സാധാരണ ഒരു ബിസിനസ് എന്നാൽ ഒരു 4000 രൂപയുടെ പ്രോഡക്റ്റ് 5000 രൂപയ്ക്ക് വിൽക്കുന്നു. 1000 രൂപ ലാഭം ഉണ്ടാക്കുന്നു.
ഇതാണല്ലോ സാധാരണ ചെയ്തു വന്നിരുന്ന ബിസിനസ്.
എന്നാൽ Balance Sheet മോഡലിൽ വരുമ്പോൾ ഈ പ്രോഡക്റ്റ് ചിലപ്പോൾ 3800 രൂപയ്ക്ക് ആയിരിക്കും വിൽക്കുക. പക്ഷെ വിൽക്കുന്നത് ഒരു 50000 പേർക്ക് ആയിരിക്കും.
കണക്ക് കൂട്ടി നോക്കുമ്പോൾ കമ്പനി നഷ്ടത്തിലാണ് പക്ഷെ ഇന്ത്യ മുഴുവൻ അറിയപ്പെടുന്ന കമ്പനി ആയി മാറിയിട്ടുണ്ടാകും.
ചുരുക്കി പറഞ്ഞാൽ കമ്പനിയുടെ വാല്യൂ കൂടി. നഷ്ടം കമ്പനി സഹിച്ചു മുന്നോട്ട് പോകുകയും പിന്നീട് എപ്പഴെങ്കിലും വില കൂട്ടിയോ മറ്റ് ഏതെങ്കിലും രീതിയിലോ ഈ നഷ്ടം നികത്തി എടുക്കും.
ഇപ്പോൾ ബാങ്കുകൾ ലോൺ കൊടുക്കുന്നത് പോലും കമ്പനിയുടെ വാല്യൂ നോക്കിയതിനു ശേഷമാണ്.
ഇത് വായിക്കുമ്പോൾ jio ഓർമ്മ വരുന്നുണ്ടാകും. Jio മാത്രമല്ല നോക്കിയാൽ വേറെയും ഒരുപാട് കമ്പനികളെ ഇത്തരത്തിൽ കാണാൻ കഴിയും.
Flipkart ഒക്കെ ഭീമമായ നഷ്ടത്തിൽ പ്രവർത്തിക്കുമ്പോൾ ആണ് കോടികൾ കൊടുത്ത് അതിനെ walmart എന്ന അന്താരാഷ്ട്ര ഭീമൻ ഏറ്റെടുത്തത്.
Comments are closed.