Beginners

Planning for new Business

Pinterest LinkedIn Tumblr

കഴിഞ്ഞ ദിവസം റോഡിലെ അഭ്യാസങ്ങൾക്ക് പകരമായി racing sport ഇവന്റുകൾ നടത്തുന്ന സ്ഥാപനങ്ങൾക്ക് ഇവിടെ സാധ്യത ഉണ്ടെന്നും അത് ഒരു ബിസിനസിന് അപ്പുറം ഒരു സാമൂഹിക പ്രവർത്തനം ആണെന്നും ഒരു പോസ്റ്റ്‌ ഇട്ടിരുന്നു.

അത് എങ്ങനെ നടപ്പാക്കാൻ കഴിയുമെന്ന് ഒരാൾ ചോദിച്ച കമന്റിൽ എനിക്ക് പറയാൻ തോന്നിയ മറുപടി ആണ് താഴെ.

****

ആദ്യമായി ഇതിന്റെ ഒരു study നടത്തേണ്ടി വരും. എവിടാണോ ഇതുപോലെ സാമ്യം ഉള്ള സ്ഥാപനങ്ങൾ ഉള്ളത്, അവിടെ പോയി കണ്ടും അവരോട് ചോദിച്ചും പഠിക്കുക.

ചിലപ്പോൾ അവർ സഹകരിക്കും, ഇനി ഒന്നും പറഞ്ഞില്ലെങ്കിലും എന്തെങ്കിലും ഒക്കെ കിട്ടാതിരിക്കില്ല.

പിന്നെ നമ്മുടെ നാട്ടിൽ ഇതിന് പറ്റിയ സ്ഥലം ഏതാണെന്നു ഒരു സ്റ്റഡി വേണം. ഓരോ ജില്ലക്കാർക്കും പ്രിത്യേകത ഉണ്ട്.

എന്ത് കിട്ടിയാലും 2 കയ്യും നീട്ടി ആദ്യം സ്വീകരിക്കുന്നത് തിരുവനന്തപുരം, എറണാകുളം ആണ്. കോട്ടയം ഏറ്റവും ഒടുവിൽ.

അങ്ങനെ ഒരു സ്ഥലം കിട്ടിയാൽ അതിന്റെ കൂടുതൽ സാദ്ധ്യതകൾ അന്വേഷിക്കുക. എന്തൊക്ക നമ്മൾക്ക് കൂടുതലായി ചേർക്കാൻ കഴിയും.

പിന്നെ ഇതെല്ലാം ഉണ്ടാക്കാൻ ഉള്ള ചിലവ് കണക്കാക്കുക. അതിനെ രണ്ടായി വിഭാജിക്കുക.

ഒന്ന് തുടങ്ങി കിട്ടാൻ ഏറ്റവും അത്യാവശ്യം വേണ്ട കാര്യങ്ങളും പിന്നെ മുഴുവനായി വേണ്ടതും.

എന്നിട്ട് ഇതിന്റെ income and expense models നോക്കുക. ഏതെല്ലാം വഴിയിൽ ചിലവുണ്ട് അതുപോലെ എങ്ങനെ എല്ലാം വരുമാനം ഉണ്ടാക്കാം.

ഉദാഹരണം സ്റ്റാഫ്‌ എത്ര വേണം, അതുപോലെ മാസാമാസം വരുന്ന മറ്റ് ചിലവുകൾ. അതുപോലെ എങ്ങനെ ഒക്കെ വരുമാനം.

ഉപയോഗിക്കുന്ന riders നു ചാർജ് ഉണ്ടോ, അതോ കാണികൾക്കാണോ fees, ഇനി sponsorship ആണോ എന്നെല്ലാം. ഈ ഭാഗം ഒരു കടൽ പോലെ ഡീപ് ആണ്. ഇത് എങ്ങനെ set ചെയ്യുന്നു എന്ന് അനുസരിച്ചാണ് നിങ്ങളുടെ ഭാവി.

ഉദാഹരണം പറഞ്ഞാൽ ആദ്യം വരുന്നവർക്ക് മുഴുവൻ സൗജന്യം കൊടുത്താൽ ആളുകൾ കയറും. ഒരു പുതിയ സംഭവം ആയതുകൊണ്ട് ആദ്യമെ fees ഒക്കെ കൊടുക്കാൻ എല്ലാവർക്കും മടി കാണും.

അങ്ങനെ കയറി ഇതിന്റെ ഉള്ളിലെ പരിപാടി ഒക്കെ കണ്ടു ഹരം പിടിച്ചാൽ പിന്നെ fees കൊടുത്താലും കയറും.

ഞാൻ just ഒരു example പറഞ്ഞതാ. ഒരുപക്ഷെ ഒരു ബിസിനസ്‌ consultantinu ഇക്കാര്യത്തിൽ സഹായിക്കാൻ കഴിയും.

ഇങ്ങനെ കണക്ക് കൂട്ടി ഏകദേശം എത്ര പേര് വന്നാൽ ഒരു മാസം ലാഭം ഉണ്ടാക്കാം എന്ന് നോക്കുക. ഇങ്ങനെ കിട്ടുന്ന ലാഭം കൂട്ടി മുടക്കിയ മുതൽ തിരികെ കിട്ടാൻ എത്ര നാളും വേണ്ടി വരുമെന്ന് നോക്കുക.

ഈ കാര്യം practical ആയി നടക്കുമോ എന്ന് ഒരു ഏകദേശ രൂപം അപ്പോൾ കിട്ടും..

ഇങ്ങനെ ഒക്കെ ആണ് ഏകദേശം കാര്യങ്ങൾ നടക്കുക. പിന്നെ നിയമ വശങ്ങൾ ആദ്യമേ അന്വേഷിക്കാൻ ശ്രമിക്കണം.

ഇത് ഒരു പുതിയ സംരംഭം ആരംഭിക്കുമ്പോൾ ഏകദേശം എങ്ങനെ ആണ് കാര്യങ്ങൾ എന്നുള്ളതിന് എന്റെ എക്സ്പീരിയൻസ് വച്ച് ഉണ്ടാക്കിയ മറുപടി ആണ്.

പ്രിയ സുഹൃത്തേ ഈ ബ്ലോഗിൽ ഇനിയും പബ്ലിഷ് ചെയ്യുന്ന ലേഖനങ്ങൾ വായിക്കാൻ താല്പര്യം ഉണ്ടെങ്കിൽ എന്റെ WhatsApp ചാനലിൽ കൂടി ജോയിൻ ചെയ്യാൻ ശ്രദ്ധിക്കുമല്ലോ. ഇവിടെ പുതിയ പോസ്റ്റുകൾ വരുമ്പോൾ ചാനലിൽ ലിങ്ക് ഷെയർ ചെയ്യുന്നതാണ്.

“I’m just a technology enthusiast with a passion of making things out of my imagination which tends to make day-to-day life easier.”

Comments are closed.