Beginners

Branding Basics – Garments Industry

Pinterest LinkedIn Tumblr

ഒരു ബ്രാൻഡ്‌ എന്ന് കേൾക്കുമ്പോഴേ അവരുടെ പേരും ലോഗോയും ആയിരിക്കും നമ്മുടെ മനസ്സിൽ വരിക, ബ്രാൻഡ്‌ സൃഷ്ടിക്കാൻ ഇറങ്ങുമ്പോൾ ആദ്യം ചെയ്യാൻ ശ്രമിക്കുന്നതും ഇവ രണ്ടും ഉണ്ടാക്കാൻ വേണ്ടിയായിരിക്കും.

എന്നാൽ ബ്രാൻഡ്‌ എന്ന് പറഞ്ഞാൽ ഇത് രണ്ടും അല്ല, അത് കൃത്യമായി quality maintain ചെയ്യുക എന്നതാണ്. നമ്മൾ ഏതെങ്കിലും ഒരു ബ്രാൻഡ്‌ സ്ഥിരമായി ഉപയോഗിക്കാൻ കാരണം, അതിന്റെ പേരിന്റെയും ലോഗോയുടെയും ഭംഗി കൊണ്ട് അല്ലല്ലോ..

അത് അവരുടെ അടുത്ത് നിന്ന് പ്രതീക്ഷിക്കുന്ന minimam quality നോക്കിയിട്ട് ആണ്.

ഒരു ബ്രാൻഡ്‌ സൃഷ്ടിക്കുക എന്നത് നല്ലപോലെ സമയം എടുക്കുന്ന കാര്യമാണ്, പണ്ട് അതിനൊക്കെ ഒരുപാട് വർഷങ്ങൾ വേണ്ടിവന്നിരുന്നു എന്നാൽ ഇപ്പോ ഒന്നോ രണ്ടോ വർഷങ്ങൾ കൊണ്ട് തന്നെ ബ്രാൻഡുകൾ ഉണ്ടാക്കുന്നുണ്ട്.

വസ്ത്ര വിപണിയിൽ ബ്രാൻഡ്‌ സൃഷ്ടിക്കാൻ വേണ്ട കഴിവുകൾ – fashion സെൻസ് ഉണ്ടായിരിക്കണം അത് must ആണ്, പിന്നെ quality maintain ചെയ്യാൻ അറിയണം, അത്യാവശ്യം marketing കൂടെ പഠിച്ചിരിക്കണം.

ആദ്യം പറഞ്ഞ കഴിവ് അത്യാവശ്യം നന്നായി ഉണ്ടെങ്കിൽ ബാക്കി രണ്ടും സ്വഭാവികമായി ഉണ്ടായിക്കോളും.

പിന്നെ ഒരു ബ്രാൻഡ്‌ സൃഷ്ടിക്കാൻ സ്വന്തം നിർമ്മാണ unit വേണ്ടേ, ഒരുപാട് ഇൻവെസ്റ്റ്മെന്റ് വേണ്ടിവരില്ലേ എന്നൊക്കെ ചിന്തിക്കുന്നവരോട്, ആദ്യമേ ഇതൊന്നും ആവശ്യമില്ല.

നിങ്ങളുടെ ഉള്ളിൽ ഉള്ള ഡിസൈൻ, concept എന്നിവ മറ്റുള്ളവർക്ക് എത്രത്തോളം ഇഷ്ടപ്പെടും എന്നത് ടെസ്റ്റ്‌ ചെയ്തു നോക്കാതെ അറിയാൻ പറ്റില്ലല്ലോ.

അതിനുള്ള ഏറ്റവും നല്ല മാർഗ്ഗം നിങ്ങളുടെ ഡിസൈൻ അനുസരിച്ച് നിർമ്മിച്ചു നൽകുന്ന യൂണിറ്റുകളുമായി സഹകരിക്കുക എന്നതാണ്.

നമ്മൾ വാങ്ങുന്ന ഒട്ടുമിക്ക ലാപ്ടോപ് ബ്രാൻടുകളും ചൈനയിലെ ഒരേ ഫാക്ടറിയിൽ നടക്കുന്നതാണ് എന്ന് പറഞ്ഞാൽ വിശ്വശ്ശിക്കുമോ?

അപ്പോൾ ഇത്തരത്തിൽ നമ്മൾക്ക് പറ്റുന്ന യൂണിറ്റുകളെ കണ്ടെത്തുക അവരുമായി സഹകരിച്ചു കുറച്ചു ഐറ്റംസ് ഉണ്ടാക്കി ആളുകൾക്ക് ഇഷ്ടപ്പെടുന്നുണ്ടോ എന്ന്‌ നോക്കുക. ഈ രീതിയിൽ ചെയ്യുമ്പോൾ കുറച്ചു അലച്ചിൽ ഉണ്ടെങ്കിലും ഇൻവെസ്റ്റ്മെന്റ് വളരെ കുറച്ചു മതി.

തീർച്ചയായും ആദ്യം നല്ലപോലെ നഷ്ടങ്ങൾ ഉണ്ടായേക്കാം പക്ഷെ ആളുകൾക്ക് ഇഷ്ടപ്പെട്ടു തുടങ്ങിയാൽ നമ്മളെ തേടിപിടിച്ചു വരും.

ഭക്ഷണം കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ഉപയോഗം ഉള്ള അല്ലെങ്കിൽ ചിലവാകുന്ന മേഖല വസ്ത്ര വിപണി ആണെന്ന് ഞാൻ വിശ്വസിക്കുന്നു.

പ്രിയ സുഹൃത്തേ ഈ ബ്ലോഗിൽ ഇനിയും പബ്ലിഷ് ചെയ്യുന്ന ലേഖനങ്ങൾ വായിക്കാൻ താല്പര്യം ഉണ്ടെങ്കിൽ എന്റെ WhatsApp ചാനലിൽ കൂടി ജോയിൻ ചെയ്യാൻ ശ്രദ്ധിക്കുമല്ലോ. ഇവിടെ പുതിയ പോസ്റ്റുകൾ വരുമ്പോൾ ചാനലിൽ ലിങ്ക് ഷെയർ ചെയ്യുന്നതാണ്.

“I’m just a technology enthusiast with a passion of making things out of my imagination which tends to make day-to-day life easier.”

Comments are closed.