Beginners

സോഫ്റ്റ്‌വെയർ പ്രോഡക്റ്റ് നിർമ്മിക്കാൻ ശ്രമിച്ച കഥ

Pinterest LinkedIn Tumblr

വെറുതെ തോന്നിയ ഒരു ആശയം കൊണ്ട് കുറെ കാശ് പോകുന്നത് കണ്ടിട്ടുണ്ടോ, അങ്ങനെ ഒരു കഥയാണ് ഇത്.ഞാൻ ഒരു സോഫ്റ്റ്‌വെയർ എഞ്ചിനീയർ ആയിരുന്നു, ഏതാണ്ട് 3 വർഷത്തെ പ്രവർത്തി പരിചയത്തിന് ശേഷം സ്വന്തം സംരംഭം എന്ന ലക്ഷ്യവുമായി ജോലി ഉപേക്ഷിച്ചു ഇറങ്ങിയപ്പോൾ ഉണ്ടായ സംഭവങ്ങളാണ്.

അതും സ്വന്തമായി തന്നെ പണിയെടുത്തു makeyourcards.com എന്നൊരു ഓൺലൈൻ സ്റ്റോർ (അതൊരു ലക്ഷണം ഒത്ത സ്റ്റാർട്ട്പ്പ് ആയിരുന്നു എന്നെനിക്ക് അന്നറിയില്ലായിരുന്നു) നിർമ്മിച്ചു പ്രവർത്തിപ്പിച്ചു വരുമാനവും വരുത്തിയതിന് ശേഷമാണ് ജോലി രാജി വയ്ക്കുന്നത്.

Makeyourcards ഒറ്റയ്ക്കു എല്ലാം ചെയ്ത് കുറച്ചു ഓടിച്ചപ്പോൾ ഒരുപാട് ആത്മവിശ്വാസം തോന്നി, അതിന്റെ കൂടെ കുറച്ചു അബദ്ധങ്ങളും അറിവില്ലായ്മയും കൂടി ചേർന്നപ്പോൾ സംഭവിച്ചതാണ് ഇത്.

ഒറ്റയ്ക്കു ഇത്രയും ചെയ്യാൻ കഴിഞ്ഞെങ്കിൽ ഒരു ടീം കൂടെ ഉണ്ടെങ്കിൽ ഇതിലും ഒരുപാട് ചെയ്യാൻ പറ്റുമല്ലോ എന്ന ചിന്തയിൽ നിന്ന് കുറച്ചു സ്റ്റാഫിനെ ഒക്കെ വച്ചു ചെയ്തു ചീറ്റിപ്പോയ പ്രൊജക്റ്റ്‌ ആണിത്.അത്‌ എന്തുകൊണ്ട് അങ്ങനെ പോയെന്നും എന്തായിരുന്നു ശരിക്കും ചെയ്യേണ്ടി ഇരുന്നത് എന്നുമെല്ലാം ഇപ്പോൾ അറിയാം.

ഒരു പ്രിത്യേക സാഹചര്യത്തിൽ എനിക്ക് സ്വന്തമായി ഒരു ഓഫീസും സ്വന്തം സംരംഭം എന്ന ലേബലും ആവശ്യമായി വന്നു. ഒറ്റയ്ക്ക് ചെയ്യാനുള്ള ധൈര്യം ഇല്ലാതിരുന്നത് കൊണ്ട് ഒരു പാർട്ണറെ കൂടെ കൂട്ട് പിടിച്ചാണ് ഇത് ചെയ്തത്.

എല്ലാ ജിംനേഷ്യവും എളുപ്പത്തിൽ മാനേജ് ചെയ്യാൻ കഴിയുന്ന ഒരു ആപ്പ് ഉണ്ടാക്കുക എന്നതായിരുന്നു എന്റെ ആശയം. Makeyourcards ചെയ്തത് പോലെ ഞാൻ തന്നെ ആദ്യമെ ഇരുന്നു ഉണ്ടാക്കാൻ തുടങ്ങി. പ്ലാൻ ഒന്നുമില്ല എന്നതാണ് അവിടെ പ്രശ്നം.

Makeyourcards ഉം അങ്ങനെ തന്നെ ആയിരുന്നു ചെയ്തത്. ഇടക്ക് പൊളിച്ചും മാറ്റി ചെയ്തും അങ്ങനെ കുറച്ചു സമയം വേണ്ടിവരുന്ന രീതി ആണത്. പക്ഷെ അങ്ങനെ ചെയ്തു വരുമ്പോൾ സമയം ഒരുപാട് പോകുന്നത് കണ്ടിട്ട് എന്റെ പാർട്ണർ മുൻകൈ എടുത്ത് സ്റ്റാഫിനെ എടുത്തു.

അതും ഈ പ്രൊജക്റ്റ്‌ മാത്രമല്ല, makeyourcards പുതിയ രീതിയിൽ കൂടി ചെയ്യണം, വെബ്സൈറ്റ് products ഉണ്ടാക്കുന്നത് ഒരു വഴിക്ക്, sales വരുന്നത് മറ്റൊരു വഴിക്ക്, അതും ഞാൻ തന്നെ നോക്കണം. ഇതിന്റെ എല്ലാം കൂടെ ഡിജിറ്റൽ മാർക്കറ്റിംഗ് ബിസിനസ് ചെയ്യാൻ വേറെ സ്റ്റാഫും.

ദിവസവും രണ്ട് കൂട്ടർക്കും ചെയ്യാൻ ഉള്ള പ്ലാൻ ഉണ്ടാക്കണം, അതിന്റെ കൂടെ അങ്ങോട്ട് വരുന്ന ഡിജിറ്റൽ മാർക്കറ്റിംഗ് enquiry deal ചെയ്യണം, അതാണേൽ എനിക്ക് ഒന്നും അറിയുകയുമില്ല, അത്‌ പഠിക്കണം. എന്നാൽ ഇതിന് വല്ലോം സമയം തികയുവോ അതുമില്ല.

എപ്പഴും സ്റ്റാഫിനെ വച്ചു ഒരു product ഉണ്ടാക്കുമ്പോൾ പ്ലാൻ ആദ്യമേ ഉണ്ടാക്കണം. വീട് പണിയാൻ പ്ലാൻ വരക്കുന്നത് പോലെ, അതിന് പകരം രണ്ട് വീടിന്റെ പണി ഒരു പ്ലാനും ഇല്ലാതെ തുടങ്ങുന്നത് ഒന്ന് ആലോചിച്ചു നോക്കുക. പണിക്കാർ വരുമ്പോൾ അന്ന് എന്താണ് ചെയ്യേണ്ടതെന്നു അപ്പോൾ ആലോചിച്ചു പറഞ്ഞു കൊടുക്കണം.

ഈ പ്ലാൻ ഉണ്ടാക്കുക എന്നത് നിസാര പണിയല്ല. യാതൊരു ശല്യവും ഇല്ലാതെ നല്ല ഒരു അന്തരീക്ഷത്തിൽ സമാധാനത്തോടെ ഇരുന്ന് സമയം എടുത്ത് ആലോചിച്ചു ചെയ്യേണ്ട കാര്യമാണ്. പക്ഷെ മുകളിൽ പറഞ്ഞ രീതിയിലാണ് അതെല്ലാം ചെയ്യുന്നത്.

അത് development എന്ന ഒരു സൈഡ് മാത്രമേ ആകുന്നുള്ളു. ഈ പ്രോഡക്റ്റ് ആരെങ്കിലും വാങ്ങുമോ, എത്ര രൂപ വരെ അവർ ഇതിനായി മുടക്കും, അങ്ങനെ എത്ര പേരെ കിട്ടിയാലാണ് ഇത് നമ്മൾക്ക് ലാഭാകരമായി നടത്തിക്കൊണ്ട് പോകാൻ കഴിയുന്നത് നിലവിൽ അവർ എന്തെങ്കിലും ഉപയോഗിക്കുന്നുണ്ടോ, എത്ര ജിമ്മുകൾ ഉണ്ട് അവരിലേക്ക് എങ്ങനെ എത്തിപ്പെടും തുടങ്ങിയ ഒരു കാര്യവും ചിന്തിച്ചിട്ട് പോലുമില്ല.

ഇതിലും complicated ആയിട്ട് ഒരു പ്രൊജക്റ്റ്‌ വേറെ ആരെങ്കിലും ചെയ്തിട്ടുണ്ടോ എന്ന് സംശയമാണ്.

ഏതാണ്ട് എട്ട് മാസത്തോളം ഞാൻ പിടിച്ചു നിൽക്കാൻ നോക്കി, ഒടുവിൽ എന്റെ കയ്യിലെ കാശും തീർന്നു ഞാൻ ഒന്നും അല്ലാതെ നിൽക്കുന്ന അവസ്ഥയിൽ ഈ പാർട്ണർ വന്നു പുള്ളി അതുവരെ മുടക്കിയ കാശും തിരിച്ചു ചോദിച്ചു. അതും കൊടുത്ത് എങ്ങും എത്താതെ നിൽക്കുന്ന ഈ പ്രൊജക്റ്റ്‌ കൊണ്ട് എനിക്ക് ഒന്നും ചെയ്യാൻ കഴിയുമായിരുന്നില്ല. ഒടുക്കം ഞാനും ഈ ആപ്പും makeyourcards ഉം പുറത്തായി.

ഒരു പുതിയ ആശയം എങ്ങനെ ചെയ്യരുത് എന്നതിന്റെ ഉത്തമ ഉദാഹരണമാണ് എന്റെ ഈ അനുഭവം.

മാർക്കറ്റിൽ ആള് വാങ്ങാൻ റെഡി ആയിട്ട് നിൽക്കുന്ന എന്തെങ്കിലും ആണെങ്കിൽ മാത്രമേ ഈ രീതിയിൽ സ്റ്റാഫിനെ ഒക്കെ വച്ചു ചെയ്യാൻ ശ്രമിക്കാൻ പാടുള്ളു. അതും വ്യക്തമായ പ്ലാൻ ഉണ്ടായിരിക്കണം, ഡിസൈൻ ഫങ്ക്ഷണാലിറ്റി തുടങ്ങി അതിന്റെ മുഴുവൻ ഭാഗങ്ങളും പ്ലാൻ ചെയ്തതിനു ശേഷം വേണം സ്റ്റാഫിനെ എടുക്കാൻ.

അതല്ല ഒരു പുതിയ പ്രോഡക്റ്റ് ആണെങ്കിൽ ആദ്യമേ വേണ്ടത് മാർക്കറ്റ് സ്റ്റഡി ആണ്. മുകളിൽ പറഞ്ഞതുപോലെ ഉള്ള കാര്യങ്ങൾ എല്ലാം അന്വേഷിച്ചു ഉറപ്പിച്ചതിനു ശേഷം മാത്രം നിർമ്മിക്കാൻ ഇറങ്ങാവു. അതും ആദ്യമേ എല്ലാ features ഉൾപ്പെടുത്തി ഇന്റർനാഷണൽ സ്റ്റാൻഡേർഡ് സാധനം ഇറക്കാൻ നോക്കരുത്, ഏറ്റവും ലളിതമായി അത്യാവശ്യം കാര്യങ്ങൾ നടക്കുന്ന ഒന്നായിരിക്കണം ആദ്യമെ ഉണ്ടാക്കേണ്ടത്.

അതിന് ഇൻവെസ്റ്റ്മെന്റ് കുറവായിരിക്കും പ്രിത്യേകിച്ചു ഒരു ഫ്രീലാൻസറെ വച്ചു ചെയ്യിപ്പിച്ചാൽ. തുടർന്ന് മാർക്കറ്റിൽ ഇറക്കി പരീക്ഷണം തുടരുക, കിട്ടുന്ന പ്രതികരണം എല്ലാം നോക്കി കൂടുതൽ മാറ്റങ്ങൾ വരുത്തുകയാണ് വേണ്ടത്.

ഈ രീതിയിൽ ആകുമ്പോൾ നമ്മൾക്കു ധൈര്യമായി മുന്നോട്ട് പോകാം കാരണം ഒരു വശത്ത് കൂടെ നമ്മുടെ പ്രോഡക്റ്റ് വിറ്റ് പോകുന്നുണ്ട്.

പ്രിയ സുഹൃത്തേ ഈ ബ്ലോഗിൽ ഇനിയും പബ്ലിഷ് ചെയ്യുന്ന ലേഖനങ്ങൾ വായിക്കാൻ താല്പര്യം ഉണ്ടെങ്കിൽ എന്റെ WhatsApp ചാനലിൽ കൂടി ജോയിൻ ചെയ്യാൻ ശ്രദ്ധിക്കുമല്ലോ. ഇവിടെ പുതിയ പോസ്റ്റുകൾ വരുമ്പോൾ ചാനലിൽ ലിങ്ക് ഷെയർ ചെയ്യുന്നതാണ്.

“I’m just a technology enthusiast with a passion of making things out of my imagination which tends to make day-to-day life easier.”

Comments are closed.