Stories

BoChe Some unknown facts

Pinterest LinkedIn Tumblr

ഒരു 2,3 വർഷം മുന്നേ വരെ എനിക്ക് ഒട്ടും ഇഷ്ടമില്ലാത്ത ഒരു മനുഷ്യൻ ആയിരുന്നു ബോബി ചെമ്മണ്ണൂർ. എന്താന്ന് അറിയില്ല ആ പേര് കേൾക്കുന്നതേ ഇഷ്ടമില്ലായിരുന്നു.

അങ്ങനെ ഇരിക്കുമ്പോഴാണ് ഞാൻ social media വഴി പരിചയപ്പെട്ടു കമ്പനി ആയ ഒരു സുഹൃത്ത് ഈ ബോബി ചെമ്മണ്ണൂരിന്റെ കൂടെ എന്തൊക്കയോ പരിപാടികൾ ഒക്കെ ആയിട്ട് പോകാറുണ്ടെന്ന് അറിഞ്ഞത്.

ഞാൻ അന്ന് അദ്ദേഹത്തോട് ചോദിച്ചു “നിങ്ങൾക്ക് പ്രാന്താണോ മനുഷ്യ ഇങ്ങേരുടെ കൂടെ ഒക്കെ പോയി വെറുതെ വില കളയാൻ..”

ആപ്പോ പുള്ളി എനിക്ക് തിരിച്ചു ഒരു മറുപടി തന്നു.

” ടാ നീ എന്തുട്ടാ ഈ പറയണേ നിനക്ക് എന്തറിയാം.. നീ പല ബിസിനസ്കാരേയും കണ്ടിട്ടില്ലേ..

Joy ആലുക്കാസ്, യൂസഫലി, രവി പിള്ള അങ്ങനെ എല്ലാവരെയും ഒന്ന് എടുത്ത് നോക്കിക്കേ.. അവർക്കൊക്കെ ഒരേ pattern ആണ്. ബിസിനസിന്റെ അകത്തു ചിട്ടയോടെ ആണ് അവരൊക്കെ ജീവിക്കുന്നെ..

എന്നാ ബോബിയെ നോക്ക്, ഏതാണ്ട് 6000 കോടിയുടെ ബിസിനസ് ഉണ്ട്, ആയിര കണക്കിന് ജോലിക്കാരുണ്ട്.. എന്നിട്ടും അതിന്റെ എന്തെങ്കിലും ഭാവം ആ മുഖത്തു ഉണ്ടോ.. ആള് എപ്പഴും calm and cool ആണ്..

പുള്ളി ജീവിതം enjoy ചെയ്യുകയാണ്, എല്ലാവർക്കും അത് കിട്ടണം എന്നില്ല.. നിനക്ക് ഞാൻ പറയുന്നത് കിട്ടുന്നുണ്ടെന്ന് കരുതുന്നു.

ബോബി ഭയങ്കര spontaneous ആണ്, ഡ്രൈവറുടെ കയ്യിൽ 1 ആഴ്ചത്തേക്കുള്ള ഡ്രസ്സ്‌ എപ്പഴും ഉണ്ടാകും കാരണം ആൾക്ക് എപ്പഴാ ടൂർ പോകാൻ തോന്നുന്നേ എന്ന് പറയാൻ പറ്റില്ല.

ചിലപ്പോൾ രാത്രി 10 മണിക്ക് ആയിരിക്കും പറയുന്നേ ഒന്ന് ബാംഗ്ലൂർ പോകാമെന്നു. അപ്പോഴേ വണ്ടി എടുക്കുക ഒറ്റ പോക്കാണ്.. ഒരു ബിസിനസോ ജോലിയോ ഇല്ലാത്ത ആളാണെന്നു നമ്മൾക്കു കൂടെ നടക്കുമ്പോൾ ഇടക്ക് തോന്നിപ്പോകും.

എന്നാൽ ഇതിന്റെ ഇടയിൽ എല്ലാ കാര്യങ്ങളും നടത്തുന്നുണ്ട് താനും. പുതിയ കടകൾ തുടങ്ങുന്നുണ്ട്, പുതിയ ബിസിനസ് വരുന്നുണ്ട് പക്ഷെ ഇതൊന്നും ഇത്രയും കൂൾ ആയിട്ട് വേറെ ഒരാൾക്കും ചെയ്യാൻ പറ്റുമെന്ന് എനിക്ക് തോന്നുന്നില്ല..

മൂപ്പർക്ക് ആപ്പോ എന്ത് തോന്നുന്നോ അത് ചെയ്യും. ഇങ്ങനെ ജീവിതം ആസ്വദിച്ചു നടക്കുന്ന വേറെ ഏതെങ്കിലും ഒരാളെ കാണിച്ചു തരാൻ നിനക്ക് പറ്റുമോ.

പിന്നെ പുള്ളി ചെയ്യുന്ന ഓരോ കാര്യത്തിന് പിന്നിലും ഓരോന്നുണ്ട്. മാർക്കറ്റിങ് ചെയ്യാൻ ആള് പുലിയാണ്. ആദ്യമായ് സിനിമ താരങ്ങളെ ഉത്ഘാടനം ചെയ്യാൻ ക്ഷണിച്ചു തുടങ്ങിയത് പുള്ളിയാണ്. അങ്ങനെ നിനക്ക് അറിയാത്ത എന്തെല്ലാം കഥകൾ ഉണ്ടെന്നോ..

അപ്പന്റെ കാലത്ത് ഒറ്റ മുറി ജ്വലറി ആയിരുന്നു ഇന്ന് എത്ര എണ്ണമുണ്ടെന്നു നിനക്ക് വല്ല ഊഹവും ഉണ്ടോ…

നീ സാധാരണ സംരംഭകരെ കണ്ടിട്ടില്ലേ എല്ലാവരും എങ്ങനാ, അസാധാരണമായി ചിന്തിക്കുകയും സാധാരണമായി പ്രവർത്തിക്കുകയും ചെയ്യുന്നവരാണ്..

എന്നാൽ ബോബി നേരെ തിരിച്ചാണ്.. മൂപ്പര് പുതുതായി റിസോർട്ട് ബിസിനസ് തുടങ്ങാൻ പോകുവാണ്‌, ആപ്പോ ഒരു ടാക്സി വേണം. അത് implement ചെയ്തു വന്നപ്പോൾ റോൾസ് റോയ്സ് ആയി.

ആള് ഇങ്ങനെ ഒക്കെ ആണ്.. “

മൊത്തത്തിൽ എന്റെ കിളി പോയെന്നു പറഞ്ഞാൽ മതിയല്ലോ.. ഇന്ന് ഈ വാർത്ത കണ്ടപ്പോൾ ഇതൊക്കെ ഓർമ്മ വന്നു.. ഇന്നും ഒരു മാറ്റവുമില്ല..

മറ്റുള്ളവർ എന്ത് കുറ്റം പറഞ്ഞാലും ഇങ്ങനെ സ്വന്തം ജീവിതം ആസ്വദിക്കാൻ കഴിയുന്നത് ഒരു ഭാഗ്യം തന്നെയാണ്..

പ്രിയ സുഹൃത്തേ ഈ ബ്ലോഗിൽ ഇനിയും പബ്ലിഷ് ചെയ്യുന്ന ലേഖനങ്ങൾ വായിക്കാൻ താല്പര്യം ഉണ്ടെങ്കിൽ എന്റെ WhatsApp ചാനലിൽ കൂടി ജോയിൻ ചെയ്യാൻ ശ്രദ്ധിക്കുമല്ലോ. ഇവിടെ പുതിയ പോസ്റ്റുകൾ വരുമ്പോൾ ചാനലിൽ ലിങ്ക് ഷെയർ ചെയ്യുന്നതാണ്.

“I’m just a technology enthusiast with a passion of making things out of my imagination which tends to make day-to-day life easier.”

Comments are closed.