ഈ ഇടയ്ക്ക് ഒരു യൂട്യൂബർ തന്റെ subscribers പത്തു ലക്ഷം തികഞ്ഞത് ലൈവ് ആയി ആഘോഷിക്കുകയാണ്.. ലൈവ് ഞാനും കാണുന്നുണ്ട്.. അപ്പോൾ അദ്ദേഹത്തിന് ഒരു സുഹൃത്തിന്റെ മെസ്സേജ് ലഭിച്ചു..
സൂം പോലെ ഒരു വീഡിയോ കോൺഫറൻസ് ആപ്ലിക്കേഷനിലേക്ക് കയറാൻ വേണ്ട ഐഡിയും പാസ്സ്‌വേർഡും ആണ്.. ഒരു സർപ്രൈസ് കാണാൻ കയറു എന്ന് സന്ദേശവും..
മെസ്സേജ് കിട്ടിയ യൂട്യൂബറും കണ്ടുകൊണ്ട് ഇരിക്കുന്ന എല്ലാവർക്കും ഭയങ്കര ആകാംഷ.. ഞാനും നോക്കിയിരുന്നു എന്താണ് സംഭവം എന്ന് അറിയണമല്ലോ..
തുടർന്ന് ആ ലിങ്കിൽ കയറിയ യൂട്യൂബറുടെ മുന്നിൽ ഗിത്താർ ഒക്കെ പിടിച്ചു ഒരു പാട്ടുകാരൻ പ്രത്യക്ഷപ്പെട്ടു.. ആള് ഹിന്ദിക്കാരൻ ആണ് എന്നാലും ഹിന്ദിയുടെ കൂടെ തമിഴ് ഉൾപ്പെടെ മെലഡീകൾ എല്ലാം ചേർത്ത് പുള്ളി ഒരു അലക്ക് അങ്ങ് അലക്കി..
ആ ഒരു മൊമെന്റ് പറഞ്ഞറിയിക്കാൻ പറ്റാത്ത ഒന്നായിട്ട് എനിക്ക് തോന്നി.. കാരണം അതുപോലെ ഒരു സർപ്രൈസ് ഇതിന് മുൻപ് സിനിമകളിൽ മാത്രമേ കണ്ടിട്ടുള്ളു.. ഇത് കണ്ട് ത്രിൽ അടിച്ച യൂട്യൂബറുടെ മുഖം അതിന് സാക്ഷി..
ഒരു പത്തിരുപതു മിനിറ്റ് എല്ലാവരെയും തന്റെ മാസ്മരിക സംഗീതത്തിൽ ലയിപ്പിച്ചു ഇരുത്തിയതിനു ശേഷം പാട്ടുകാരൻ തന്നെ സ്വയം പരിചയപ്പെടുത്തി ഒപ്പം ഇത് തന്റെ ഒരു സ്റ്റാർട്ടപ്പ് സംരംഭം ആണെന്നും..
സ്റ്റാർട്ടപ്പ് എന്ന് കേട്ടതും ഞാൻ പുള്ളിയുടെ പേരും തപ്പി അതിന്റെ പിന്നാലെ അങ്ങ് പോയി.. സംഭവം ഒരു വെബ്സൈറ്റ് ആണ്.. നമ്മൾക്കു മുൻകൂറായി പരിപാടികൾക്ക് വേണ്ടി ഒരു പാട്ടുകാരനെ ബുക്ക് ചെയ്യാം.. തുടർന്ന് ബുക്ക് ചെയ്ത സമയം അവർ നേരിട്ട് വന്നോ അല്ലെങ്കിൽ മുകളിൽ പറഞ്ഞപോലെ ഓൺലൈൻ ആയോ കൃത്യ സമയത്ത് വന്നു പാട്ടുകൾ പാടും..
വെബ്സൈറ്റിൽ പ്രശസ്തരായ കുറച്ചു പേരെയും കാണാൻ കഴിഞ്ഞു.. എന്തായാലും സംഭവം പൊളിയാണ്.. ആ സമയത്ത് അതിന്റെ ഒരു ഫീൽ വല്ലാതെയാണ്.. ഇന്ന് ഇത് എഴുതുമ്പോഴും അന്നത്തെ സംഗീതം എന്റെ ഉള്ളിൽ ഒഴുകുന്നപോലെ തോന്നുന്നു..
ഇത്തരത്തിൽ ഒന്ന് നമ്മുടെ നാട്ടിൽ എന്നായിരിക്കാം വരിക.. ഒരുപക്ഷെ ആർകെങ്കിലും ഒരു സ്പാർക് കിട്ടാനായി ഈ കുറിപ്പ് ഉപകരിച്ചാലോ എന്ന പ്രതീക്ഷയോടെ..കാത്തിരിക്കുന്നു..
പ്രിയ സുഹൃത്തേ ഈ ബ്ലോഗിൽ ഇനിയും പബ്ലിഷ് ചെയ്യുന്ന ലേഖനങ്ങൾ വായിക്കാൻ താല്പര്യം ഉണ്ടെങ്കിൽ എന്റെ WhatsApp ചാനലിൽ കൂടി ജോയിൻ ചെയ്യാൻ ശ്രദ്ധിക്കുമല്ലോ. ഇവിടെ പുതിയ പോസ്റ്റുകൾ വരുമ്പോൾ ചാനലിൽ ലിങ്ക് ഷെയർ ചെയ്യുന്നതാണ്.
Comments are closed.