Books and Movies

The Pursuit of Happyness

Pinterest LinkedIn Tumblr

Chris Gardner ഒരു സെയിൽസ്മാൻ ആണ്, അദ്ദേഹം വിൽക്കുന്നത് portable bone density scanner എന്ന ഉപകരണമാണ്. അദ്ദേഹത്തിന് അത് വിൽക്കാൻ ഒക്കെ കഴിയുന്നുണ്ട് പക്ഷേ സ്ഥിരമായി വില്പന നടക്കുന്ന ഒരു ഉപകരണം അല്ല അത്.

അതുകൊണ്ട് തന്നെ അല്പം സാമ്പത്തിക ബുദ്ധിമുട്ട് ഒക്കെ ഉണ്ട്, അദ്ദേഹത്തിന്റെ ഭാര്യ ഒരു ഹോട്ടലിൽ ആണ് ജോലി ചെയ്യുന്നത്, ഭാര്യയെ കൂടാതെ അഞ്ച് വയസുള്ള ഒരു മകനും ഉണ്ട്.

അദ്ദേഹം നന്നായി അധ്വാനിക്കുന്നുണ്ട് ഒപ്പം തന്റെ ജീവിതനിലവാരം ഉയർത്താൻ വേണ്ടിയുള്ള പരിശ്രമങ്ങളും നടത്തുന്നുണ്ട്, എന്നാൽ ഭാര്യക്ക് അതിനോടൊന്നും താല്പര്യമില്ല, എപ്പോഴും അദ്ദേഹത്തെ കുറ്റപ്പെടുത്തി സംസാരിക്കാൻ മാത്രമേ അവർക്ക് അറിയൂ.

അങ്ങനെ ഇരിക്കുമ്പോഴാണ് ക്രിസ്സ് സ്റ്റോക്ക് ബ്രോക്കർ എന്നൊരു ജോലിയെ പറ്റി കേൾക്കുന്നതും അതിനെ കുറിച്ച് കൂടുതൽ മനസിലാക്കുന്നതും. തുടർന്ന് അയാൾക്ക് മനസിലായി തന്റെ നാട്ടിൽ ഉള്ള ഏറ്റവും വലിയ ഒരു സ്റ്റോക്ക് ബ്രോക്കറേജ് സ്ഥാപനത്തിന്റെ സീനിയർ മാനേജരെ പരിചയപ്പെടാൻ അവസരം ലഭിക്കുകയാണ്.

അയാളുടെ കൂടെ ടാക്സിയിൽ സഞ്ചരിക്കുമ്പോഴാണ് ക്രിസ് ആ കാഴ്ച്ച കാണുന്നത്, ആ മാനേജർ ഒരു റൂബിക്സ് ക്യൂബ് സോൾവ് ചെയ്യാൻ ശ്രമിക്കുകയാണ്.

ക്രിസ് ഗാർണർ എപ്പോഴും തന്റെ സ്കിൽ മെച്ചപ്പെടുത്താൻ ശ്രമിച്ചുകൊണ്ടിരിക്കുന്ന ഒരു വ്യക്തിയാണ്. അങ്ങനെ അദ്ദേഹം ടീവി നോക്കി പഠിച്ചെടുത്ത ഒരു സ്കിൽ ആയിരുന്നു റൂബിക്സ് ക്യൂബ് സോൾവ് ചെയ്യുക എന്നുള്ളത്, കൂടാതെ നന്നായി സംസാരിക്കാനും അറിയാം.

നന്നായി ചിരിച്ച മുഖത്തോടെ ക്രിസ് അദ്ദേഹത്തിന്റെ കയ്യിൽ നിന്നും ആ ക്യൂബ് വാങ്ങി, തുടർന്ന് അദ്ദേഹത്തിന്റെ മുന്നിൽ വച്ച് തന്നെ അത് സോൾവ് ചെയ്ത് കാണിക്കുകയാണ്. അതോടെ ആ മാനേജർക്ക് മനസിലായി ക്രിസ് അത്ര സാധാരണക്കാരൻ അല്ല കഴിവുള്ള ആളാണെന്നു.

തുടർന്ന് മാനേജർ ക്രിസിനെ തന്റെ കമ്പനിയിലേക്ക് ഇന്റർവ്യൂന് വരാൻ ക്ഷണിക്കുന്നു.

ഇതിനിടയിൽ ക്രിസ് തന്റെ ഭാര്യയോടും ഇങ്ങനെ ഒരു വിവരം പങ്ക് വയ്ക്കുകയാണ്, അതായത് താൻ ഒരു പുതിയ പ്രൊഫഷനിലേക്ക് മാറാൻ ശ്രമിക്കുകയാണ് എന്ന്. പക്ഷേ ഭാര്യക്ക് അതോട്ടും ഇഷ്ടപ്പെടുന്നില്ല എന്ന് മാത്രമല്ല അയാളെ പുച്ഛിച്ചു വിടുകയുമാണ് ചെയ്യുന്നത്.

എന്നിരുന്നാലും ക്രിസ് അതൊന്നും വക വയ്ക്കാതെ തന്റെ കഴിവിലും അതുപോലെ താൻ വിശ്വസിക്കുന്ന ദൈവത്തിലും ഉള്ള വിശ്വാസം വച്ച് ആ കമ്പനിയിൽ ഇന്റർവ്യൂന് പോകുകയാണ്.

പക്ഷേ അവിടെ ചെല്ലുമ്പോഴാണ് സ്ഥിതി കൂടുതൽ സങ്കീർണം ആകുന്നത്, ഒരൊറ്റ ഒഴിവിലേക്ക് ഇരുപത് പേരെയാണ് കമ്പനി ഇന്റേൺഷിപ് ആയിട്ട് എടുത്തിട്ടുള്ളത്, അതും ശമ്പളം ഇല്ലാതെ.

ഇതുകൂടി അറിഞ്ഞത് കൂടി അയാളുടെ ഭാര്യയുടെ നിയന്ത്രണം വിട്ടു, ശമ്പളം ഇല്ലാത്ത ജോലിക്ക് എന്തിനാണ് അയാൾ പോകുന്നതെന്ന് മനസിലാക്കാൻ അവർക്ക് കഴിഞ്ഞില്ല, അവർ അയാളെയും മകനെയും ഉപേക്ഷിച്ചു മറ്റൊരു സ്ഥലത്തേക്ക് പോകുകയാണ്.

ആകെ അയാൾക്ക് അശ്വാസം അയാളുടെ അഞ്ച് വയസുകാരനായ മകനാണ്. മകനോട് അയാൾ തന്റെ കൊച്ച് കൊച്ചു നേട്ടങ്ങൾ എല്ലാം വിശദീകരിച്ചു പറയുന്നത് നമ്മൾക്ക് കാണാൻ കഴിയും. ഇത് വളരെ ചെറുപ്പത്തിൽ തന്നെ അവന്റെ ഉള്ളിലെ ആത്മവിശ്വാസത്തെ വർധിപ്പിക്കുന്നുമുണ്ട്.

ക്രിസ് പുതിയ ജോലിക്ക് പോകുമ്പോഴും പഴയ സെയിൽസ് ഉപേക്ഷിച്ചിരുന്നില്ല, അദ്ദേഹം അധികഠിനമായി അധ്വാനിക്കാൻ തുടങ്ങി, എങ്ങനെയെന്നു ചോദിച്ചാൽ, അവിടെയുള്ള മറ്റു ജീവനക്കാർ വാട്ടർ ബ്രേക്ക്‌ ഒക്കെ എടുക്കും, അതായത് ഒരാളെ ഫോൺ വിളിച്ചു കഴിഞ്ഞാൽ വെള്ളം കുടിക്കാനും സിഗരറ്റ് വലിക്കാനും ഒക്കെ പോകും, എന്നാൽ ക്രിസ് ഇതെല്ലാം ഒഴിവാക്കി ആ സമയം കൂടി കാൾ അറ്റൻഡ് ചെയ്യും.

എന്തിനേറെ ഭക്ഷണം പോലും ഒഴിവാക്കി ആ സമയം കൂടി എങ്ങനേലും സംസാരിച്ച് രണ്ട് ക്ലയന്റിനെ പിടിക്കാൻ നോക്കും.

തീർന്നില്ല, കമ്പനിയുടെ പ്രോട്ടോകോൾ ലംഘിച്ചു വരെ അദ്ദേഹം ജോലി ചെയ്യാൻ തുടങ്ങി, നല്ല ഹൈ എൻഡ് ക്ലയന്റ്സിനെ ഒക്കെ വീട്ടിൽ ചെന്നു നേരിട്ട് കണ്ട് സംസാരിക്കാനും അവരോടൊക്കെ സൗഹൃദം സ്ഥാപിക്കാനും ക്രിസ് നിരന്തരം ശ്രമിച്ചുകൊണ്ടിരുന്നു.

അങ്ങനെ ഇരിക്കെ ഒരു ക്ലയന്റ് സഹതാപത്തിന്റെ പുറത്ത് തന്റെ കൂടെ ഒരു ഫുട്ബോൾ ഗെയിം കാണാൻ വരാൻ ക്രിസിനെയും മകനെയും ക്ഷണിച്ചു. ക്രിസ് സന്തോഷത്തോടെ ആ ക്ഷണം സ്വീകരിച്ചു.

മത്സരം കാണാൻ ചെന്ന ക്രിസ് അവിടെ വച്ച് മത്സരം കാണാൻ വന്ന മറ്റ് ആളുകളെ പരിചയപ്പെടാൻ ശ്രമിച്ചു, അവരൊക്കെയും ക്രിസിന്റെ ക്ലയന്റ്സ് ആയി മാറി.

ഇതിനിടയിൽ പല മോശം അനുഭവങ്ങളും ക്രിസിന് ഉണ്ടാകുന്നുണ്ട്, അതിൽ ഏറ്റവും വിഷമം ഏറിയത്, താമസിക്കുന്ന സ്ഥലത്ത് നിന്നും ക്രിസിനെയും മകനെയും ഹൌസ് ഓണർ ഇറക്കി വിടും. രാത്രിയിൽ താങ്ങാൻ മറ്റൊരു വഴിയും ഇല്ലാത്തത് കൊണ്ട് ക്രിസ് തന്റെ മകനെയും കൊണ്ട് അന്ന് അഭയം പ്രാപിക്കുന്നത് ഒരു റെയിൽവേ സ്റ്റേഷൻന്റെ ടോയ്ലറ്റിലാണ്.

അവിടെ നിലത്തു ടോയ്ലറ്റ് പേപ്പർ വിരിച്ചു അതിൽ കിടന്ന് ഉറങ്ങിയ അവർ രണ്ടാളും പിന്നീട് വീട് ഇല്ലാത്തവർക്ക് താമസിക്കാൻ ഉള്ള ഷെൽട്ടർ ഹോമുകളിലും പള്ളികളിലും മറ്റുമായിട്ടാണ് ജീവിക്കുന്നത്.

ഈ അവസ്ഥയിലും ക്രിസ് തന്റെ ജോലികൾ കൃത്യമായി ചെയ്തു പോന്നു, ഇതൊക്കെ കാണുമ്പോൾ ഏതൊരു ഒരു മനുഷ്യന്റെ തളരാത്ത ആത്മവിശ്വാസമാണ് നമ്മൾക്ക് കാണാൻ കഴിയുന്നത്. അങ്ങനെ അവസാനം ക്രിസ് തന്റെ ഇന്റേൺഷിപ് പൂർത്തിയാക്കി പരീക്ഷയും പാസായി, ഇനിയുള്ളത് ഒരു ഇന്റർവ്യൂ കൂടിയാണ്.

അതിന് ക്രിസ് ഒരു പുതിയ ഷർട്ട്‌ ഒക്കെ ഇട്ട് പോയി ബോർഡിന്റെ മുന്നിൽ ഇരിക്കുകയാണ്, തന്റെ അത്രയും നാളത്തെ അധ്വാനത്തിന്റെ ഫലം എന്തെന്ന് അറിയാനായി.

അപ്പോൾ ബോർഡിൽ ഉള്ളവർ പറയും , ഇതെന്താണ് പുതിയ ഷർട്ട്‌ ഒക്കെ ആണല്ലോ എന്ന്. അതിന് ക്രിസ് ചിരിച്ചുകൊണ്ട് മറുപടി നൽകും, അതേ ഇന്ന് എന്റെ ഇവിടുത്തെ ലാസ്റ്റ് ഡേ അല്ലേ ഒരു unpaid intern ആയിട്ട് അതുകൊണ്ടു ഒരു നല്ല ഷർട്ട്‌ ഒക്കെ ഇട്ട് വരാം എന്ന് കരുതി എന്നൊക്കെ.

അങ്ങനെ ഇന്റർവ്യൂ ബോർഡിലുള്ള ആളുകളെല്ലാം ക്രിസിന്റെ രസികനായിട്ടുള്ള സംസാരങ്ങൾ ഒക്കെ കേട്ട് ചിരിച്ചിട്ട് പറഞ്ഞു, ഒക്കെ നിന്റെ ഇന്റേൺഷിപ് അവസാനിച്ചിരിക്കുന്നു എന്ന്.

അപ്പോൾ ക്രിസിന്റെ ചിരി ഒക്കെ ചെറുതായി മാറി കണ്ണിൽ നിന്നൊക്കെ ഒരു വിഷാദം വരാൻ തുടങ്ങി, ദൈവമേ തന്റെ അധ്വാനം ഒക്കെ വെറുതെയായോ..

അപ്പോൾ അവിടെ ഇരുന്ന ഒരാൾ പറയും, നിന്റെ ഈ പുതിയ ഷർട്ട്‌ ഉണ്ടല്ലോ, അത് നീ നാളെയും ഇട്ടുകൊണ്ട് വാ കാരണം,

നാളെയാണ് ഇവിടുത്തെ നിന്റെ ജോലിയുടെ ആദ്യത്തെ ദിവസം, അതായത് അവിടുത്തെ ആ ജോലി ക്രിസിന് കിട്ടുകയാണ്. ഒരൊറ്റ രാത്രി കൊണ്ട് അദ്ദേഹത്തിന്റെ ജീവിതത്തിലെ എല്ലാ പ്രശ്നങ്ങളും അവിടെ വച്ച് അവസാനിക്കുകയാണ്.

ക്രിസ് അവിടെയുള്ള എല്ലാവർക്കും ഷേക്ക്‌ഹാൻഡ് ഒക്കെ കൊടുത്തിട്ട് പുറത്തിറങ്ങി പോയിട്ട് അവിടെ ആളുകളുടെ ഇടയിൽ കൂടി നടന്നുകൊണ്ട് കണ്ണുനീർ പുറത്തേക്ക് വരാതെ കരഞ്ഞുകൊണ്ട് സന്തോഷം പ്രകടിപ്പിക്കുന്ന ഒരു രംഗമുണ്ട്…..

കാണുന്ന നമ്മുടെ കണ്ണും നിറഞ്ഞുപോകും, അത്ര മനോഹരം…

അത് കണ്ട് കഴിഞ്ഞാൽ നമ്മൾക്കും തോന്നിപ്പോകും ജീവിതത്തിൽ വിജയം വേണം, അതിനായിട്ട് കഠിനമായി അധ്വാനിക്കണം എന്ന്..

The Pursuit Of Happyness – ഒരു അച്ഛനും മകനും തമ്മിലുള്ള ആത്മബന്ധത്തിന്റെ കൂടി കഥ..

വെറും സിനിമ കഥയല്ല ക്രിസ് ഗാർണർ എന്ന വ്യക്തിയുടെ യഥാർത്ഥ ജീവിതകഥയാണ്…

“I’m just a technology enthusiast with a passion of making things out of my imagination which tends to make day-to-day life easier.”

Comments are closed.