Articles

മുന്നോട്ട് പോകാൻ അറിയാതെ നിൽക്കുമ്പോൾ ചെയ്യേണ്ട കാര്യങ്ങൾ

Pinterest LinkedIn Tumblr

B. Tech എന്ന് പറഞ്ഞാൽ ട്രെൻഡ് ആയി നിൽക്കുന്ന ഒരു കാലത്ത് ആയിരുന്നു ഞാനും പഠിച്ചത്. Plus 2 നു കൂടെ പഠിച്ച 99% പിള്ളേരും ആ കോഴ്സ് തന്നെ ആയിരുന്നു ചേർന്നത്.

എന്റെ അന്നത്തെ ഒരു പ്ലാനും കിട്ടിയ റാങ്കും ഒക്കെ വേറെ ഒരു കഥയാണ്, അത് പിന്നെ ഒരിക്കൽ പറയാം. എന്തായാലും ഞങ്ങൾ പഠിച്ച സമയം ആണ് ഏറ്റവും കൂടുതൽ ആളുകൾ എൻട്രൻസ് എഴുതിയതും നാട്ടിലെയും മറ്റു സംസ്ഥാനങ്ങളിലെയും കോളേജുകൾ എല്ലാം full കപ്പാസിറ്റിയിൽ ആയിരുന്നത്.

അതിന്റെ ഫലമോ പഠിച്ച് ഇറങ്ങി കഴിഞ്ഞപ്പോൾ placement എന്നൊരു സാധനം ഞങ്ങളുടെ അടുത്ത് കൂടെ പോയില്ല. ഞാൻ പിന്നെ വേറെ വഴി നോക്കികൊണ്ട്‌ ഇരുന്നത് കൊണ്ട് കാര്യത്തിന്റെ ഗൗരവം ഒന്നും എനിക്ക് അന്ന് മനസിലാകുന്നില്ലാരുന്നു.

ഫ്രണ്ട്‌സ് ഒക്കെ ഒരു ജോലിക്ക് വേണ്ടി അലയുന്നത് കാണാമായിരുന്നു. പലരും അവിടെയും ഇവിടെയും ഒക്കെ ചെറിയ ജോലികൾക്ക് കയറി പറ്റി. ശമ്പളം ഒക്കെ കണക്കായിരുന്നു. എന്തിന് കാശ് അങ്ങോട്ട് കൊടുത്തു ജോലി മേടിക്കേണ്ട അവസ്ഥയിൽ ആയിരുന്നു. ഒരു കല്ലെടുത്തു എറിഞ്ഞാൽ ഏതെങ്കിലും എഞ്ചിനീയറുടെ തലയിൽ വീഴും എന്ന് എല്ലാവരും തമാശ പറയുന്ന സമയമാണ് അന്ന്.

വീട്ടിൽ വെറുതെ ഇരിക്കുന്ന B.Tech മാമനും കുഞ്ഞാവയും മുതൽ ഏത് പണിക്ക് വേണമെങ്കിലും B.Tech കാരെ കിട്ടും എന്നൊക്കെ ട്രോൾ കാണാമായിരുന്നു. പക്ഷെ അതൊക്കെ എന്തുകൊണ്ടാണ് അല്ലെങ്കിൽ എന്തായിരുന്നു പരിഹാരം എന്നൊന്നും ആരും പറഞ്ഞു കണ്ടില്ല.

അങ്ങനെ ഒന്ന് രണ്ട് വർഷങ്ങൾ കഴിഞ്ഞു. കൂടെ പഠിച്ചവർ ഒക്കെ അത്യാവശ്യം എക്സ്പീരിയൻസ് നേടിയപ്പോൾ കമ്പനി മാറിയതായി കാണാൻ കഴിഞ്ഞു. അത്യാവശ്യം ശമ്പളം ഒക്കെ കിട്ടാനും തുടങ്ങി. വീണ്ടും വർഷങ്ങൾ കഴിഞ്ഞു, അവരൊക്കെ പേര് കേട്ട വലിയ കമ്പനികളിൽ കയറി, അതും നല്ല ഉയർന്ന ശമ്പളത്തിൽ..

ഇപ്പോൾ കഥ എന്താണെന്ന് വച്ചാൽ, കൈ നിറയെ അവസരങ്ങളാണ്. ഒന്ന് റിസൈൻ ചെയ്ത് കമ്പനി മാറണം എന്ന് കരുതിയാൽ വളരെ നിസാരമായി ഒരു പൂ പറിക്കുന്ന ലാഘവത്തോടെ മാറി കയറുന്നത് കാണാം.

ഇന്റർവ്യൂ അറ്റൻഡ് ചെയ്യാൻ പോകുന്നതിന്റെ ഒരു പരിഭവവും ഇല്ല.. ചുമ്മാ കൂൾ ആയിട്ട് ഓരോ MNC കളിൽ പോയി അറ്റന്റ് ചെയ്തു നല്ല ഓഫർ നോക്കി എടുക്കുന്ന കില്ലാഡികളായി അവരൊക്കെ മാറി.

ഇതെല്ലാം എങ്ങനെ എന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേ ഉള്ളു..

എക്സ്പീരിയൻസ്…

ആദ്യം ശമ്പളം ഒന്നും നോക്കാതെ നല്ലത് പോലെ കഷ്ടപ്പെട്ട് പണിയെടുത്തു.. വളരാൻ ഉള്ള അവസരങ്ങൾ ബുദ്ധിപൂർവം ഉപയോഗിച്ചു.നമ്മളെ ആരും സഹായിക്കാൻ ഇല്ലേ, ഇവിടെ അവസരങ്ങൾ ഇല്ലേ എന്നൊക്കെ പറഞ്ഞുകൊണ്ട് ഇരുന്നാൽ ആരും നമ്മളെ തിരക്കി വരാൻ പോകുന്നില്ല.

ചുറ്റും ഉള്ള അവസരങ്ങളെ നമ്മൾ തന്നെ കണ്ടെത്തണം. ഏതെങ്കിലും ഒരു മേഖലയിൽ അറിവ് വർധിപ്പിച്ചു അതിൽ expert ആകണം. ആളുകൾ അന്വേഷിച്ചു പിടിച്ചു വരും. പക്ഷെ സമയം എടുക്കും.. കഷ്ടപ്പെടണം. ഇങ്ങനെ നമ്മൾക്ക് ചിന്തിക്കാൻ പോലും പറ്റാത്ത രീതിയിൽ വളർന്ന രണ്ടുപേരുടെ കഥ കൂടി ഞാൻ വരുന്ന ദിവസങ്ങളിൽ പറയാം.

ഒന്നെന്റെ മിത്രമാണ്.. മറ്റേത് സാഹചര്യം കൊണ്ട് ശത്രുവും.. പക്ഷെ എന്നേ നന്നായി ഇമ്പ്രെസ്സ് ചെയ്ത ആളുടെ കഥയാണ്.. പിന്നെ എങ്ങനെ ശത്രു എന്ന് പറയേണ്ടി വന്നെന്ന് കഥയിൽ പറയാം…

പ്രിയ സുഹൃത്തേ ഈ ബ്ലോഗിൽ ഇനിയും പബ്ലിഷ് ചെയ്യുന്ന ലേഖനങ്ങൾ വായിക്കാൻ താല്പര്യം ഉണ്ടെങ്കിൽ എന്റെ WhatsApp ചാനലിൽ കൂടി ജോയിൻ ചെയ്യാൻ ശ്രദ്ധിക്കുമല്ലോ. ഇവിടെ പുതിയ പോസ്റ്റുകൾ വരുമ്പോൾ ചാനലിൽ ലിങ്ക് ഷെയർ ചെയ്യുന്നതാണ്.

“I’m just a technology enthusiast with a passion of making things out of my imagination which tends to make day-to-day life easier.”

Comments are closed.