Beginners

Zomato is not a Food Delivery Business

Pinterest LinkedIn Tumblr

Zomato food delivery business ചെയ്യാൻ വന്നത് ആണെന്നാണോ നിങ്ങൾ കരുതുന്നത്?

എങ്കിൽ പറയട്ടെ, ഈ കൊറോണയുടെ സമയം ഏറ്റവും കൂടുതൽ ആളുകൾ കണ്ടു ആകൃഷ്ഠരായ startup zomato ആയിരിക്കും. Zomato പോലെ ഒരെണ്ണം തുടങ്ങാൻ ഇറങ്ങി പതിനായിരം മുതൽ പത്തു കോടി വരെ പൊട്ടിച്ചവർ ഉണ്ട്.

Zomato പോലെ ഒരു ആപ്പ് ഉണ്ടാക്കാൻ ഇവർക്ക് ഒക്കെ പറ്റി പക്ഷെ എന്തായിരുന്നു zomato യുടെ ബിസിനസ് പ്ലാൻ എന്ന് മനസിലാക്കാൻ ഇവർക്ക് ആർക്കും കഴിഞ്ഞില്ല.

Zomato വന്നത് ഫുഡ്‌ ഡെലിവർ ചെയ്ത് ലാഭം ഉണ്ടാക്കാൻ അല്ല. അവരുടെ ceo ഇൻവെസ്റ്ററുടെ അടുത്ത് ഒരു പ്ലാൻ അവതരിപ്പിച്ചു.

അതനുസരിച്ചു അവർക്ക് നാലു വർഷത്തേക്ക് ഏതാണ്ട് 4500 കോടി രൂപ ഇൻവെസ്റ്റ്മെന്റ് കിട്ടി. ഈ പണം ഉപയോഗിച്ച് അവർ ഡെലിവറി ബിസിനസ് സ്റ്റാർട്ട്‌ ചെയ്തു. ഫീൽഡിൽ ഉണ്ടായിരുന്ന uber eats നെ ഏറ്റെടുത്തു.

തുടർന്നു ആ മേഖലയിൽ സർവ്വാധിപധ്യം സ്ഥാപിച്ചു. ഓഫറുകളും പരസ്യവും മറ്റുമായി നല്ല രീതിയിൽ കസ്റ്റമേഴ്സിനെ നേടിയെടുത്തും ഇവിടെ ഒരു തരംഗം സൃഷ്ടിച്ചു.

നാല് വർഷം എല്ലാവരുടെയും കണ്ണിൽ നിറഞ്ഞു നിന്നതിനു ശേഷം IPO ൽ ലിസ്റ്റ് ചെയ്യപ്പെട്ടു. അത് ഒരുപാട് പേര് കാത്തിരുന്ന വാർത്തയായിരുന്നു. അതുകൊണ്ട് തന്നെ നല്ല ഒരു വരവേൽപ് അവിടെ ലഭിച്ചു.

ഓഹരി വിപണിയിൽ നിന്ന് zomato അന്ന് നേടിയത് ഏതാണ്ട് 9000 കോടിയാണ്. അതായത് അവർ ഇൻവെസ്റ്റ്‌ ചെയ്തതിന്റെ ഇരട്ടി തുക.

അതിന്റെ സ്ഥാപകനും കിട്ടി കുറെ ഏറെ കോടികൾ. ഇതായിരുന്നു അദ്ദേഹം ഇൻവെസ്റ്ററുടെ മുന്നിൽ അവതരിപ്പിച്ച പ്ലാൻ. അത് കൃത്യമായി നടപ്പിൽ ആക്കാനും അദ്ദേഹത്തിന് കഴിഞ്ഞു.

ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത് ഓഹരി വിപണിയിൽ പിടിച്ചു നിൽക്കാൻ വേണ്ടിയുള്ള പ്രവർത്തനങ്ങളാണ്.

ഈ പിന്നാമ്പുറ കഥകൾ ഒന്നുമറിയാതെ ഒരുപാട് പേര് ഫുഡ്‌ ഡെലിവറി ബിസിനസ് ചെയ്തു ലാഭം കിട്ടുന്ന ബിസിനസ് ചെയ്യാം എന്ന് കരുതി ഇറങ്ങി.

അവർക്ക് വേണ്ട ആപ്പ് കൊടുക്കാനും ഒത്തിരി പേരുണ്ടായിരുന്നു. അതും ക്ലോൺ ആപ്പ് ( ഇതെന്താണ് എന്ന് മനസ്സിലായില്ലെങ്കിൽ കമന്റിൽ പറയുക ).

ക്ലോൺ അപ്പുകൾ കൊണ്ട് വിജയിക്കാൻ കഴിയുന്ന ഒരു മേഖല അല്ല ഇത്. അതുപോലെ ഫുഡ്‌ ഡെലിവറി ബിസിനസ് ഒരു മോശം ബിസിനസ് ആണെന്നോ, അത് ചെയ്താൽ വിജയിക്കുക ഇല്ലായെന്നോ എനിക്ക് അഭിപ്രായം ഇല്ല.

ഓരോ ബിസിനസിനും പ്ലാനുകളും അതുപോലെ അതിന്റെ പിന്നിലെ കഷ്ടപ്പാടുകളും വ്യത്യസ്തമാണ്. ഒരാൾ ചെയ്യുന്നത് പോലെ ആയിരിക്കില്ല മറ്റൊരാൾ ചെയ്യുമ്പോൾ.

പക്ഷെ മറ്റൊരാളെ നോക്കി അതേപടി ചെയ്യാൻ ശ്രമിച്ചാൽ മിക്കവാറും പരാജയം തന്നെ ആയിരിക്കും ഫലം. അവരുടെ യഥാർത്ഥ ഉദ്ദേശം എന്താണെന്നോ എങ്ങനെ ആണ് നടപ്പാക്കുന്നതെന്നോ മുഴുവനായി മനസിലാക്കി കോപ്പി ചെയ്യാൻ ഇത്തിരി പാടാണ്.

അത് മാത്രമല്ല അതിന്റെ ആവിശ്യം ഇല്ല. ഒരിക്കലും മറ്റൊരാളെ കോപ്പി ചെയ്യാൻ പോകരുത്.

സ്വന്തം നിലയിൽ ശ്രമിച്ചാൽ ഒരുപക്ഷെ അതിലും നല്ലത് ചെയ്യാൻ നിങ്ങൾക്ക് കഴിയും.

പിന്നെ മുകളിൽ പറഞ്ഞ ബിസിനസ് മോഡൽ valuation business model എന്നാണ് അറിയപ്പെടുന്നത്.

Profit and loss വിട്ടിട്ട് ഇപ്പോൾ ആളുകൾ balance sheet മോഡലിലേക്ക് മാറിയത് പലരും ഇനിയും ശ്രദ്ധിച്ചിട്ടില്ല.

പ്രിയ സുഹൃത്തേ ഈ ബ്ലോഗിൽ ഇനിയും പബ്ലിഷ് ചെയ്യുന്ന ലേഖനങ്ങൾ വായിക്കാൻ താല്പര്യം ഉണ്ടെങ്കിൽ എന്റെ WhatsApp ചാനലിൽ കൂടി ജോയിൻ ചെയ്യാൻ ശ്രദ്ധിക്കുമല്ലോ. ഇവിടെ പുതിയ പോസ്റ്റുകൾ വരുമ്പോൾ ചാനലിൽ ലിങ്ക് ഷെയർ ചെയ്യുന്നതാണ്.

“I’m just a technology enthusiast with a passion of making things out of my imagination which tends to make day-to-day life easier.”

Comments are closed.