Marketing

പുതിയ ഒരു ആശയം മാർക്കറ്റ് ചെയ്യാൻ ഇറങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Pinterest LinkedIn Tumblr

മാർക്കറ്റിംഗ് – നിങ്ങൾ പുതിയ ഒരു സംരംഭം ആരംഭിക്കുന്നത് ആണെങ്കിൽ, ആദ്യത്തെ പത്തു കസ്റ്റമറെ ലഭിക്കാൻ ചെയ്യുന്ന കാര്യങ്ങൾ അല്ല പിന്നീടുള്ള 100 പേർക്ക് വേണ്ടി ചെയ്യേണ്ടത്.

അതിന് ശേഷമുള്ളതും ഓരോ സ്റ്റേജിലും വ്യത്യസ്തമാണ്, ഒരു ബ്രാൻഡ് ആയിക്കഴിഞ്ഞു മാത്രം ചെയ്യേണ്ട കാര്യങ്ങൾ ഉണ്ട്, പലപ്പോഴും അത്തരത്തിൽ ഉള്ളവ മാത്രമായിരിക്കും എപ്പോഴും നമ്മുടെ മനസ്സിൽ ഉണ്ടാവുക. അവ വളരെയേറെ കസ്റ്റമറെ നേടിക്കഴിഞ്ഞു മാത്രം ചെയ്യേണ്ട കാര്യങ്ങൾ മാത്രമാണ്.

മാർക്കറ്റിംഗ്, ബിസിനസ്സിൽ ഒരിക്കലും ഒഴിച്ചു കൂടാനാവാത്ത ഒന്നാണ്, ഒന്നും അറിയില്ലെങ്കിലും കയ്യിൽ ഒന്നും ഇല്ലെങ്കിലും മാർക്കറ്റിംഗ് അറിയുന്നവന് ഏത് നാട്ടിൽ ചെന്നാലും സുഖമായി ജീവിക്കാൻ കഴിയും.

പലപ്പോഴും ബിസിനസ് ആരംഭിക്കണം എന്ന് ചിന്തിക്കുന്നവർ ആദ്യം പരിഗണിക്കുന്ന കാര്യങ്ങളിൽ ഒന്നും മാർക്കറ്റിംഗ് പ്ലാൻ ഉണ്ടായിരിക്കില്ല, അല്ലെങ്കിൽ പ്രോഡക്റ്റ് വെബ്സൈറ്റ് ഒക്കെ ഉണ്ടാക്കി ഡിജിറ്റൽ മാർക്കറ്റിംഗ് ചെയ്യാം, അല്ലെങ്കിൽ തന്റെ സോഷ്യൽ മീഡിയ പ്രൊഫൈലിൽ നല്ല ഡിസൈൻ ചെയ്ത പോസ്റ്റുകൾ ഇടാം എന്നൊക്കെ ആയിരിക്കും.

അല്ലെങ്കിൽ കുറച്ചു ഓഫർ നൽകാം അങ്ങനെ പലതും. എല്ലാവരും കാണാൻ പാകത്തിന് ഒരു കടമുറി അല്ലെങ്കിൽ ഷോറൂം എടുത്ത് നിലവിൽ ആളുകൾക്ക് പരിചയം ഉള്ള ബ്രാന്റുകൾ വിൽക്കാൻ ആണെങ്കിൽ അത്ര പ്രശ്നം ഒന്നുമില്ല, കാരണം പറമ്പരാകതമായി ആളുകൾ ചെയ്തു വരുന്ന കാര്യങ്ങൾ തന്നെ മതിയാകും അത്യാവശ്യം കച്ചവടം ലഭിക്കാൻ.

അതായത് നല്ല ലൊക്കേഷൻ നോക്കി എടുക്കുക, ഉത്ഘാടനം, നോട്ടീസ് വിതരണം, നാട്ടിൽ ഉള്ളവരോടും കസ്റ്റമർ ആകാൻ സാധ്യത ഉള്ളവരോടും ഉള്ള പെരുമാറ്റവും അടുപ്പവും എല്ലാം മതിയാകും.

അതിനപ്പുറം വളരണം എന്നുണ്ടെങ്കിൽ മാത്രമേ കൂടിയ മാർക്കറ്റിംഗ് തന്ത്രങ്ങൾ വേണ്ടി വരികയുള്ളു. ഞാൻ ഇവിടെ പറയുന്ന കാര്യങ്ങൾ ഒരു ഓഫീസ് അല്ലെങ്കിൽ ഓഫീസ് പോലും ആദ്യമേ ആവശ്യം ഇല്ലാത്ത രീതിയിൽ ഉള്ള സംരംഭങ്ങളെ പറ്റിയാണ്. അതുപോലെ തന്നെ സ്വന്തം പ്രോഡക്റ്റ് ഉത്പാധിപ്പിക്കാൻ അല്ലെങ്കിൽ ഒരു ബ്രാൻഡ് നിർമ്മിക്കാൻ ഒക്കെ വേണ്ടത് വ്യത്യസ്തമായ തന്ത്രങ്ങളാണ്.

ഇനി നമ്മുടെ കാര്യത്തിലേക്ക് വന്നാൽ, ഒരു പുതിയ ആശയമാണ് നമ്മൾ വിൽക്കാൻ ഉദ്ദേശിക്കുന്നത് എങ്കിൽ, അതിലേക്ക് പണം മുടക്കുന്നതിനു മുന്നേ തന്നെ അതിനായ് പണം മുടക്കാൻ ആളുകൾ ഉണ്ടോ എന്ന് ഉറപ്പിക്കേണ്ടത് അനിവാര്യമാണ്.

അതിൽ തന്നെ ചെറിയ രീതിയിൽ ഉള്ള കാര്യങ്ങൾക്കും വലുതിനും രീതികൾ രണ്ടാണ്.

ഉദാഹരണം ഒരു കേക്ക് ബ്രാൻഡ് തുടങ്ങാൻ ആണെങ്കിൽ അതിനായ് വില കൂടിയ ഓവൻ, അടുക്കള എന്നിവ നിർമ്മിക്കാൻ ഇറങ്ങുന്നതിനു മുന്നേ തന്നെ നമ്മുടെ കയ്യിൽ ഉള്ള വസ്തുക്കൾ അല്ലെങ്കിൽ കടം വാങ്ങിയോ മറ്റോ സാമ്പിൾ പ്രോഡക്റ്റ് നിർമ്മിച്ചു അതിനെ വിതരണം ചെയ്തു തന്നെ മാർക്കറ്റിംഗ് ചെയ്യാൻ കഴിയും.

എന്നാൽ വില കൂടിയ ഒരു യന്ത്രം അല്ലെങ്കിൽ ഒരു മൊബൈൽ ആപ്പ്, അല്ലെങ്കിൽ അതുവഴി നൽകുന്ന സർവീസ് മുതലായ കാര്യങ്ങൾക്ക് മറ്റൊരു രീതിയാണ്.

അവ നിർമ്മിക്കാൻ പണം മുടക്കുന്നതിനു മുന്നേ അത് വാങ്ങാൻ പണം മുടക്കാൻ പോകുന്ന കസ്റ്റമർ ആരാണെന്നും ഏത് വിഭാഗത്തിൽ പെടുന്ന ആളുകൾ ആണെന്നും മനസിലാക്കണം.

അവരിൽ കുറച്ചു പേരെ കണ്ട് എന്ത് പ്രശ്നത്തിനു പരിഹാരമായിട്ടാണ് നമ്മൾ ഈ പ്രോഡക്റ്റ് അല്ലെങ്കിൽ സൊല്യൂഷൻ ഇറക്കുന്നത്, ആ പ്രശ്നം അവർക്ക് ഉണ്ടോ എന്ന് അവരെക്കൊണ്ട് നമ്മളോട് പറയിക്കണം.

അതായത് ഒരു കസേരയാണ് നിങ്ങളുടെ പ്രോഡക്റ്റ് എന്ന് കരുതുക, അതിന് നൂറു കണക്കിന് features ഉണ്ടെന്നോ അതിൽ ഇരുന്നാൽ ഒരിക്കലും നടുവേദന വരില്ല എന്നോ കസ്റ്റമറോട് പറഞ്ഞിട്ട് കാര്യമില്ല, അവർ നിലവിൽ ഉപയോഗിക്കുന്ന കസേരയുടെ പ്രശ്നങ്ങൾ ചോദിച്ചു മനസിലാക്കുക, അതിന് ശേഷം ആ പ്രശ്നങ്ങൾക്ക് എല്ലാം പരിഹാരം കാണാൻ കഴിയുന്ന ഒരു കസേര ഉണ്ടെന്ന് പറഞ്ഞു നിങ്ങളുടെ പ്രോഡക്റ്റ് പരിചയപ്പെടുത്തിയാൽ ഒന്നാം ഘട്ടം കഴിഞ്ഞു.

രണ്ടാം ഘട്ടം അതിനുള്ള ബഡ്ജറ്റ് അയാളുടെ കയ്യിൽ ഉണ്ടോ എന്നതാണ്. അതിന് വേണ്ടി രണ്ട് കാര്യങ്ങൾ ചെയ്യാം, ഒന്ന് തവണ വ്യവസ്ഥയിൽ വിൽക്കാം അല്ലെങ്കിൽ നമ്മൾ കസ്റ്റമറെ കണ്ടെത്തുമ്പോൾ നമ്മുടെ പ്രോഡക്റ്റ് വാങ്ങാൻ കെൽപ്പുള്ള ഒരാളെ ആയിരിക്കണം തിരഞ്ഞെടുക്കേണ്ടത്.

അതായത് ബെൻസ് കാറിന് എത്ര ഗുണങ്ങൾ ഉണ്ടെന്ന് പറഞ്ഞാലും, വാങ്ങാൻ ആഗ്രഹം ഉണ്ടെങ്കിലും അതൊരു ഇടത്തരക്കാരൻ വാങ്ങാൻ യാതൊരു സാധ്യതയുമില്ല. ഇതൊക്കെ കൊണ്ട് തന്നെ നമ്മുടെ കസ്റ്റമർ ആരാണെന്ന് കൃത്യമായ ധാരണ ഉണ്ടായിരിക്കണം.

ഈ കസേരയുടെ ഉദാഹരണത്തിൽ തന്നെ അതിന്റെ സാമ്പിൾ നിർമ്മിക്കുന്നതിനു മുന്നേ തന്നെ ചെയ്യുന്ന രീതിയാണ് മുകളിൽ പറഞ്ഞത്, അത്തരത്തിൽ കുറച്ചു ആളുകളെ സമീപിക്കുമ്പോൾ തന്നെ നമ്മൾക്ക് ഏകദേശ ധാരണ ലഭിക്കുന്നത് ആയിരിക്കും നമ്മുടെ പ്രോഡക്റ്റ് വാങ്ങാൻ ആളുണ്ടാകുമോ ഇല്ലയോ എന്ന്.

ഇനി അഥവാ ഇത്തരത്തിൽ ആളുണ്ടെന്ന് ബോധ്യപ്പെട്ടതിന് ശേഷം നമ്മൾ സാമ്പിൾ ആയി കുറച്ചു പ്രോഡക്റ്റ് നിർമ്മിച്ചു എന്ന് കരുതുക, അതിനായി സ്വന്തം ഫാക്ടറി അല്ലെങ്കിൽ നിർമ്മാണ യൂണിറ്റ് ഒന്നും ആദ്യ ഘട്ടത്തിൽ ആവശ്യമില്ല, ഇതൊക്കെ നിർമ്മിക്കുന്ന ആളുകളെ കണ്ടെത്തി സാമ്പിൾ മാത്രം നിർമ്മിച്ചാൽ,

നമ്മുടെ കസ്റ്റമർ ആകാൻ പോകുന്നവർക്ക് അത് ഉപയോഗിച്ച് ബോധ്യപ്പെടാൻ ഉള്ള അവസരം നൽകുക എന്നതാണ് അടുത്ത ഘട്ടം. നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടാകും ചില മാഗസിൻ ഒക്കെ വാങ്ങുമ്പോൾ കൂടെ ലഭിക്കുന്ന സാമ്പിൾ പാക്കറ്റ്, അല്ലെങ്കിൽ പാക്കറ്റ് ഐറ്റംസ് വാങ്ങുമ്പോൾ അതിന്റെ കൂടെ സൗജന്യമായി ലഭിക്കുന്ന മറ്റൊരു ഐറ്റം.

മേളകൾ ഉത്സവങ്ങൾ ഒക്കെ നടക്കുമ്പോൾ അവിടെ കൗണ്ടറുകളിൽ അനുഭവിച്ചറിയാൻ ഉള്ള സൗകര്യങ്ങൾ. ഇങ്ങനെ ഓരോ പ്രോഡക്റ്റിനും ഓരോ രീതിയിൽ ആയിരിക്കും.

ഇതിനോട് കൂടി ചേർന്ന് അല്ലെങ്കിൽ ഇതിന് ശേഷം അടുത്ത ഘട്ടത്തിൽ ആയിരിക്കും സോഷ്യൽ മീഡിയ മാർക്കറ്റിംഗ്, ഓഫറുകൾ, നല്ല പോസ്റ്റർ, ലോഗോ ഉൾപ്പെടെ വസ്തുക്കൾ വച്ചിട്ടുള്ള പരസ്യങ്ങൾ ഒക്കെ ചെയ്യുന്നത്.

പ്രിയ സുഹൃത്തേ ഈ ബ്ലോഗിൽ ഇനിയും പബ്ലിഷ് ചെയ്യുന്ന ലേഖനങ്ങൾ വായിക്കാൻ താല്പര്യം ഉണ്ടെങ്കിൽ എന്റെ WhatsApp ചാനലിൽ കൂടി ജോയിൻ ചെയ്യാൻ ശ്രദ്ധിക്കുമല്ലോ. ഇവിടെ പുതിയ പോസ്റ്റുകൾ വരുമ്പോൾ ചാനലിൽ ലിങ്ക് ഷെയർ ചെയ്യുന്നതാണ്.

“I’m just a technology enthusiast with a passion of making things out of my imagination which tends to make day-to-day life easier.”

Comments are closed.