണ്.

അത് ചെയ്യുന്നവരുടെ ഇടയിൽ ഈ വാക്കിനു നല്ല പ്രസക്തി ഉണ്ടെങ്കിലും സാധാരണ ആളുകൾക്കു ഈ വാക്കിനോട് അത്ര ഇഷ്ടമില്ല എന്നാണ് എനിക്ക് ഇതുവരെ തോന്നിയിട്ടുള്ളത്.

കഴിഞ്ഞ ദിവസം ഞാൻ പറഞ്ഞ എന്റെ കസിന്റെ കഥയിൽ, അവൻ ആദ്യം കേറി ഹിറ്റ് ആകാൻ കാരണം, കേക്ക് ന്റെ ബിസിനസ് തുടങ്ങി എന്നൊരു image അവനു ഇല്ലായിരുന്നു. ആ ഇമേജിനു ഒരു നെഗറ്റീവ് ഫീൽ ഉണ്ട്.

അവൻ നാട്ടിൽ അറിയപ്പെട്ടത്, ഇന്ന വീട്ടിലെ പയ്യൻ വീട്ടിൽ കേക്ക് ഉണ്ടാക്കി കൊടുക്കുന്നുണ്ട്, അല്ലെങ്കിൽ BHMS പഠിക്കുന്ന ഒരു പയ്യൻ കേക്ക് ഉണ്ടാക്കുന്നു എന്നും ഒക്കെയാണ്.

പകരം അവൻ ബിസിനസ് തുടങ്ങി എന്ന് എല്ലാവരും പറഞ്ഞിരുന്നേൽ ഉണ്ടായേക്കാവുന്ന ഒരു ചിന്താഗതി ആലോചിച്ചു നോക്കാം.

ബിസിനസ്, ലാഭം ഉണ്ടാക്കാൻ വേണ്ടി ചെയ്യുന്ന എന്തോ കാര്യം. അത് ചെയ്യുന്നവന് ഒരൊറ്റ ലക്ഷ്യം – പണം പണം പണം. അങ്ങനെ അവനു പണം ഉണ്ടാക്കാൻ ഞാൻ പോയി നിന്ന് കൊടുക്കാണോ.. ആ ഇമേജ് ഉള്ളവന്റെ അടുത്ത് പോകാതിരിക്കാൻ പരമാവധി നോക്കും.

മറ്റ് നിവൃത്തി ഒന്നും ഇല്ലാതെ വരുമ്പോൾ മാത്രം ചിരിച്ചുകൊണ്ട് പോകും. നേരെ മറിച്ചു അവന്റെ അടുത്ത് മായം ചേർക്കാത്ത നല്ല സാധനം കിട്ടുമെന്ന് image ഉണ്ടെങ്കിൽ അതൊരു ഭാഗമായി മനസ്സിൽ കരുതി വയ്ക്കും.

ഈ ഒരു കാര്യം ആദ്യമായി പറയുന്ന വ്യക്തി ഞാൻ ഒന്നുമല്ല, വലിയ വിളവന്മാർ ഇത് മനസിലാക്കി ഈ ആംഗിളിൽ തന്നെ ആയിരിക്കും ബിസിനസ് വളർത്തുക. പക്ഷെ അത്തരത്തിൽ fake image ഉണ്ടാക്കുന്നതിനോട് എനിക്ക് യോജിപ്പില്ല.

ഞാൻ പറഞ്ഞു വരുന്നത് എന്ത് നിങ്ങൾ ചെയുമ്പോഴും അത് natural ആയി ചെയ്യാൻ ശ്രമിക്കുക, അതിന് ബിസിനസ് എന്ന മുദ്ര കുത്താൻ ശ്രമിക്കേണ്ട ഒരു കാര്യവുമില്ല. കൂടുതൽ സ്വീകാര്യത നാച്ചുറൽ ആയി ചെയുന്നതിനാണ്.

ബിസിനസ് എന്ന വാക്ക് വേണ്ട സ്ഥലങ്ങളിൽ മാത്രം ഉപയോഗിക്കാൻ ശ്രദ്ധിക്കുക. അല്ലാത്ത ഇടങ്ങളിൽ പ്രത്യേകിച്ച് പൊതു വേദികളിൽ അതിന് നെഗറ്റീവ് ഫീൽ ഉണ്ട്. എപ്പോൾ വരെ എന്ന് ചോദിച്ചാൽ established ആയി വേറെ ഒരു തലത്തിൽ എത്തുന്നത് വരെ. അതിന് ശേഷം കുഴപ്പമില്ല പോസറ്റീവ് മാത്രം ആയിരിക്കും.

നമ്മൾ എപ്പഴും അങ്ങനെ തിളങ്ങി നിൽക്കുന്നവരെ അനുകരിക്കാൻ ശ്രമിക്കുന്നത് കൊണ്ടാണ് ഇങ്ങനെ അബദ്ധങ്ങൾ പറ്റുന്നത്.

ഒരു കാര്യം കൂടി പറഞ്ഞുകൊണ്ട് ഞാൻ ഈ പോസ്റ്റ്‌ അവസാനിപ്പിക്കുന്നു.

നമ്മുടെ വീടിന്റെ ഒരു 5 കിലോമീറ്റർ അപ്പുറത്തു ഒരു ബിസിനസ് മീറ്റ് നടക്കുന്നു എന്ന് കേട്ടാൽ എത്ര പേർക്കു അവിടെ പോകാൻ തോന്നും?

തീർച്ചയായും ആളുകൾ കാണും, എന്നാൽ അതിനെ മറ്റൊരു കാര്യവുമായി ഒന്ന് തുലനം ചെയ്തു നോക്കാം.

എന്റെ നാട്ടിൽ കോട്ടയത്തു, പ്രമുഖ പത്രത്തിന്റെ വകയായി എല്ലാ വർഷവും മേളകൾ നടക്കാറുണ്ട്. അവർ അതിന് പേരിടുന്നതും ബ്രാൻഡ്‌ ചെയ്യുന്നതും മറ്റൊരു രീതിയിൽ ആണ്.

അവിടെ എന്തോ വലിയ സംഭവം എന്ന രീതിയിൽ ആളുകൾ ഇടിച്ചു കയറുന്നത് കാണാം, എന്നാൽ അകത്തു ഉള്ളത് വിവിധ കമ്പനികളുടെ ഉത്പന്നങ്ങൾ പ്രദർശിപ്പിക്കുക എന്നത് മാത്രമാണ്. സത്യത്തിൽ പക്കാ ബിസിനസ് ഫെസ്റ്റ്. പക്ഷെ മനുഷ്യൻ അതിൽ പാസ്സ് എടുത്ത് കയറാൻ കിടന്നു ഇടി ഉണ്ടാക്കുന്നു.

ഇനി വേറൊന്ന് ഉണ്ട് food fest – നാട്ടിലെയും, ആ നാട്ടിലേക്ക് വരാൻ ആഗ്രഹിക്കുന്ന അന്യ നാട്ടിലെ ഹോട്ടൽ റെസ്റ്റോറന്റ് എന്നിവയുടെ പക്കാ പരസ്യം ആണ്, പക്ഷെ ആളുകൾ അത് കാണുന്നത് മറ്റൊരു കണ്ണ് കൊണ്ടാണ്.

വ്യത്യസ്ത ഭക്ഷണം കഴിക്കാം, ആളും ബഹളവും കലാപരിപാടി സിനിമ താരങ്ങൾ അങ്ങനെ എല്ലാം കൂടെ ഒരു ആഘോഷം ആണ്. വൈകിട്ട് അത്തരം സ്ഥലങ്ങളിൽ ഒരുമിച്ചു കൂടാൻ ആളുകൾക്ക് ഇഷ്ടമാണ്. ആഘോഷങ്ങൾ ഇഷ്ടമാണ്.

നേരെ മറിച്ചു Food business കളെ പരിചയപ്പെടാം അവരുടെ ബിസിനസ് രീതികൾ മനസിലാക്കാം എന്നൊക്കെ image ഉണ്ടാക്കിയാൽ എത്ര പേര് വരും.

പ്രിയ സുഹൃത്തേ ഈ ബ്ലോഗിൽ ഇനിയും പബ്ലിഷ് ചെയ്യുന്ന ലേഖനങ്ങൾ വായിക്കാൻ താല്പര്യം ഉണ്ടെങ്കിൽ എന്റെ WhatsApp ചാനലിൽ കൂടി ജോയിൻ ചെയ്യാൻ ശ്രദ്ധിക്കുമല്ലോ. ഇവിടെ പുതിയ പോസ്റ്റുകൾ വരുമ്പോൾ ചാനലിൽ ലിങ്ക് ഷെയർ ചെയ്യുന്നതാണ്.

“I’m just a technology enthusiast with a passion of making things out of my imagination which tends to make day-to-day life easier.”

Comments are closed.