Some businesses

Monster Truck

Pinterest LinkedIn Tumblr

നാളുകൾക്ക് മുൻപ് ഈ വണ്ടിയുടെ വാർത്ത പത്രത്തിൽ അടക്കം വന്നിരുന്നു. നിയമത്തെ വെല്ലുവിളിച്ചു modify ചെയ്ത ഈ വണ്ടിയുടെ രജിസ്ട്രേഷൻ 6 മാസത്തേക്ക് സസ്‌പെൻഡ് ചെയ്തു ഇനി തിരികെ പഴയ പടി ആക്കിയാൽ മാത്രമേ വണ്ടി റോഡിൽ ഇറക്കാൻ കഴിയു എന്നായിരുന്നു ആ വാർത്ത..

തുടർന്നു പഴയ രൂപത്തിലേക്ക് തിരിച്ചു മാറ്റുകയും ചെയ്തു.

കഥ തുടങ്ങുന്നത് കുറച്ചു വർഷങ്ങൾക്ക് മുൻപാണ്. ഇതിന്റെ ഉടമസ്ഥനെ പണ്ടേ ശ്രദ്ധിച്ചിരുന്നു. ഒരു swift കാർ അതി മനോഹരമായി modify ചെയ്തതിന്റെ പടങ്ങൾ ഫേസ്ബുക്കിൽ കറങ്ങി നടന്നപ്പോൾ ആയിരുന്നു അത്.

അത് കഴിഞ്ഞു ഏതാനും വർഷങ്ങൾ കഴിഞ്ഞപ്പോൾ ഈ വണ്ടിയും അയാൾ പണിതിറക്കി. സത്യം പറഞ്ഞാൽ മുടിഞ്ഞ അസൂയ ആണ് അത് കണ്ടപ്പോൾ തോന്നിയത്. ഇങ്ങനെ ഒന്നും ചിന്തിക്കാനോ ചെയ്യാനോ കഴിഞ്ഞില്ലല്ലോ എന്നോർത്ത്.

കാരണം അതിന് ഒരു പ്രിത്യേക ഭംഗി ഉണ്ടായിരുന്നു. ആ modify ചെയ്ത വണ്ടിക്ക് ഒരുപാട് ആരാധകരും ഉണ്ടായി. എന്തിനേറെ modify ചെയ്യുന്നവരുടെ ബോസ്സ് ആയി ഈ വാഹനവും ഉടമയും മാറി.

ശരിക്കും ഒരു സംരംഭം തന്നെ ആയിരുന്നു. മോഡിഫിക്കേഷനിൽ ഇൻവെസ്റ്റ്‌ ചെയ്തു കോളേജ് ഫെസ്റ്റുകളിലും മറ്റും പ്രദർശനവും മറ്റും നടത്തി കിട്ടുന്നത് വരുമാനവും.

അങ്ങനെ എല്ലാം ഉഷാറായി പോകുമ്പോഴാണ് mvd യുടെ പിടി വീഴുന്നതും എല്ലാം കൈവിട്ടു പോകുന്നതും. പക്ഷെ അയാൾ വെറുതെ ഇരുന്നില്ല. ആ പ്രശസ്തി ഉപയോഗിച്ച് വണ്ടികൾ Modify ചെയ്തു കൊടുക്കുന്ന പുതിയ പ്രസ്ഥാനം ആരംഭിച്ചു.

സ്വന്തം workshop ഒന്നും ഉണ്ടെന്ന് തോന്നുന്നില്ല, പക്ഷെ ഓരോ വണ്ടിയും എങ്ങനെ കൂടുതൽ മികച്ചതാക്കാം എന്ന് നല്ല ഐഡിയ അയാൾക്കുണ്ട്. ആ ഐഡിയ മറ്റ് വർക്ഷോപ്പിൽ കൊണ്ടുപോയി ചെയ്തു കൊടുക്കുക ആണെന്ന് തോന്നുന്നു.

ഇനിയാണ് ട്വിസ്റ്റ്‌.. ഏതാണ്ട് രണ്ട് മാസം മുൻപ് mvd പൊക്കിയ ഈ വാഹനം പഴയതിലും കൂടുതൽ modify ചെയ്തു ഒരു തിരിച്ചു വരവ് നടത്തി. മോഡിഫിക്കേഷൻ ഫാൻസിനു ആഘോഷിക്കാൻ അതിൽ കൂടുതൽ ഒന്നും വേണ്ടായിരുന്നു.

സംഭവം എന്താണെന്ന് വച്ചാൽ പഴയ വണ്ടി അല്ല ഇപ്പോൾ വന്നത്, തമിഴ് നാട്ടിൽ നിന്നോ മറ്റോ അതേ മോഡൽ ഒരെണ്ണം വാങ്ങി വീണ്ടും മോഡിഫൈ ചെയ്തു എടുക്കുക ആണ് ചെയ്തത്. കേരളത്തിൽ രജിസ്റ്റർ ചെയ്ത വാഹനം അല്ലാത്തത് കൊണ്ട് ഇവിടെ കേസ് എടുക്കാൻ കഴിയില്ല എന്ന് തോന്നുന്നു.

അത് മാത്രമല്ല ഈ വണ്ടി ഇപ്പോൾ റോഡിലൂടെ ഓടിക്കുന്നില്ല, പകരം ലോറിയിൽ കയറ്റി കൊണ്ടുപോകുകയാണ്. കോളേജ് പ്രദർശനം ആണല്ലോ പ്രധാന ഉദ്ദേശം.

ഇത്രയും കാര്യങ്ങൾ എന്റെ നിരീക്ഷണം മാത്രമാണ്. എന്തെങ്കിലും തെറ്റുണ്ടെങ്കിൽ കൂടുതൽ അറിയാവുന്നവർ തിരുത്തുക.

അപ്പോൾ പറഞ്ഞു വന്നത്, ആദ്യം ഒരു സംരംഭം തുടങ്ങി, അത് പൂട്ടിച്ചു. അതിൽ ദുഖിച്ചു ഇരിക്കാതെ അടുത്ത വഴി കണ്ടെത്തി പഴയതിലും മെച്ചപ്പെട്ട അവസ്ഥയിൽ എത്തിക്കാൻ അയാൾക്ക് കഴിഞ്ഞു.

ഇനി മോഡിഫിക്കേഷനെ കുറിച്ച് രണ്ട് വാക്ക് പറഞ്ഞാൽ, വില കൂടിയ ആഡംബര വാഹനങ്ങൾ വാങ്ങുന്ന ആളിന്റെ ഇഷ്ടത്തിന് അനുസരിച്ചു മാറ്റങ്ങൾ വരുത്താൻ കമ്പനി തന്നെ സൗകര്യം കൊടുക്കുന്നുണ്ട്.

എന്നാൽ സാധാരണ വാഹനങ്ങൾക്ക് അത്തരം സൗകര്യം ഇല്ല.

ഇനി എന്തിനാണ് മോഡിഫൈ ചെയുന്നത് എന്ന് ചോദിച്ചാൽ, അതും ഒരു കലയാണ്. എല്ലാം മോഡിഫിക്കേഷനും നല്ലത് ആണെന്നല്ല. എന്നാലും വ്യത്യസ്ത വസ്ത്രങ്ങളും ആഭരണങ്ങളും ധരിച്ചു മോടി കൂട്ടുന്നത് പോലെ തന്നെ അല്ലേ..

അതുപോലെ ഒക്കെ തന്നെ കാശ് കൊടുത്തു വാങ്ങിയ വണ്ടി സ്വല്പം ഭംഗി കൂട്ടുന്നത് അത്ര മോശം കാര്യം അല്ലല്ലോ. അങ്ങനെ ചെയുന്നതിനെ ഫൈൻ അടിക്കുന്നതിനു പകരം പരിശോധിച്ച് സർട്ടിഫിക്കറ്റ് നൽകാൻ ഉള്ള സംവിധാനം അല്ലേ വരേണ്ടത്.

ഒരുപാട് തൊഴിൽ സാദ്ധ്യതകൾ അങ്ങനെ സൃഷ്ടിക്കാൻ കഴിയുമല്ലോ. പിന്നെ മറ്റൊന്ന് മോഡിഫൈ ചെയ്ത വാഹനങ്ങൾ ആണ് അപകടം ഉണ്ടാക്കുന്നത് എന്നതിന് എന്തെങ്കിലും പഠന റിപ്പോർട്ട്‌ ഉണ്ടോ.

മോഡിഫൈ ചെയ്താലും ഇല്ലെങ്കിലും ഓടിക്കുന്ന ആളുടെ ശ്രദ്ധക്കുറവോ മറ്റോ കൊണ്ടല്ലേ അപകടം ഉണ്ടാകുന്നത്.

വിദേശത്തു ചെന്നാൽ നന്നായി മോഡിഫൈ ചെയ്യുന്നതിന് മത്സരങ്ങൾ വരെ ഉണ്ട്. അവിടെ അവാർഡ് കിട്ടും ഇവിടെ ഫൈൻ കിട്ടും.

ഇതിന്റെ നിയമങ്ങൾ ഒന്നു പരിഷകരിച്ചാൽ എന്തെല്ലാം സാദ്ധ്യതകൾ ഉണ്ടാകുന്നത് എന്നൊന്ന് ആലോചിച്ചു നോക്കിക്കേ.

മോഡിഫൈ ചെയ്യുന്ന വർക്ഷോപ്പുകൾ, ചെയ്യാൻ ഐഡിയ ഉള്ളവർക്ക് തൊഴിൽ, അത്തരം ഉപകരണങ്ങളുടെ വിൽപ്പന, മത്സരങ്ങൾ മറ്റും നടത്തുന്ന ആളുകൾക്ക് തൊഴിൽ.. പിന്നെ ഇതിന്റെ ഘടകങ്ങൾ വ്യവസായികമായി നിർമ്മിക്കാനും, പുതിയവ കണ്ടെത്താനും കഴിയുന്നവർക്ക് തൊഴിൽ..

ഫാഷൻ ഇൻഡസ്ടറി പോലെ തന്നെ പടർന്നു പന്തലിക്കേണ്ട ഒരു മേഖലയാണ് ഉപയോഗിക്കാതെ തളച്ചു ഇട്ടിരിക്കുന്നത്..

പ്രിയ സുഹൃത്തേ ഈ ബ്ലോഗിൽ ഇനിയും പബ്ലിഷ് ചെയ്യുന്ന ലേഖനങ്ങൾ വായിക്കാൻ താല്പര്യം ഉണ്ടെങ്കിൽ എന്റെ WhatsApp ചാനലിൽ കൂടി ജോയിൻ ചെയ്യാൻ ശ്രദ്ധിക്കുമല്ലോ. ഇവിടെ പുതിയ പോസ്റ്റുകൾ വരുമ്പോൾ ചാനലിൽ ലിങ്ക് ഷെയർ ചെയ്യുന്നതാണ്.

“I’m just a technology enthusiast with a passion of making things out of my imagination which tends to make day-to-day life easier.”

Comments are closed.