പണ്ടുള്ള കാർന്നോന്മാരുടെ ബ്രില്ലിയൻസ് ആണ്, സ്ഥിരം ക്ലീഷേ ആയ ആരോഗ്യം സംസ്കാരം ഇതൊന്നും അല്ലാട്ടോ പറയാൻ പോകുന്നെ..
അവർ സമ്പത്തു ഉണ്ടാക്കിയ ഒരു രീതി കണ്ടിട്ട് ഇപ്പോൾ എനിക്ക് അത്ഭുതം തോന്നുന്നു.. ജോലി മാത്രം പോരാ എന്തെങ്കിലും ഇൻവെസ്റ്റ്മെന്റ് വേണം എന്ന് ഇന്നത്തെ തലമുറ നല്ല രീതിയിൽ ചിന്തിക്കുന്നുണ്ട്, കൂടുതലും ബിടെക് കഴിഞ്ഞു IT ഫീൽഡിൽ നില്കുന്നവർക്കാണ് കുറച്ചു പേടി ഉള്ളത്.. ഒരു 40 വയസൊക്കെ ആയാൽ മിക്കവരുടെയും കരിയർ ഏതാണ്ട് തീരുമാനം ആകും… ബാങ്ക്, ഗവണ്മെന്റ് ജോലിക്കാർക്ക് പിന്നെ പേടിക്കാനില്ല..
പിന്നെ ഭാവി പേടി മാറ്റാൻ ഒരു വഴിയേ ഒള്ളു വിദേശത്തേക്ക് പോകുക, അല്ലെങ്കിൽ കുറച്ചു ഇൻവെസ്റ്റ്മെന്റ് ഉണ്ടാക്കി അതിൽ ഒരു ഭാഗം ബാങ്കിൽ സൂക്ഷിച്ചിട്ട് ബാക്കി കൊണ്ട് എന്തെങ്കിലും ബിസിനസ് ചെയുക..
ഇതിനിടയിൽ കുറച്ചു പേർ IT പ്രെഷർ താങ്ങാൻ കഴിയാതെ ജോലി കളിഞ്ഞിട്ട് ഫാം തുടങ്ങി നല്ല രീതിയിൽ വരുമാനം ഉണ്ടാക്കി എന്നൊക്കെയും വാർത്തകൾ കാണാം..
പക്ഷെ പണ്ടത്തെ കാർന്നോന്മാർ ഇതൊന്നും ചെയ്യാതെ ഉണ്ടാക്കിയതാണ് നമ്മുടെ എല്ലാം കയ്യിൽ ചെറിയ പീസായി ഇരിക്കുന്നത്.. അന്ന് സ്ഥലത്തിന് വില ഇല്ലായിരുന്നു അതുകൊണ്ടാ എന്ന് പറയരുത്.. അങ്ങനെ ആരുന്നേൽ എല്ലാവർക്കും ആകാമായിരുന്നല്ലോ..
അതാണ് ഞാൻ പറഞ്ഞേ അവരിൽ കുറച്ചു പേരുടെ പ്ലാനിങ് ഇപ്പോൾ എന്നെ വല്ലാതെ അത്ഭുതപ്പെടുത്തുന്നു..
ഒരു അപ്പാപ്പൻ, പുള്ളിക്ക് ചെറിയ ജോലി.. ജോലി കഴിഞ്ഞു മിച്ചം സമയം പാടത്തും പറമ്പിലും പണി. ഇത് നമ്മൾ ഒരുപാട് കേട്ടിട്ടുണ്ട്.. എന്നാ അതിനെ ഒന്ന് കീറി മുറിച്ചു നോക്കിയാലോ..
ജോലി പ്രധാന വരുമാനം, പശു ഉണ്ടാവും അങ്ങനെ പാൽ അടുത്ത വരുമാനം. ചാണകം ഉപയോഗിച്ച് കൃഷി..
അതിൽ തന്നെ പല ഇനം..
തെങ്ങ്, ജാതി പോലുള്ളവ വല്ലപ്പോഴും പണി എടുത്താൽ വർഷം മുഴുവൻ വരുമാനം…
കോഴി തുടങ്ങി മറ്റ് ഐറ്റംസ് വേറെ.. കിട്ടുന്നത് കൂട്ടി വച്ച് അടുത്ത പറമ്പ് വാങ്ങി അവിടെ വേറെ കൃഷി… അതങ്ങനെ വളർന്നുപോകും..
ഒരിക്കലും താഴേക്കു പോകില്ല.. അവരുടെ മക്കളുടെ കാലം വന്നപ്പോൾ ജോലിക്കാർ എന്ന വിഭാഗം.. കുഴപ്പമില്ല വീതം കിട്ടിയ സ്ഥലം ഉണ്ടാവും അത്യാവശ്യം നല്ല ജോലിയും.. കൂടുതൽ ആൾക്കാരും പിന്നെ കൃഷി വേണ്ടാന്ന് വച്ച്, ശരി എന്നാൽ വേറെ വരുമാന മാർഗ്ഗം വല്ലതും ഉണ്ടാക്കിയോ അതുമില്ല… അതും കഴിഞ്ഞു അടുത്ത തലമുറ.. നമ്മൾ..
പണ്ട് അപ്പാപ്പൻ ഉണ്ടാക്കിയത് പീസാക്കി വീണ്ടും പീസാക്കിയപ്പോൾ കുറച്ചു ഉണ്ട്, ചിലർക്ക് അതുമില്ല.. ഉറപ്പില്ലാത്ത ജോലിയും..
ഇങ്ങനെ ഒരു ജോലിയിൽ മാത്രം ആശ്രയിച്ചവർക്കാണ് ഈ കൊറോണ കാലത്ത് ഏറ്റവും ബുദ്ധിമുട്ട് ഉണ്ടായതെന്ന് തോന്നുന്നു… വൈകിയിട്ടില്ല.. ഇനിയും സമയമുണ്ട്… പഴമയിൽ നിന്നും ഉപേക്ഷിച്ച പലതിനെയും തിരിച്ചു കൊണ്ടുവരേണ്ടതുണ്ട്….
Comments are closed.