Beginners

Behind Start-Up

Pinterest LinkedIn Tumblr

ഒരു startup തുടങ്ങാൻ വേണ്ടത് ഒരു ആശയം മാത്രമല്ല. ആശയം തീർച്ചയായും വേണം പക്ഷെ അതിന്റെ കൂടെ കുറച്ചു അറിവുകൾ കൂടി ഉണ്ടെങ്കിൽ മാത്രമേ അതിലേക്ക് ശരിയായ രീതിയിൽ എത്താൻ കഴിയു.

വെറുതെ ഒരു ആശയം തോന്നി ആരെങ്കിലും ഇൻവെസ്റ്റ്‌ ചെയ്താൽ പണം കിട്ടിയാൽ എല്ലാം ശരിയാകും എന്നത് തെറ്റായ ചിന്തയാണ്. Startup എന്നത് സാധാരണ ബിസിനസ് എന്നതിലും complicated ആണ്. അതുകൊണ്ട് തന്നെ startup ആരംഭിക്കാൻ ഇറങ്ങുമ്പോൾ സാധാരണ ബിസിനസിന്റെ ബാല പാഠങ്ങൾ മുഴുവൻ അറിഞ്ഞിരിക്കണം.

ടെക്നോളജി ഉപയോഗിച്ച് വലിയ രീതിയിൽ അല്ലെങ്കിൽ കൂടുതൽ ആളുകളിലേക്ക് ഒരു ബിസിനസിനെ എത്തിക്കുന്ന രീതിയാണ് startup. അങ്ങനെ എത്തിക്കാൻ ശ്രമിക്കുമ്പോൾ ആ ബിസിനസ് ശരിക്കും അറിയാതെ എങ്ങനെ വ്യാപകമായി ചെയ്യാൻ കഴിയും.

കൂടുതലും ടെക്കികൾക്ക്‌ പറ്റുന്ന അബദ്ധമാണ്, ടെക്നോളജി എങ്ങനെ ഉപയോഗിക്കണം എന്ന്‌ മനസിലാക്കി കഴിയുമ്പോൾ സ്വാഭാവികമായും ആശയങ്ങൾ …
[12:33 PM, 8/13/2022] Anup Jose: ഒരു startup തുടങ്ങാൻ വേണ്ടത് ഒരു ആശയം മാത്രമല്ല. ആശയം തീർച്ചയായും വേണം പക്ഷെ അതിന്റെ കൂടെ കുറച്ചു അറിവുകൾ കൂടി ഉണ്ടെങ്കിൽ മാത്രമേ അതിലേക്ക് ശരിയായ രീതിയിൽ എത്താൻ കഴിയു.

വെറുതെ ഒരു ആശയം തോന്നി ആരെങ്കിലും ഇൻവെസ്റ്റ്‌ ചെയ്താൽ പണം കിട്ടിയാൽ എല്ലാം ശരിയാകും എന്നത് തെറ്റായ ചിന്തയാണ്. Startup എന്നത് സാധാരണ ബിസിനസ് എന്നതിലും complicated ആണ്. അതുകൊണ്ട് തന്നെ startup ആരംഭിക്കാൻ ഇറങ്ങുമ്പോൾ സാധാരണ ബിസിനസിന്റെ ബാല പാഠങ്ങൾ മുഴുവൻ അറിഞ്ഞിരിക്കണം.

ടെക്നോളജി ഉപയോഗിച്ച് വലിയ രീതിയിൽ അല്ലെങ്കിൽ കൂടുതൽ ആളുകളിലേക്ക് ഒരു ബിസിനസിനെ എത്തിക്കുന്ന രീതിയാണ് startup. അങ്ങനെ എത്തിക്കാൻ ശ്രമിക്കുമ്പോൾ ആ ബിസിനസ് ശരിക്കും അറിയാതെ എങ്ങനെ വ്യാപകമായി ചെയ്യാൻ കഴിയും.

കൂടുതലും ടെക്കികൾക്ക്‌ പറ്റുന്ന അബദ്ധമാണ്, ടെക്നോളജി എങ്ങനെ ഉപയോഗിക്കണം എന്ന്‌ മനസിലാക്കി കഴിയുമ്പോൾ സ്വാഭാവികമായും ആശയങ്ങൾ വരും. പക്ഷെ ബിസിനസ് എന്ന വശത്തെ കുറിച്ച് ചിന്തിക്കാനേ പോകില്ല..

കുറച്ചു ഉദാഹരണങ്ങൾ പറഞ്ഞാൽ എളുപ്പത്തിൽ മനസിലാക്കാൻ കഴിയും. എല്ലാവർക്കും അറിയാവുന്ന startup ആണ് OYO. പുറമേ നിന്ന് നോക്കുമ്പോൾ ആപ്പ് ഉപയോഗിച്ച് കൊടുക്കുന്ന ഒരു സേവനം ആണെന്ന് തോന്നും പക്ഷെ Hospitalilty എന്ന ബിസിനസ് ടെക്നോളജി ഉപയോഗിച്ച് പുതിയ ഒരു മോഡലിൽ വ്യാപിപ്പിച്ചതാണ് OYO.

അതിന്റെ ഫൗണ്ടർ hospitality ബിസിനസ് എന്താണെന്ന് വ്യക്തമായി പഠിച്ചതിന് ശേഷമാണ് startup ആക്കി മാറ്റിയത്.

PayTM – Finance ൽ എക്സ്പീരിയൻസ് ഉള്ള ആളാണ് ഫൗണ്ടർ, Fresh2Home മത്സ്യം ആയി ബന്ധപ്പെട്ട ബിസിനസ് മനസിലാക്കിയതിനു ശേഷം രൂപപ്പെട്ട startup. അവർക്ക് മത്സ്യ വിപണിയേ പറ്റി ധാരണ ഇല്ലാതെ ഒരിക്കലും അതിനെ ഈ രൂപത്തിലേക്ക് വളർത്താൻ കഴിയില്ല.

ഇനിയുമുണ്ട്, Byjus ആപ്പ് – ട്യൂഷൻ എടുക്കുന്നതിൽ expert ആയതിനു ശേഷം അതിൽ തന്നെ വ്യത്യസ്ത രീതികളും ആശയങ്ങളും കിട്ടിയപ്പോൾ ഉണ്ടായ startup. ട്യൂഷൻ ബിസിനസ് എന്താണെന്നു അറിയാതെ അവർക്ക് ഒന്നും ചെയ്യാൻ കഴിയില്ലായിരുന്നു.

ഇങ്ങനെ ഏത് startup എടുത്താലും അതിന്റെ പിന്നിൽ ശക്തമായ ഒരു അടിത്തറ കാണാൻ കഴിയും. Startup ന്റെ രീതി വ്യത്യസ്തമാണ്, അതിലേക്ക് എത്താൻ സമയം വേണം ബിസിനസ് എന്ന വഴിയിലൂടെ സഞ്ചരിക്കണം. ഒരു ബിസിനസിന്റെ അപ്പുറത്താണ് startup.

പ്രിയ സുഹൃത്തേ ഈ ബ്ലോഗിൽ ഇനിയും പബ്ലിഷ് ചെയ്യുന്ന ലേഖനങ്ങൾ വായിക്കാൻ താല്പര്യം ഉണ്ടെങ്കിൽ എന്റെ WhatsApp ചാനലിൽ കൂടി ജോയിൻ ചെയ്യാൻ ശ്രദ്ധിക്കുമല്ലോ. ഇവിടെ പുതിയ പോസ്റ്റുകൾ വരുമ്പോൾ ചാനലിൽ ലിങ്ക് ഷെയർ ചെയ്യുന്നതാണ്.

“I’m just a technology enthusiast with a passion of making things out of my imagination which tends to make day-to-day life easier.”

Comments are closed.