നമ്മൾ ഇറങ്ങാൻ ഉദ്ദേശിക്കുന്ന മേഖലയിൽ മറ്റൊരാൾ നമ്മൾക്കു മുന്നേ ഇറങ്ങിയത് കണ്ട് പരിഭ്രമിക്കേണ്ട…
വളകൂറുള്ള മണ്ണിൽ കൃഷി ഇറക്കുന്നതാണ് ബുദ്ധി.. അതിന്റെ തെളിവാണ് മറ്റു മരങ്ങൾ അവിടെ വളരുന്നത്..
അവിടെ വളരും എന്നത് ഉറപ്പായിക്കഴിഞ്ഞാൽ, അത്രയും ധൈര്യം ആയില്ലേ..
അവിടെ ഉള്ളവരെ കാൾ നന്നായി വളരുക എന്നത് രണ്ടാമത്തെ കാര്യമാണ്.
നമ്മൾക്ക് മുന്നേ വന്നവരും വളർന്നുകൊള്ളട്ടെ.. നമ്മൾ കുറച്ചൂടെ പരിശ്രമിച്ചാൽ മതി..
ആരെയെങ്കിലും കണ്ട് കോപ്പി അടിച്ചു അവരുടെ പിറകെ പോയി അവർക്കും നമ്മൾക്കും ഇല്ലാതെ ആക്കുന്നത് പോലെ അല്ല മുകളിൽ പറഞ്ഞത്..
നമ്മൾ ഒരുപാട് കാലം ആഗ്രഹിച്ചു പരിശ്രമിച്ചു വന്നപ്പോൾ മറ്റൊരാളെ അവിടെ കാണുന്നു.. അവരെ ദ്രോഹിക്കാൻ ഒന്നും ചെയ്യരുത്..
മറിച്ചു നമ്മൾക്ക് എങ്ങനെ അതിലും നന്നായി perform ചെയ്യാം എന്ന കാര്യത്തിൽ മാത്രം തല പുകച്ചാൽ മതി..
ഞാൻ പഴയ ഓർമ്മ വച്ചു പറഞ്ഞതാ.. Makeyourcards ആദ്യം കൊണ്ടുവന്നപ്പോൾ almost same concept ആയിട്ട് വേറെ ഒരു team വന്നു.. അവർക്ക് അന്നേരം സ്വന്തമായി IT company ഒക്കെ ഉണ്ടായിരുന്നു..
ഞാൻ one man army.. ആദ്യം അവരെ കണ്ട് ചൂളി പോയി..
ഉപേക്ഷിച്ചു.. പിന്നെ കുറച്ചു നാൾ കഴിഞ്ഞപ്പോ ഒന്നൂടി നോക്കാൻ തോന്നി.. വീണ്ടും ഒരു വർഷം കഷ്ടപ്പെട്ട് അവരെക്കാൾ നന്നായിട്ട്.. അതും പല മടങ്ങു വ്യത്യാസം വരുത്തി.. അത് ക്ലിക്ക് ആയി..
പ്രിയ സുഹൃത്തേ ഈ ബ്ലോഗിൽ ഇനിയും പബ്ലിഷ് ചെയ്യുന്ന ലേഖനങ്ങൾ വായിക്കാൻ താല്പര്യം ഉണ്ടെങ്കിൽ എന്റെ WhatsApp ചാനലിൽ കൂടി ജോയിൻ ചെയ്യാൻ ശ്രദ്ധിക്കുമല്ലോ. ഇവിടെ പുതിയ പോസ്റ്റുകൾ വരുമ്പോൾ ചാനലിൽ ലിങ്ക് ഷെയർ ചെയ്യുന്നതാണ്.
Comments are closed.