നമ്മൾ എല്ലാവരും തന്നെ എപ്പോഴെങ്കിലും ഫേസ് ചെയ്യേണ്ടി വന്ന ഒരു സാഹചര്യം ആയിരിക്കും, ബുദ്ധിയെ പിന്തുടരണോ അതോ ഹൃദയം പറയുന്നത് കേൾക്കണമോ..
ഒരു വല്ലാത്ത അവസ്ഥ തന്നെയാണ് അത്.. ആരോടെങ്കിലും ഉപദേശം ചോദിക്കാൻ പോയാൽ ബുദ്ധിയുടെ വഴി.. കണക്ക് കൂട്ടിയും കിഴിച്ചും നോക്കിയാലും ബുദ്ധി തന്നെ മുന്നിൽ..
ശരിയാണ് ബുദ്ധിയുടെ വഴിയേ പോയാൽ ലാഭം മാത്രമേ ഉണ്ടാകാൻ സാധ്യത ഉള്ളു.. കുറച്ചു സംഖ്യകൾ കൊണ്ടുള്ളതും അല്ലാത്തതും ഒക്കെ ആയ ഒരുപാട് നേട്ടങ്ങൾ ആ വഴിയിൽ പോയാൽ ലഭിക്കും..
ഇതൊക്കെ നേട്ടങ്ങൾ ആയിരിക്കും.. എവിടെ ആണെന്ന് അറിയുമോ.. അത് മറ്റുള്ളവരുടെ കണ്ണിൽ മാത്രമായിരിക്കും.. നമ്മളുടെ ഉള്ളിൽ ആ അനുഭവം കിട്ടണമെങ്കിൽ ഹൃദയത്തിന്റെ വഴിയേ മാത്രം പോകുക..
ആ വഴിയേ ചിലപ്പോൾ വേറെ ആരും പോയിട്ട് ഉണ്ടാവില്ല.. നമ്മൾക്ക് ഭ്രാന്താണെന്ന് പറയാൻ ധാരാളം ആളുകൾ വന്നേക്കാം.. ചിലപ്പോൾ ഒരാൾ പോലും ഉണ്ടാവില്ല നമ്മുടെ കൂടെ നിൽക്കാൻ.. ഇങ്ങനെ ആരൊക്കെ എതിർത്താലും ഉള്ളിൽ നിന്ന് ഒരു സ്വരം ആ വഴിയേ പോകാൻ പ്രേരിപ്പിക്കുന്നെങ്കിൽ അത് എത്ര വലിയ മണ്ടത്തരം ആണെകിലും അതിലെ തന്നെ പോകുക..
അതുകൊണ്ട് നഷ്ടങ്ങൾ ഉണ്ടായേക്കാം.. എന്നാലും ഓർക്കുക ആ നഷ്ടങ്ങൾ മറ്റുള്ളവരുടെ കണ്ണിലാണ്.. നമ്മുടെ ഉള്ളിൽ സന്തോഷം മാത്രമേ ഉണ്ടാകു.. പിന്നെ കവിളിൽ ഒരു ചെറു പുഞ്ചിരിയും…
Always follow your heart…
പ്രിയ സുഹൃത്തേ ഈ ബ്ലോഗിൽ ഇനിയും പബ്ലിഷ് ചെയ്യുന്ന ലേഖനങ്ങൾ വായിക്കാൻ താല്പര്യം ഉണ്ടെങ്കിൽ എന്റെ WhatsApp ചാനലിൽ കൂടി ജോയിൻ ചെയ്യാൻ ശ്രദ്ധിക്കുമല്ലോ. ഇവിടെ പുതിയ പോസ്റ്റുകൾ വരുമ്പോൾ ചാനലിൽ ലിങ്ക് ഷെയർ ചെയ്യുന്നതാണ്.
2 Comments
I consider, that you commit an error. I can prove it. Write to me in PM, we will talk.
Nice thought