Beginners

Chils Story

Pinterest LinkedIn Tumblr

Social media നിറയെ ഇഷ്ടം പോലെ ഗ്രൂപ്പ്‌ ഉണ്ട്, ഏത് ഗ്രൂപ്പിൽ ചെന്നാലും അവിടെ എല്ലാം പരസ്യങ്ങളുടെ ആറാട്ട് ആയിരിക്കും. ഏതെങ്കിലും ഡിജിറ്റൽ മാർക്കറ്റിംഗ് ഏജൻസി ആയിട്ട് സംസാരിച്ചാൽ അവർ തരുന്ന ഉപദേശം ആണ് പോസ്റ്റർ ഡിസൈൻ ചെയ്തു ഗ്രൂപ്പുകളിൽ ഷെയർ ചെയ്യാണം.

അവരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല, ചുമ്മാ ഗൂഗിളിൽ സെർച്ച്‌ ചെയ്താലും ഇതേ കാര്യം തന്നെ ആയിരിക്കും കാണാൻ കഴിയുക.

എന്ത് ബിസിനസ് തുടങ്ങിയാലും നല്ല വെടിച്ചില്ല് പോസ്റ്റർ ഡിസൈൻ ചെയ്യുക, ഇവിടെ പോസ്റ്റ്‌ ചെയ്തു ഒരു 100 പേരെ ടാഗ് ചെയ്യുക. പക്ഷെ ഇങ്ങനെ ഒന്നുമല്ല ആ സംഭവം ചെയ്യേണ്ടത്.

എന്റെ കൂടെ നിൽക്കുന്ന ഇവൻ ഉണ്ടല്ലോ, social media marketing എന്ന് കേട്ടിട്ട് പോലും ഇല്ല, പക്ഷെ ഞാൻ കണ്ടതിൽ വച്ചു അത് ഏറ്റവും നന്നായി ഉപയോഗിച്ചത് ഇവനാണ്. അതെങ്ങനെ എന്ന് ചോദിച്ചാൽ തികച്ചും നാച്ചുറൽ ആയി സംഭവിച്ചതാണ്.

ഇവൻ ചെയ്ത ഓരോ കാര്യവും ശരിക്കും വല്ല ബിസിനസ് സിലബസിൽ ഉൾപ്പെടുത്തേണ്ടത് തന്നെയാണ്. ഓരോ കാര്യവും എടുത്ത് പറഞ്ഞു തന്നെ പോകാം.

ഇവൻ എന്റെ കസിൻ ആണ്, പാചകത്തിൽ കമ്പം കയറി അവൻ ഡിഗ്രി പഠിക്കാൻ BHMS എന്നൊരു കോഴ്സ് ആണ് എടുത്തത്. ക്ലാസും സിലബസും ഒക്കെ ഒരു വഴിക്ക് പോകും പക്ഷെ ഇവന് പരീക്ഷണം നടത്തുക എന്നതൊക്കെ പാഷൻ ആയത്കൊണ്ട് നേരെ കേക്ക് ഉണ്ടാക്കുന്നതിൽ കൈ വച്ചു.

5-6 വർഷം മുന്പിലത്തെ കഥയാണേ, അന്ന് ഇന്നത്തെ പോലെ home made cake അത്ര സുലഭം അല്ല.

Point no 1 – കേക്ക് ഉണ്ടാക്കാൻ പഠിക്കണം എന്ന് ആഗ്രഹിച്ച സമയം ഇവൻ അതിന് വേണ്ടി ഒരു സാധനം (professional tools) വാങ്ങിയില്ല. വീട്ടിൽ ഉള്ള കുക്കർ, പാത്രങ്ങൾ ഒക്കെ ഉപയോഗിച്ച് ഉണ്ടാക്കി നോക്കി.

ഇത് product trial എന്ന് പറയാം, ഏറ്റവും low investmentil അത് ചെയ്തു. ചിലർ അങ്ങനെ അല്ല കേക്ക് ബിസിനസ് തുടങ്ങിയേക്കാം എന്ന് വിചാരിച്ച പിറ്റേന്ന് തന്നെ അതിന് ആവശ്യം ഉള്ളതും ഇല്ലാത്തതും ആയ എല്ലാ tools ഉൾപ്പെടെ സാധനങ്ങൾ വാങ്ങി വയ്ക്കും.

Point no 2 – ആദ്യം ഉണ്ടാക്കിയത് ഒന്നും അത്ര മെച്ചം ആയില്ല, എന്നാലും കുറച്ചു പ്രാവശ്യം ശ്രമിച്ചപ്പോൾ അത്യാവശ്യം നന്നാകാൻ തുടങ്ങി. അപ്പോൾ അവൻ അത് അടുത്തുള്ള വീട്ടുകാർക്ക് ഒക്കെ കൊണ്ട് ചുമ്മാ കൊടുത്തു.

ഇത് product free trials, ഞാൻ കേക്ക് ഉണ്ടാക്കാം, നിങ്ങൾ ഓർഡർ തരു തരു എന്ന് പോസ്റ്റർ ഉണ്ടാക്കാനോ ആരുടെ എങ്കിലും പിറകെ നടക്കാനോ അവൻ പോയില്ല.

എന്താണോ അവൻ ചെയ്യാൻ ഉദ്ദേശിച്ചത് അത് എല്ലാവരുടെയും മുന്നിൽ free ആയി അവതരിപ്പിച്ചു.

Point no 3 – കുറെ നാളുകൾ കഴിഞ്ഞപ്പോൾ അടുത്ത വീട്ടിലെ എന്തോ പരിപാടിക്ക് ഒരു കേക്ക് ഉണ്ടാക്കി കൊടുക്കാമോ എന്ന്‌ ചോദിച്ചു. അവനു അതിലും സന്തോഷം വേറെ വല്ലതും ഉണ്ടോ.

ലാഭം ഒന്നും നോക്കാതെ അവന്റെ career best കേക്ക് അവൻ ഉണ്ടാക്കി കൊടുത്തു. വീണ്ടും കുറച്ചു നാളുകൾക്കു ശേഷം അടുത്ത ഓർഡർ കിട്ടി. പിന്നെ മിക്ക ദിവസവും കിട്ടാൻ തുടങ്ങി.

ഇവിടെ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ – ആദ്യം ഉണ്ടാക്കിയ ഒരു കേക്കിലും അവൻ ലാഭം ഉണ്ടോ എന്ന് പോലും നോക്കിയിട്ടില്ല, അവനെ സംബന്ധിച്ച് ഇഷ്ടപ്പെട്ട കാര്യം കൂടുതൽ ചെയ്യാൻ അവസരം കിട്ടുന്നു. ഓരോ തവണയും അവൻ ക്വാളിറ്റി മെച്ചപ്പെടുത്തി.

അത് മാത്രമല്ല അവന്റെ ക്ഷമ നോക്കണം, ഇന്ന് എന്തെങ്കിലും തുടങ്ങി നാളെ അതിന്റെ റിട്ടേൺ കിട്ടിയില്ലെങ്കിൽ depressed ആകുന്നവർ ഉണ്ട്.

എന്നാൽ പച്ച പിടിക്കുന്നത് വരെ survive ചെയ്ത് നിൽക്കുക എന്നതാണ് പ്രധാനം. ഇവിടെ ആണ് ലളിതമായി തുടങ്ങുന്നതിന്റെ പ്രസക്തി. പ്രിത്യേകിച്ചു ഇൻവെസ്റ്റ്മെന്റ് ഒന്നും ഇല്ലാഞ്ഞത് കൊണ്ട് എത്ര നാൾ കാത്തിരുന്നാലും അവനു നഷ്ടം ഒന്നും ഇല്ലല്ലോ.

ഇങ്ങനെ നഷ്ടത്തിൽ ചെയ്തിട്ട് എന്തിനാണ് എന്ന് തോന്നുന്നുണ്ടോ.. Wait…

Point no 4 – ഇതുവരെ ബിസിനസിന് ഒരു പേരോ ലോഗോയോ ഒന്നും ഇല്ലായിരുന്നു. കസ്റ്റമേഴ്സ് കൂടാൻ തുടങ്ങിയപ്പോൾ പേരിട്ടു, ലോഗോ ഉണ്ടാക്കി, professional tools ഓരോന്നായി വാങ്ങി.

ഇതിനിടയിൽ ഓർഡർ വരുന്ന കേക്ക് കളുടെ ഫോട്ടോ എല്ലാം അവൻ status ആയും പേജിലും എല്ലാം ഇടുന്നുണ്ടായിരുന്നു. അവന്റെ കേക്ക് വാങ്ങിയവർ എല്ലാം സ്വഭാവികമായി അവനെ ഫോളോ ചെയ്യാൻ തുടങ്ങി.

ഇവിടെ നോക്കുക, അവൻ ഓർഡർ കിട്ടാൻ വേണ്ടി അല്ല social media ഉപയോഗിച്ചത്, അവനു കിട്ടിയ ഓർഡറുകൾ പ്രദർശിപ്പിക്കാൻ വേണ്ടിയാണ്.

അവന്റെ കസ്റ്റമേഴ്സ് അവന്റെ പുതിയ ഉണ്ടാക്കലുകൾ കാണാനും വാർത്തകൾ അറിയാനും അവനെ പിന്തുടരാൻ തുടങ്ങി. അവർ ഷെയർ ചെയ്തും കമെന്റ് ഇട്ടും ഈ പോസ്റ്റുകൾ കൂടുതൽ ആളുകളിലേക്ക് എത്താനും തുടങ്ങി.

Point no 5 – നല്ല രീതിയിൽ ഓർഡർ കിട്ടാൻ തുടങ്ങിയപ്പോൾ പതിയെ അവൻ ലാഭത്തെ കുറിച്ച് ചിന്തിക്കാൻ തുടങ്ങി. അതും ഞങ്ങൾ എല്ലാം ഉപദേശിച്ചിട്ട് കൂടെ ആണ്. അവൻ സാധനങ്ങൾ വാങ്ങാൻ ചിലവായ തുക നോക്കും എന്നിട്ട് അതിലും കുറച്ചു കൂടി കൂട്ടി വാങ്ങുക ആയിരുന്നു ചെയ്തിരുന്നത്.

അങ്ങനെ പോര അവനു ചിലവാകുന്ന സമയത്തിനും വിലയുണ്ട് അത് കൂടെ കൂട്ടണം എന്നെല്ലാം പറഞ്ഞു കൊടുത്തപ്പോൾ അങ്ങനെ ചെയ്യാൻ തുടങ്ങി.

Home made fresh cake അല്ലേ, കടയിൽ കൊടുക്കുന്നതിലും വിലയ്ക്ക് വാങ്ങാനും അപ്പോൾ ആളുകൾ തയ്യാറായിരുന്നു.

എന്നാലും അവൻ കത്തി ഒന്നും വച്ചില്ല, ബേക്കറിയിൽ ഉള്ളതിലും വില കുറച്ചു തന്നെ ആയിരുന്നു കൊടുത്തത്.

Climax – 2018 Christmas – പള്ളിയിലെ യുവജന സംഘടന വഴി കൂടെ ഓർഡർ എടുത്തപ്പോൾ അവനു കിട്ടിയത് 300 കേക്ക് ന്റെ ഓർഡർ.

10 കേക്ക് ഒരുമിച്ച് ഉണ്ടാക്കാൻ കഴിയുന്ന വലിയ ഓവൻ വാടകയ്ക്ക് എടുത്ത് ഒരാഴ്ച്ച കൊണ്ട് അവൻ ഉണ്ടാക്കിയ ലാഭം 75000 രൂപ. നേരെ പോയി ഒരു കാർ വാങ്ങി.

കോളേജിൽ നിന്ന് ഇറങ്ങുന്നതിനു മുന്നേ സ്വന്തമായി കാർ വാങ്ങി. ഞങ്ങളുടെ എല്ലാം കിളി പറത്തിയ നിമിഷം ആയിരുന്നു.

എന്നിട്ട് കേക്ക് എന്തായി എന്ന് ചോദിച്ചാൽ, കോളേജിൽ നിന്ന് താജ് ഹോട്ടലിൽ placement കിട്ടി, ജോലി കിട്ടിയതോടെ കേക്ക് എല്ലാം ഉപേക്ഷിച്ചു ഇപ്പോൾ അവിടെ ആറാടുകയാണ്. പക്ഷെ പുറത്ത് ആരും അറിയുന്നില്ലെന്ന് മാത്രം..

അപ്പോൾ പറഞ്ഞു വന്നത്, social media marketing എന്നാൽ its not about designing posters and sharing, tagging and all..

അത് ബിസിനസിന്റെ ഒരു ഭാഗം മാത്രമാണ്. എന്തെങ്കിലും തുടങ്ങി വെറുതെ social mediayil ഇട്ടുകൊണ്ട് ഇരുന്നാൽ ഒന്നും നടക്കില്ല, കുറച്ചു പേര് വിളിക്കുമായിരിക്കും. എന്നാൽ long termil നോക്കുമ്പോൾ അതൊന്നും ഗുണം ചെയ്യില്ല.

പുറത്ത് ഇറങ്ങി വേണ്ടത് ചെയ്യുക, കൂടെ social media ഉപയോഗിച്ചാൽ ഒരു സ്റ്റേജ് എത്തുമ്പോൾ അത് കാട്ടു തീ പോലെ കത്തി പടരും. എല്ലാവരും ആ തീ കണ്ടിട്ടാണ് അതുപോലെ ചെയ്യാൻ ശ്രമിക്കുന്നത് എന്നാൽ അത് എങ്ങനെ ആണ് കത്തിക്കുന്നത് എന്ന് ആരും നോക്കാറില്ല.

എന്തും ലളിതമായി തുടങ്ങുക, ഗ്ലാമർ ഉള്ള പേരും ലോഗോയും ഒന്നുമല്ല പ്രധാനം. എന്ത് നൽകുന്നു, അതിന്റെ quality എന്ത് എന്നത് മാത്രമാണ്.

തീ കത്തി പിടിക്കുന്നത് വരെ കാത്തിരിക്കാൻ ഉള്ള ക്ഷമ ഉണ്ടാവണം.

പ്രിയ സുഹൃത്തേ ഈ ബ്ലോഗിൽ ഇനിയും പബ്ലിഷ് ചെയ്യുന്ന ലേഖനങ്ങൾ വായിക്കാൻ താല്പര്യം ഉണ്ടെങ്കിൽ എന്റെ WhatsApp ചാനലിൽ കൂടി ജോയിൻ ചെയ്യാൻ ശ്രദ്ധിക്കുമല്ലോ. ഇവിടെ പുതിയ പോസ്റ്റുകൾ വരുമ്പോൾ ചാനലിൽ ലിങ്ക് ഷെയർ ചെയ്യുന്നതാണ്.

“I’m just a technology enthusiast with a passion of making things out of my imagination which tends to make day-to-day life easier.”

Comments are closed.