Stories

BoChe in Club House

Pinterest LinkedIn Tumblr

രണ്ട് ദിവസം ക്ലബ്ഹൗസിന് വിശ്രമം കൊടുത്തിട്ട് ഇന്നാണ് പിന്നെയും ഒന്ന് കയറുന്നത്.. കയറാൻ കാര്യം സാക്ഷാൽ ബോച്ചേ സംസാരിക്കാൻ വരുന്നുണ്ട് എന്ന് കണ്ടിട്ടാണ്..

കാത്തിരുന്നു കയറിയത് വെറുതെ ആയില്ല നല്ല ഒരു കലക്കൻ അനുഭവ കഥ പറഞ്ഞുകൊണ്ടാണ് അദ്ദേഹം ആരംഭിച്ചത്.. ആ കഥ ഇവിടെ പങ്കു വയ്ക്കണം എന്ന്‌ തോന്നി..

അദ്ദേഹം ആദ്യത്തെ ജ്വല്ലറി തുടങ്ങിയ സമയം.. അന്ന് ഏതാണ്ട് ഇരുപത് വയസിനു അടുത്താണ് പ്രായം.. കോഴിക്കോട് ആണ് സ്ഥലം എന്ന് തോന്നുന്നു.. ജ്വല്ലറി കച്ചവടം ഒക്കെ ആകെ മടുപ്പാണ്.. ഏകദേശം പൂട്ടാറായി ഇരിക്കുന്ന അവസ്ഥ..

ഇന്ന് അല്ലെങ്കിൽ നാളെ ഇത് ഉപേക്ഷിച്ചു ഒന്നും ഇല്ലാത്ത അവസ്ഥയിലേക്ക് ഇറങ്ങണമല്ലോ എന്ന് ചിന്തിച്ചു ആകെ അസ്വസ്ഥൻ ആയി ഇരിക്കുന്ന സമയം..

അന്ന് എന്തോ ഒരു ആവശ്യത്തിന് ഒരു കേന്ദ്ര മന്ത്രിയെ കാണാൻ പോകേണ്ടതായിട്ട് വന്നു.. ഇവിടെ എങ്ങും അല്ല അങ്ങ് ഡൽഹിയിൽ.. ഒരു പയ്യൻ ചെല്ലുകയാണ് കേന്ദ്രമന്ത്രിയെ കാണാൻ..

എവിടെ അവസരം ലഭിക്കാനാണ്.. ഒരു തവണ ശ്രമിച്ചു നടന്നില്ല.. രണ്ടായി ഒരു രക്ഷയും ഇല്ല.. മൂന്നാം പ്രാവശ്യം പിന്നെയും ചെന്നു… നടക്കുന്ന ലക്ഷണമില്ല.. വിസിറ്റിംഗ് റൂമിൽ ഇരുന്നവർ എല്ലാവരും പോയി കഴിഞ്ഞിരുന്നു.. ചിലർക്ക് പ്രവേശനം കിട്ടി മറ്റു ചിലർ കാത്തിരുന്നു മുഷിഞ്ഞു സ്ഥലം വിട്ടിരുന്നു..

അവസാനം ബോബി മാത്രമായി.. ഇനി ഈ പണിക്ക് ഇല്ല എന്ന് ഉറപ്പിച്ചു അവിടെ നിന്ന് പോരാൻ തുടങ്ങുമ്പോൾ ഒരു പ്രായം ചെന്ന മനുഷ്യൻ ഈ മന്ത്രിയുടെ മുറിയിൽ നിന്ന് സന്തോഷത്തോടെ പുറത്തേക്ക് വന്നു..

അയാളാണ് ഏറ്റവും അവസാനമായി അകത്തേക്കു കയറിയത്.. അയാളുടെ ഒക്കെ സമയം നല്ല best ടൈം എന്ന് വിചാരിച്ചു ബോബി അങ്ങേരെ ഇങ്ങനെ നോക്കി നിന്നു..

ആകെ നിരാശനായി തന്നെ നോക്കി നിൽക്കുന്ന ആ പയ്യനെ കണ്ടപ്പോൾ തന്നെ എന്തോ മനസിലായ മാതിരി അയാൾ അടുത്തേക്ക് ചെന്ന് ബോബിയുടെ തോളിൽ കൈ വച്ചിട്ട് പറഞ്ഞു..

You just follow up ബേട്ടാ…

പിറ്റേന്ന് റൂമിൽ എല്ലാം പാക്ക് ചെയ്തു പോകാൻ ഇരിക്കുമ്പോൾ ഒരു ചിന്ത അദ്ദേഹത്തിന്റെ മുന്നിലേക്ക് വന്നു.. ആ വൃദ്ധൻ തന്റെ തോളിൽ കൈ വച്ചു പറഞ്ഞ വാക്കുകൾ.. സാധാരണ മൂന്ന് പ്രാവശ്യം ശ്രമിച്ചു നടന്നില്ലെങ്കിൽ പിന്നെ ഒരിക്കലും ആ വഴി പോകാറില്ലാത്ത അദ്ദേഹത്തിന് ആ ഉപദേശം ഒരു പുതിയ വഴിതിരിവ് ആയിരുന്നു..

ആ വൃദ്ധൻ ഇത് ഏഴാംമത്തെ തവണയാണ് ശ്രമിക്കുന്നത്.. ഇത്രയും പ്രായമുള്ള അദ്ദേഹത്തിന് ഇത്രയും ക്ഷമ ഉണ്ടെങ്കിൽ പിന്നെ യുവവായ തനിക്ക് എന്ത്കൊണ്ട് ആയിക്കൂടാ… എന്താണ് നഷ്ടപ്പെടാൻ ഉള്ളത്..

പിന്നെ ഒന്നും നോക്കിയില്ല ഇനി കാണുന്ന വരെ ശ്രമിക്കാൻ തീരുമാനം എടുത്തു.. അടുത്ത ശ്രമത്തിൽ തന്നെ അത് നേടിയെടുക്കാനും കഴിഞ്ഞു..

പിന്നെ നാട്ടിൽ വന്നു തന്റെ ജ്വല്ലറി ഇതേ രീതിയിൽ വളർത്താൻ ശ്രമിക്കാൻ തുടങ്ങി..ജ്വല്ലറി പതിയെ മെച്ചപ്പെട്ടു വന്നു… തന്റെ ഓഫീസ് മുറിയിൽ ഒരു വാചകം കൂടി അദ്ദേഹം എഴുതിയിട്ടു

Do follow-up, untill you achieve or untill you die..

ഒരു കാര്യം നടത്താൻ ഇറങ്ങിയാൽ നടക്കുന്ന വരെ ശ്രമിച്ചുകൊണ്ടേ ഇരിക്കുക.. പതിയെ ഇതൊരു ശീലമായി ജീവിതത്തിന്റെ ഭാഗമായി.. അതിന്റെ തുടർച്ചയായി ഇന്ന് കാണുന്ന ബോബി ചെമ്മണ്ണൂർ അങ്ങനെ രൂപമെടുത്തു..

വളരെ നല്ല ഒരു അനുഭവമായി എനിക്ക് തോന്നി.. ഇങ്ങനെ ഒക്കെ ശ്രമിച്ചാൽ നടക്കില്ല എന്ന് നമ്മൾ കരുതുന്ന പലതും നടക്കും..

പിന്നെ ഒന്നും നോക്കിയില്ല… നേരെ തട്ടി പ്ലേറ്റിൽ ആക്കി ഇവിടെ വിളമ്പുകയാണ്… കഴിച്ചിട്ട് നിങ്ങളുടെ അഭിപ്രായം പറയുമല്ലോ.

പ്രിയ സുഹൃത്തേ ഈ ബ്ലോഗിൽ ഇനിയും പബ്ലിഷ് ചെയ്യുന്ന ലേഖനങ്ങൾ വായിക്കാൻ താല്പര്യം ഉണ്ടെങ്കിൽ എന്റെ WhatsApp ചാനലിൽ കൂടി ജോയിൻ ചെയ്യാൻ ശ്രദ്ധിക്കുമല്ലോ. ഇവിടെ പുതിയ പോസ്റ്റുകൾ വരുമ്പോൾ ചാനലിൽ ലിങ്ക് ഷെയർ ചെയ്യുന്നതാണ്.

“I’m just a technology enthusiast with a passion of making things out of my imagination which tends to make day-to-day life easier.”

Comments are closed.