2 ദിവസം ഒന്ന് ബ്രേക്ക് എടുക്കാമെന്ന് കരുതിയതാണ്. രാവിലെ നോക്കുമ്പോൾ പാതിരാത്രി വന്ന ഒരു മെസ്സേജ് കണ്ടു.
എന്റെ ഒക്കെ പ്രായമുള്ള ഒരു പയ്യനാണ്, plus 2 വിദ്യാഭ്യാസം മാത്രമേ ഉള്ളു. സ്വന്തമായി shortfilm ചെയ്യണം എന്നും സംരംഭകൻ ആക്കണം എന്നുമൊക്കെ ആഗ്രഹം ഉണ്ട്. ഇതുവരെ എങ്ങും എത്താൻ കഴിഞ്ഞില്ല.
എന്ത് ചെയ്യണം എന്നും അറിയില്ല. എന്തെങ്കിലും പറയാമോ എന്നാണ് മെസ്സേജിന്റെ സാരംശം.
ഞാൻ തിരിച്ചു അയച്ച മറുപടി താഴെ ചേർക്കുന്നു. കാരണം ഇങ്ങനെ ചോദിക്കാൻ പോലും മടിയുള്ള ഒരുപാട് പേരുണ്ട്. അവർക്ക് വേണ്ടി. ഒപ്പം നിങ്ങളുടെ നിർദേശങ്ങൾ കൂടി അദ്ദേഹത്തിന് ഉപകരിക്കും എന്ന് തോന്നി.
മറുപടി ————-
ഈ പറഞ്ഞത് ഒന്നും ഒരു കുറവല്ല. ഇന്ന് ഒരു ദിവസം കൊണ്ട് അത്ഭുതം സംഭവിക്കും എന്ന് കരുതി ഇരിക്കരുത്.
അങ്ങനെ സംഭവിക്കില്ല എന്നല്ല, പക്ഷെ അത് പ്രതീക്ഷിച്ചു ഇരുന്നാൽ ഒന്നും നടക്കില്ല.
കുറച്ചു സമയം മതി എല്ലാം മാറി മറിയാൻ. ആപ്പോ ഇനി കാര്യത്തിലേക്ക് വരാം.
ഒരു 2 അല്ലേ 3 വർഷം കൊണ്ട് രക്ഷപെടും എന്ന് ഉറച്ചു വിശ്വസിക്കുക. നമ്മൾ ഇന്ന് ഒരു മരം വച്ചു 2 വർഷം കൃത്യമായി പരിപാലിച്ചാൽ ഫലം കിട്ടും, അതുപോലെ തന്നെയാണ്. അപ്പോൾ മനസിനെ അങ്ങനെ പറഞ്ഞു പഠിപ്പിക്കുക. അത് ഉറച്ചു വിശ്വസിക്കുക. 2 വർഷം കഴിഞ്ഞു ഈ പേജിൽ കൂടെ തന്നെ താങ്കളുടെ വിജയ കഥ ഞാൻ പറയും. ചിലപ്പോൾ അതിനും മുകളിൽ ആയിരിക്കും താങ്കൾ.
അങ്ങനെ ഒക്കെയാണ് മനുഷ്യന്റെ കാര്യം.
ഇനി ചെയ്യേണ്ടത് എന്താണെന്നു ചോദിച്ചാൽ സിനിമ, സംരംഭം രണ്ടും കൂടി ഇപ്പോൾ നോക്കരുത്. ഒരെണ്ണത്തിൽ കാല് ഉറപ്പിച്ചിട്ട് അടുത്തത്.
ഇനി സിനിമയാണ് ആദ്യമെന്ന് വിചാരിക്കുക. അതിനു പോകേണ്ട ഒരു വഴി ഉണ്ട്. ചിലപ്പോൾ നമ്മൾ അതിന് വേണ്ടി സ്വാഭാവം മാറ്റണം, ചില കാര്യങ്ങൾ പഠിക്കണം, കാഴ്ചപ്പാടുകൾ മാറണം അങ്ങനെ പലതും ഉണ്ട്.
അതിനൊക്കെ വേണ്ടിവരുന്ന സമയം ആയിട്ടാണ് മുകളിൽ 2 വർഷം എന്ന് പറഞ്ഞത്. നമ്മുടെ ഉള്ളിൽ എന്തെങ്കിലും ഒക്കെ ഉണ്ടാകും അത് മെല്ലെ പരീക്ഷിച്ചു നോക്കി വേണം കുറച്ചു ഡീപ് ആയി ഇറങ്ങാൻ.
കാരണം ഒരു shortfilm എടുക്കണം എങ്കിൽ പോലും ധാരാളം പേരുടെ അധ്വാനവും പണചെലവും ഉണ്ടല്ലോ.
അതുകൊണ്ട് നമ്മൾ ചെയ്യുന്ന കാര്യത്തിൽ കൃത്യമായി ഒരു ബോധ്യം വരുമ്പോൾ മാത്രം അതിന് മുതിരുക. ആ സമയം എങ്ങനെ അറിയുമെന്ന് ചോദിച്ചാൽ നമ്മുടെ മനസ് പറയും സമയം ആയി എന്ന്.
ഒരു തവണയല്ല അതിങ്ങനെ പറഞ്ഞുകൊണ്ടേ ഇരിക്കുന്ന അവസ്ഥയിൽ എത്തും. തീർച്ച എനിക്ക് അനുഭവം ഉണ്ട്.
അതുവരെ എന്ത് ചെയ്യണം എന്ന് ചോദിച്ചാൽ സിനിമയും ആയി ബന്ധപ്പെട്ട അല്ലെങ്കിൽ അടുത്ത് ഇടപഴകാൻ പറ്റുന്ന എവിടെ എങ്കിലും ജോലി ചെയ്യാൻ ശ്രമിക്കുക. ആദ്യം ശമ്പളം ഇല്ലെങ്കിൽ പോലും അതിന് ശ്രമിക്കുക.
അവിടെ നിന്ന് കിട്ടുന്ന അറിവുകൾ ബന്ധങ്ങൾ എന്നിവയാണ് ഞാൻ മുകളിൽ പറഞ്ഞ മാറ്റങ്ങൾ കൊണ്ടുവരിക.
ഇങ്ങനെ സ്വയം തേച്ചു മിനുക്കി മൂർച്ച കൂട്ടികൊണ്ട് ഇരിക്കുക. മനസ് പറയുന്ന ആ സമയം നോക്കി ഇറങ്ങുക. 99% വിജയം ഉറപ്പാണ്.
ഒഴിവ് സമയങ്ങളിൽ പുസ്തകം വായിക്കാൻ ശ്രമിക്കുക. സ്കൂളിൽ പഠിച്ചതും സർട്ടിഫിക്കറ്റ് എന്നിവ ഒന്നുമല്ല ജീവിത വിജയം തീരുമാനിക്കുന്നത്. അത് നമ്മുടെ പ്രവർത്തികളാണ്.
So best wishes man.. ഒന്നും ആകാൻ കഴിഞ്ഞില്ല എന്ന് കരുതി ലഹരിക്ക് അടിമപ്പെട്ടു ജീവിതം നശിപ്പിക്കുന്നവർ ഉണ്ട്. എല്ലാം നേടിയിട്ടും അങ്ങനെ കളയുന്നവരും ഉണ്ട്.
അവരെ ഒക്കെ വച്ചു നോക്കുമ്പോൾ ജീവിതത്തിൽ എന്തെങ്കിലും ആകണം എന്ന് ആഗ്രഹിക്കുന്ന ഒരു മനസ് താങ്കൾക്ക് ഉണ്ട്. അത് തന്നെയാണ് താങ്കളുടെ ഏറ്റവും വലിയ സമ്പത്തു.
Just try.. ബാക്കി എല്ലാം അതിന്റെതായ സമയത്ത് വന്നുകൊള്ളും…
പ്രിയ സുഹൃത്തേ ഈ ബ്ലോഗിൽ ഇനിയും പബ്ലിഷ് ചെയ്യുന്ന ലേഖനങ്ങൾ വായിക്കാൻ താല്പര്യം ഉണ്ടെങ്കിൽ എന്റെ WhatsApp ചാനലിൽ കൂടി ജോയിൻ ചെയ്യാൻ ശ്രദ്ധിക്കുമല്ലോ. ഇവിടെ പുതിയ പോസ്റ്റുകൾ വരുമ്പോൾ ചാനലിൽ ലിങ്ക് ഷെയർ ചെയ്യുന്നതാണ്.
Comments are closed.