ആദ്യത്തെ കമ്പനിയിൽ നിന്ന് പുറത്തായപ്പോൾ എനിക്ക് ഒരു കാര്യം എനിക്ക് മനസിലായി.. ഒരു പരിപാടിക്ക് ഇറങ്ങുമ്പോ കണ്ണുംപൂട്ടി ചാടരുത്.. ഇതുപോലെ എന്തെങ്കിലും പണി കിട്ടിയാൽ പിടിച്ചു നില്കാൻ ഒരു ബാക്കപ്പ് പ്ലാൻ ഉണ്ടാവണം.
ഞാൻ കാണിച്ച അബദ്ധമാണ് ഉണ്ടായിരുന്ന ജോലി കളഞ്ഞു, അത് പാർട്ട് ടൈം ആയി ചെയുവാൻ അന്ന് അവസരം ഉണ്ടായിരുന്നതാണ് എന്നിട്ടും അത് മുഴുവനായി ഉപേക്ഷിച്ചു. കമ്പനി ലാഭത്തിൽ ആകുന്നവരെ സ്വന്തം ആവശ്യങ്ങൾക്ക് യാതൊന്നും കൈയിൽ കരുതിയിരുന്നില്ല. പാർട്ണർ ആകാൻ വന്ന ആളെ വേണ്ട രീതിയിൽ മനസിലാക്കാനും ശ്രദ്ധിച്ചില്ല.. കൃത്യമായ പ്ലാനും പദ്ധതി ഒന്നും ഉണ്ടാക്കാതെ എടുത്തു ചാടി കുറച്ചു സ്റ്റാഫിനെയും എടുത്തു ബാധ്യത നല്ലപോലെ കൂട്ടി വച്ചു. എല്ലാം അബദ്ധമായി..
പണ്ട് ഞാൻ കരുതിയിരുന്നത് ഒരു നല്ല കാര്യം ചെയുവാൻ തുടങ്ങുമ്പോൾ തന്നെ അത് പൊളിഞ്ഞാൽ എന്ത് ചെയ്യും എന്നൊക്കെ ചിന്തിക്കുന്നത് നെഗറ്റീവ് ചിന്തയാണ് അങ്ങനെ ഒന്നും പാടില്ല എന്നാണ്. പക്ഷെ അങ്ങനെ അല്ല നമ്മൾ ഈ ബോട്ടിൽ ഒക്കെ കയറുമ്പോൾ ലൈഫ് ജാക്കറ്റ് ധരിക്കുന്നപോലെ നമ്മൾ ചെയ്യാൻ ഉദ്ദേശിക്കുന്ന കാര്യത്തിന്റെ ഏറ്റവും worst situation ആലോചിക്കണം, അങ്ങനെ ഉണ്ടായാൽ അതിനെ നേരിടാൻ തയ്യാറെടുത്തിരിക്കണം.
ഒന്നുകൂടി ഒരു ബിസിനസ് അല്ലെങ്കിൽ കമ്പനി തുടങ്ങുമ്പോൾ ചിലപ്പോൾ ഒരുപാട് ജോലികൾ സ്വയം ചെയ്യേണ്ടതായി വരും എങ്കിലും ഏതെങ്കിലും ഒരു കാര്യത്തിൽ job profile ഉണ്ടാക്കി വയ്ക്കുന്നത് നല്ലതാണ്. പിന്നീട് എന്തെങ്കിലും സിറ്റുവേഷൻ ഉണ്ടായാൽ അതുവഴി കുറച്ചു നാളത്തേക്ക് ജോലി ചെയ്യുന്നതിനും ഉപകരിക്കും.
ആമസോണിൽ നിന്നോ ഫ്ലിപ്പ്കാർട്ടിൽ നിന്നോ എന്തെങ്കിലും വാങ്ങിക്കുമ്പോൾ നമ്മൾ ആദ്യം നോക്കുന്നത് റിട്ടേൺ അടിക്കാൻ വകുപ്പുണ്ടോ എന്നാണ്.. അതേ നമ്മൾ തന്നെ ബിസിനസിൽ ഇറങ്ങുമ്പോൾ യാതൊരു സേഫ്റ്റിയും നോക്കില്ല..
എന്താണ് ചെയ്യാൻ പോകുന്നത്, അത് എത്ര നാൾ പിടിക്കും ഇൻകം generate ചെയ്യാൻ തുടങ്ങി എല്ലാ കാര്യങ്ങളെ കുറിച്ചും വ്യക്തമായ പദ്ധതി ഉണ്ടാവണം അതുപോലെ ഏറ്റവും worse കേസ് ഉണ്ടായാൽ എന്ത് ചെയ്യുമെന്നും..
ജോലി ഉപേക്ഷിച്ചിട്ട് സംരംഭം തുടങ്ങാൻ ഇറങ്ങുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് മുൻപ് ഒരു പോസ്റ്റ് ഇട്ടിരുന്നു.
Comments are closed.