Marketing

My Marketing Observations and Failures

Pinterest LinkedIn Tumblr

സാധാരണ ഈ പേജിൽ എന്തെങ്കിലും ഇട്ടാൽ ആ പോസ്റ്റിനു ലഭിക്കുന്ന റീച് എന്നത് 5000 – 15000 വരെയാണ്. അപൂർവമായി 20k – 30k വരെയും കിട്ടിയിട്ടുണ്ട്. സംരംഭകൻ share ചെയ്താൽ 30k to 1lakh വരെയും കിട്ടാറുണ്ട്.

എന്നാൽ കുറച്ചു നാളുകൾക്കു മുൻപ് ഒരു camera finder ആപ്പിന്റെ പോസ്റ്റ്‌ ഇട്ടതിനു കിട്ടിയ റീച് 3 ലക്ഷം ആയിരുന്നു. അതിന്റെ കാരണം – Negativity. പക്ഷെ അത് ഞാൻ അറിഞ്ഞുകൊണ്ട് ചെയ്തത് അല്ല.

ആളുകൾ കൂട്ടത്തോടെ വന്നു നെഗറ്റീവ് comment ഇട്ടതുകൊണ്ടാണ് അത്രയും റീച് കിട്ടിയത്.

എന്നാൽ അതിന് ശേഷം വന്ന നെഗറ്റീവിനു എല്ലാം മറുപടി കൊടുത്തുകൊണ്ട് ഒരു പോസ്റ്റ്‌ കൂടി ഞാൻ ഇട്ടിരുന്നു പക്ഷെ അതിന് വെറും 10k റീച് കൊണ്ട് തൃപ്തി പെടേണ്ടി വന്നു.

കുറച്ചു ദിവസം മുൻപ് ബോച്ചേ തൃശൂർ പൂരം കാണാൻ പോയ വീഡിയോ ജാക്കി വിവാദത്തിൽ പെടുകയുണ്ടായി. പിന്നീട് അദ്ദേഹം തന്നെ explain ചെയ്ത് ഒരു വീഡിയോ കൂടി ഇടുക ഉണ്ടായി.

അതിൽ കൃത്യമായി പറയുന്നുണ്ട് ആ ജാക്കി എന്നത് മനഃപൂർവം marketing നു കയറ്റിയത് ആണെന്ന്.

സന്തോഷ്‌ പണ്ഡിറ്റും നെഗറ്റീവ് marketing ആണ് ഉപയോഗിച്ചത്. നേരെ മറിച്ചു എത്ര നല്ല content ആയിട്ട് വന്നാലും ഇത്രയും പബ്ലിസിറ്റി ഉണ്ടാക്കി എടുക്കാൻ ഇതിലും സമയവും പണവും വേണ്ടി വന്നേനെ.

വ്യക്തിപരമായി നെഗറ്റീവ് പബ്ലിസിറ്റി എന്നതിനോട് എനിക്ക് താല്പര്യമില്ല, എന്നാലും അതിന്റെ ഭീകരമായ പബ്ലിസിറ്റി കുറിച്ച് പറയാതിരിക്കാൻ പറ്റില്ല.

KSRTC രക്ഷിക്കാൻ ഉള്ള എന്റെ ആശയം നല്ല റീച് കിട്ടിയ പോസ്റ്റ്‌ ആയിരുന്നു. ഇതുവരെ എനിക്ക് ഏറ്റവും കൂടുതൽ share കിട്ടിയ പോസ്റ്റും അതാണ്. പക്ഷെ റീച് 1.5 ലക്ഷം മാത്രമേ ഉള്ളു. എന്നാലും അത് straight forward ആണ്.

ഇതുപോലെ കഴിഞ്ഞ ദിവസം ജയസൂര്യ ഒരു ആരാധികക്ക്‌ സെൽഫി എടുത്തതിനു ശേഷം അത് വീട്ടുകാരെ കാണിക്കാൻ smart ഫോൺ ഇല്ലാന്ന് അറിഞ്ഞപ്പോൾ ആ ഫോട്ടോ ഫ്രെയിം ചെയ്തു കൊടുത്തു എന്നത് വാർത്തയായി വന്നിരുന്നു.

അദ്ദേഹം അത് മാർക്കറ്റിംഗ് ചെയ്തതാണോ അല്ലയോ എന്നൊന്നും എനിക്ക് അറിയില്ല, പക്ഷെ ആ കണ്ണ് കൊണ്ട് നോക്കിയാൽ അങ്ങനെ തോന്നും. അടുത്ത മാസം അദ്ദേഹത്തിന്റെ ഒരു സിനിമ റിലീസ് ഉണ്ട് താനും.

ഇങ്ങനെ സിനിമ റിലീസിന് മുന്നോടിയായി എന്തെങ്കിലും രീതിയിൽ അദ്ദേഹം ഇതിന് മുൻപും വാർത്തയിൽ വന്നിരുന്നതായും ഓർമ്മയുണ്ട്.

ഇനി അത് മനഃപൂർവം marketing ചെയ്തതാണ് എങ്കിൽ കൂടി അതിൽ തെറ്റൊന്നും ഇല്ല.

പിന്നെ ഞാൻ ഇത് പറയാൻ കാരണം രണ്ടുണ്ട്. ഒന്ന് ബോച്ചേ, ജയസൂര്യ എന്നിവരുടെ സെൻസ് നോക്കുക. തൃശൂർ പൂരം എന്നതിനെ സ്വന്തം മാർക്കറ്റിംഗിന് എങ്ങനെ ഉപയോഗിക്കാം എന്നത് അദ്ദേഹത്തിന്റെ കണ്ടെത്തൽ ആയിരുന്നു.

അതുപോലെ തന്നെ കാണാൻ വന്ന ആരാധികയെ ജാഡ കാണിച്ചു ഓടിക്കാതെ വേണ്ട രീതിയിൽ വാർത്തയാക്കി മാറ്റാൻ ജയസൂര്യക്കും കഴിഞ്ഞു.

ഇത്തരത്തിൽ മുന്നിൽ ഉള്ള എന്തിലും അവസരങ്ങൾ കണ്ടെത്താൻ കഴിയുന്നത് ആണ് മാർക്കറ്റിംഗിന് വേണ്ട സ്‌കിൽ. സ്വയം അതിന് കഴിഞ്ഞാൽ ഒരുപാട് പണം ലഭിക്കാം. അല്ലെങ്കിൽ അത്തരത്തിൽ കഴിവ് ഉള്ളവരുടെ സഹായം തേടാം.

അടുത്തതായി ഇവരൊക്കെ allready famous അല്ലേ പിന്നെ എന്തിനാണ് ഇങ്ങനെ ചെയ്യേണ്ട കാര്യം എന്ന് തോന്നിയിട്ടില്ലേ…

പണ്ട് എന്റെ ആദ്യ startup ആയ makeyourcards ന്റെ ആർട്ടിക്കിൾ വനിതയിൽ വന്നപ്പോൾ ഞാൻ ഓർത്തു എന്റെ ജീവിതം രക്ഷപെട്ടു എന്ന്.

കാരണം അത്രക്ക്‌ visit ആയിരുന്നു വെബ്സൈറ്റിൽ, അതുപോലെ ഇഷ്ടംപോലെ മെസ്സേജുകൾ. എവിടെ ചെന്നാലും ആരെങ്കിലും ഒക്കെ തിരിച്ചറിയും.

പക്ഷെ 2 ആഴ്ച കഷ്ടിച്ച് ഉണ്ടായിരുന്നുള്ളു ഇതൊക്കെ. Sales കഷ്ടിച്ച് ഒന്ന് ഒന്നര മാസം കൂടെ കിട്ടി. പിന്നെ നിന്നുപോയി.

അവിടെ എനിക്ക് പറ്റിയ അബദ്ധം ഞാൻ മറ്റു സാദ്ധ്യതകൾ തേടിയില്ല എന്നതാണ്. ആളുകൾ എല്ലാം മറക്കും. ഇപ്പോൾ സെലിബ്രിറ്റി ആയിട്ട് ഉള്ളവരെ പോലും മറക്കും. പിന്നെ സാധാരണ ആളുകളുടെ കാര്യം പറയാനുണ്ടോ.

Marketing എന്നത് freequent ആയിട്ട് ചെയ്തുകൊണ്ട് ഇരിക്കേണ്ട ഒന്നാണ്. എന്ന് കരുതി എല്ലാ മാസവും വനിതയിൽ എന്റെ പല സ്റ്റൈലിൽ ഉള്ള ഫോട്ടോ വന്നുകൊണ്ടിരുന്നാൽ ഒരു പ്രയോജനവും ഇല്ല.

പിന്നെ ഡിജിറ്റൽ marketing വഴി വീണ്ടും sales വർദ്ധിപ്പിക്കാൻ എനിക്ക് കഴിഞ്ഞാരുന്നു. അതും കഴിഞ്ഞു കമ്പനി എല്ലാം പൂട്ടിപ്പോയ സമയത്ത് വീണ്ടും ഒരു marketing ആശയം എനിക്ക്‌ കിട്ടിയിരുന്നു.

ഇൻസ്റ്റാഗ്രാമിലും മറ്റും അത്യാവശ്യം followers ഉള്ളവർക്ക് ഫ്രീ ആയി അവരുടെ ഫോട്ടോ വച്ചു കാർഡുകൾ കൊടുക്കുക എന്നതായിരുന്നു. ഇപ്പോൾ അത് എല്ലാവരും ഉപയോഗിക്കുന്ന രീതിയാണ് പക്ഷെ അന്ന് അത് അധികം പേര് ഉപയോഗിച്ചിരുന്നില്ല.

പക്ഷെ ഞാൻ ചെറിയ ആളുകളെ ആയിരുന്നു അന്ന് മുട്ടാൻ ശ്രമിച്ചത്, അതിന് കാരണം വലിയ ആളുകളെ കിട്ടാൻ ഉള്ള പ്രയാസം പിന്നെ ഒത്തിരി publicity കിട്ടി ഒരുപാട് customers വന്നാൽ എനിക്ക് ഡീൽ ചെയ്യാൻ പറ്റിയെന്നും വരില്ല.

ടോവിനോ അന്ന് ഹിറ്റ് ആയി വരുന്ന സമയം ആയിരുന്നു, ടോവിനോയുടെ പിറന്നാളിന് കൊടുക്കാൻ ഒരു ഫോട്ടോ ഒക്കെ ഞാൻ കണ്ടു വച്ചിരുന്നു. എന്റെ ഇപ്പോഴത്തെ profile pic പോലെ ഒരെണ്ണം.

അത് കൊടുക്കാന് വഴിയും ഞാൻ കണ്ടുപിടിച്ചാരുന്നു. പക്ഷെ ആ പരിപാടി ഒന്നും നടന്നില്ല. Gift കൊടുക്കുക കൂടെ നിന്ന് ഒരു ഫോട്ടോ എടുക്കുക അത് makeyourcards ന്റെ പേജിൽ ഇട്ട് ബൂസ്റ്റ്‌ ചെയ്യുക എന്ന സിമ്പിൾ തന്ത്രമാണ്. പക്ഷെ impliment ചെയ്യാൻ അൽപ്പം ബുദ്ധിമുട്ട് ഉണ്ട്.

ഒരു പുതിയ ആശയത്തെ ആളുകളിലേക്ക് എത്തിക്കാൻ social media markting മുകളിൽ പറഞ്ഞ രീതിയിൽ ഉപയോഗിക്കാം. പക്ഷെ നോക്കിക്കേ വെറുതെ കുറെ പോസ്റ്റർ ഡിസൈൻ ചെയ്ത് പേജിൽ ഇടുക എന്നത് അല്ലായിരുന്നു അവിടെ ചെയ്യാൻ എന്റെ plan.

ഇത്തരത്തിൽ ഒരുപാട് activities ചെയ്ത് അതിനെ ആണ് social മീഡിയയിൽ ഉപയോഗിക്കേണ്ടത്. ഒരു പരിധിയിൽ കൂടുതൽ ആളുകൾ follow ചെയ്യാനും engage ചെയ്യാനും തുടങ്ങി കഴിഞ്ഞാൽ പോസ്റ്ററുകൾ ആയാലും മതിയാകും.

എന്നാലും ഇത്തരം activities അതും പുതുമ ഉള്ളത് ആണെങ്കിൽ നല്ല രീതിയിൽ ഗുണം ചെയ്യും.

പണ്ട് എനിക്ക് തോന്നിയ മറ്റൊരു marketing ആശയം ആയിരുന്നു, കുറച്ചു ആളുകളെ എന്തെങ്കിലും കോസ്റ്റും ഒക്കെ ധരിപ്പിച്ചു തിരക്കുള്ള ടൗണിൽ കൂടെ നടത്തുക എന്നത്.

ഒരു സിനിമയിൽ ദിലീപ് ഒരു മുയലിന്റെ വേഷത്തിൽ മാളിൽ പിള്ളേരെ കളിപ്പിക്കാൻ നിൽക്കുന്നുണ്ട്.

അതുപോലെ വേഷം കെട്ടി കയ്യിൽ ഒരു ബോർഡ്‌ കൊടുത്താൽ അതിൽ എന്താണെന്നു ആളുകൾ തീർച്ചയായും ശ്രദ്ധിക്കും. അത് വാർത്ത ആയേക്കും, ആ വാർത്തയുടെ വിഡിയോ അല്ലെങ്കിൽ പേപ്പർ കട്ടിങ് സോഷ്യൽ media വഴി വീണ്ടും റീച് കൂട്ടാൻ ഉപയോഗിക്കാം.

ഓരോ തവണയും വ്യത്യസ്ത കോസ്റ്റും അല്ലെങ്കിൽ ക്രീയേറ്റീവ് ആയി മറ്റു എന്തെങ്കിലും കൂടി ചെയ്യാൻ കഴിഞ്ഞാൽ കുറച്ചു പ്രാവശ്യം ഇതേ ആശയം ഉപയോഗിക്കാൻ കഴിയും.

പ്രിയ സുഹൃത്തേ ഈ ബ്ലോഗിൽ ഇനിയും പബ്ലിഷ് ചെയ്യുന്ന ലേഖനങ്ങൾ വായിക്കാൻ താല്പര്യം ഉണ്ടെങ്കിൽ എന്റെ WhatsApp ചാനലിൽ കൂടി ജോയിൻ ചെയ്യാൻ ശ്രദ്ധിക്കുമല്ലോ. ഇവിടെ പുതിയ പോസ്റ്റുകൾ വരുമ്പോൾ ചാനലിൽ ലിങ്ക് ഷെയർ ചെയ്യുന്നതാണ്.

“I’m just a technology enthusiast with a passion of making things out of my imagination which tends to make day-to-day life easier.”

Comments are closed.