Introduction

Before Leaving Your Job

Pinterest LinkedIn Tumblr

ജോലി ഉപേക്ഷിച്ച ശേഷം സംരംഭം തുടങ്ങണം എന്ന് ആഗ്രഹം ഉള്ള ഒരുപാട് പേരെ കണ്ടിട്ടുണ്ട്.. അതുപോലെ ജോലിക്ക് പോകാതെ ആശയം ആലോചിച്ചു ഇരിക്കുന്നവരെയും.. അവരോട് ഒരു വാക്ക്..

എന്താണ് ചെയ്യാൻ പോകുന്നത് എന്ന് വ്യക്തമായ പദ്ധതി ഉണ്ടെങ്കിൽ മാത്രമേ ജോലി ഉപേക്ഷിക്കാൻ പാടുള്ളു, ഇനി ഒന്നിനും സമയം കിട്ടുന്നില്ല എന്നുണ്ടെങ്കിൽ കുറച്ചു കൂടി സൗകര്യം ലഭിക്കുന്ന ജോലി ആദ്യം അന്വേഷിക്കുക അതിനു ശേഷം മതി സംരംഭം..

കാരണം ജോലി കളഞ്ഞിട്ട് വെറുതെ ആലോചിച്ചു വീട്ടിൽ ഇരിക്കുന്ന അവസ്ഥ വന്നാൽ അത് കുറച്ചു നാൾ കഴിയുമ്പോൾ ഡിപ്രെഷൻ ഉണ്ടാക്കും..

കുറച്ചു ആശയങ്ങൾ കൈയിലുണ്ട് കുറച്ചു ഒന്ന് ആലോചിക്കാനും ഒന്ന് പുറത്ത് ഇറങ്ങി അന്വേഷിക്കാനും പറ്റിയിരുന്നേൽ എന്തെങ്കിലും നടന്നേനെ എന്ന അവസ്ഥ ആണേൽ, ഒന്ന് ആലോചിക്കുക ദിവസവും 6-8 മണിക്കൂർ എങ്കിലും ചിലവഴിച്ചു ഒരു നിശ്ചിത കാലത്തിനു ഉള്ളിൽ നിങ്ങളുടെ ആശയം നടത്തുവാൻ കഴിയും എന്ന വ്യക്തമായ പ്ലാൻ ഉണ്ടോ? അതിന്റെ പിറകെ നടന്നോളൂ സേഫ് ആണ്..

ഇനി അതല്ല അങ്ങനെ ഒരു പ്ലാൻ ഇല്ലെങ്കിൽ ഉണ്ടാവുന്ന വരെ എടുത്ത് ചാടി ജോലി കളയരുത്.. ഏറ്റവും സേഫ് ആയ ഒരു ഉദാഹരണം പറയാം..

എന്റെ ഒരു സുഹൃത്ത് ചെയ്ത പ്ലാൻ ആണ്.. ആശാൻ ആദ്യം കാനഡ മൈഗ്രേഷൻ അപ്ലൈ ചെയ്തു.. അത് 2-4 വർഷം എടുക്കും വല്ലതും ആകാൻ.. പിന്നെ പാർട്ട്‌ ടൈം ആയി കുറച്ചു ജോലികളും സംഘടിപ്പിച്ചു.. അതും ചെയുവാൻ ഉദ്ദേശിക്കുന്ന സംരംഭവുമായി ബന്ധം ഉള്ളതാണ്.. മിച്ചം വരുന്ന സമയം മുഴുവൻ സ്വപ്നത്തിന്റെ പിറകെ നടക്കുവാൻ മാറ്റി വച്ചിരിക്കുന്നു..

ഇതിൽ കാനഡ പോകാൻ വേണ്ടിയല്ല ഒരുപക്ഷെ 4 കൊല്ലം കഴിഞ്ഞിട്ടും ഒന്നും നടന്നില്ലെങ്കിൽ അഥവാ വള്ളം മുങ്ങിയാൽ രക്ഷപെടാൻ വേണ്ടിയുള്ള ഒരു കരുതൽ മാത്രമാണ്.. പിന്നെ പാർട്ട്‌ ടൈം വരുമാനം ലഭിക്കുന്നതിനും തനിക്കു വേണ്ട കാര്യങ്ങൾ പഠിക്കുന്നതിനും ഉപയോഗിക്കുന്നു.. കൂടെ ചെറുതായി റിയൽ എസ്റ്റേറ്റിലും ഒരു കൈയുണ്ട്..

“I’m just a technology enthusiast with a passion of making things out of my imagination which tends to make day-to-day life easier.”

Comments are closed.