adholokam

Rolex – The Gangster

Pinterest LinkedIn Tumblr

ചിക്കൻ ബിരിയാണി പ്രതീക്ഷിച്ചു പോയപ്പോ മട്ടൻ ബിരിയാണി കിട്ടിയ സന്തോഷത്തിൽ സിനിമ തീർന്നു എന്ന് കരുതി എല്ലാവരും പോകാൻ തയ്യാറാകാൻ തുടങ്ങുമ്പോൾ കുറച്ചു വണ്ടികൾ വരുന്ന ഒരു സീൻ…

തുടർന്ന് അതുവരെ കണ്ട ഭീകരമാരായ വില്ലന്മാർ എല്ലാം ഭയഭക്തി ബഹുമാനത്തോടെ നിൽക്കുന്നതിന്റെ ഇടയിലേക്ക് ഒരാൾ വന്നിറങ്ങുന്നു..

Rolex… അവൻ പേര് ദില്ലി..

എന്ന് തുടങ്ങി അതുവരെ അയാൾക്ക് ഉണ്ടായ നഷ്ടങ്ങളുടെ കാരണക്കാരുടെ പേരുകളും വിവരങ്ങളും ഓരോരുത്തരായി വിളിച്ചു പറയുന്നു.

അയാളുടെ അതുവരെയുള്ള എല്ലാ സമ്പാദ്യങ്ങളും നഷ്ടമായി എന്ന് പറഞ്ഞു കഴിയുമ്പോൾ ഒരാൾ ഉപദേശിക്കാൻ അയാളുടെ അടുത്തേക്ക് ചെല്ലുന്നു, നഷ്ടങ്ങൾ ഉണ്ടാക്കിയവരെ കണ്ടെത്താൻ പ്രയാസമാണ് നമ്മൾക്ക് വീണ്ടും ബിസിനസ് ആരംഭിക്കാം എന്ന് പറഞ്ഞു തുടങ്ങുമ്പോ,

അയാളെ പിടിച്ചു മുന്നിലെ മേശയിലേക്ക് ഇട്ടിട്ടു ഒരൊറ്റ *******. അത് കണ്ട് സകലരും ഒന്നുകൂടി ഭയന്ന് നോക്കുമ്പോൾ ചിരിച്ചുകൊണ്ട് വരുന്ന അയാളുടെ മുഖം ആദ്യമായ് കാണിക്കുന്നു..

Suriya as Rolex.. Ultimate gangster and main villain of LCU…

ഒരു ബിരിയാണി പ്രതീക്ഷിച്ചു വന്നവന് ലോട്ടറി കൂടി അടിച്ച അവസ്ഥ….

ഇത്രയും ഭീകരത നിറഞ്ഞ ഒരു ഗാങ്സ്റ്റർ എൻട്രി ഇന്ത്യൻ സിനിമയിൽ തന്നെ വേറെയുണ്ടോ എന്ന് സംശയമാണ്…

ലോകേഷ് കനകരാജ് എന്നാടാ പണ്ണി വച്ചിരിക്കെ എന്ന് സകലരും പറഞ്ഞു പോയ ഒരു goosebumps scene…

“I’m just a technology enthusiast with a passion of making things out of my imagination which tends to make day-to-day life easier.”

Comments are closed.