Entrepreneurship

Business Registrations

Pinterest LinkedIn Tumblr

കമ്പനി രജിസ്റ്റർ ചെയ്യാൻ നടക്കുന്ന സമയം ഏത് രെജിസ്ട്രേഷൻ വേണമെന്ന് ആരോട് ചോദിച്ചാലും പൊതുവെ കേൾക്കുന്ന ഒരു കാര്യമാണ് ആദ്യമെ partnership ആയിട്ട് തുടങ്ങു, പിന്നീട് pvt limited ഒക്കെ ആക്കാമെന്ന്.

പക്ഷെ അങ്ങനെ അല്ല കാര്യങ്ങൾ. ചില ബിസിനസ് private limited ആയിട്ട് ആരംഭിക്കുന്നത് തന്നെയാണ് നല്ലത്, അതുപോലെ ചിലത് ഒരിക്കലും pvt limited ആക്കേണ്ട ആവശ്യമില്ല.

അതിനെ എങ്ങനെ തിരിച്ചറിയാം എന്ന്‌ ചോദിച്ചാൽ ഒരു ഉദാഹരണം പറയാം.

സോഫ്റ്റ്‌വെയർ നട്ടെല്ലായി പ്രവർത്തിക്കുന്ന അനേകം സ്ഥാപനങ്ങൾ ഉണ്ട്, ഉദാഹരണം ഒരു ബാങ്ക് തന്നെ എടുക്കുക. ഒരു ദിവസം ഈ ബാങ്കിലെ software പണി മുടക്കിയാൽ അവരുടെ ബിസിനസ് മുഴുവൻ അവതാളത്തിൽ ആകും.

അപ്പോൾ അവർക്ക് software നൽകിയ കമ്പനിയെ ആശ്രയിക്കണം, അങ്ങനെ support കിട്ടാൻ ആ കമ്പനിയെ വിളിക്കുമ്പോൾ അങ്ങനെ ഒരു കമ്പനി അവിടെ ഇല്ലെങ്കിൽ ഉള്ള അവസ്ഥ ഒന്ന് ആലോചിച്ചു നോക്കിക്കേ.

Propretiorship അല്ലെങ്കിൽ partnership സ്ഥാപനങ്ങൾ, അവയെ കമ്പനി എന്ന് വിളിക്കാൻ കഴിയില്ല, എപ്പോൾ വേണമെങ്കിലും അടച്ചു പൂട്ടി പോകാം. എന്നാൽ pvt lmt അങ്ങനെ അല്ല. Pvt limited ആയി രജിസ്റ്റർ ചെയ്ത സ്ഥാപനങ്ങളെ മാത്രമാണ് കമ്പനി എന്ന് വിളിക്കുന്നത്.

അത്തരം കമ്പനികൾ അടച്ചു പൂട്ടണം എങ്കിൽ കുറെ പ്രോസസ്സുകൾ ഉണ്ട്. നിലവിൽ ഉള്ള ബാധ്യതകളും കസ്റ്റമേഴ്സിനെയും എല്ലാം മറ്റൊരു കമ്പനിയിൽ ഏല്പിക്കാതെ പൂട്ടാൻ കഴിയില്ല.

അങ്ങനെ വരുമ്പോൾ pvt limited കമ്പനി അവിടെ ഉണ്ടാകും അല്ലെങ്കിൽ പകരം മറ്റൊരു കമ്പനി വരും എന്നൊരു വിശ്വാസം കസ്റ്റമർക്ക് ഉണ്ടാകും. അപ്പോൾ മുകളിൽ പറഞ്ഞത് പോലെയുള്ള കസ്റ്റമർ അറിയാവുന്ന ആളാണെങ്കിൽ ഇത്തരം ടെക്നോളജി വാങ്ങിക്കാൻ pvt limited കമ്പനികളെ മാത്രമേ ആശ്രയിക്കു.

അപ്പോൾ അത്തരം കസ്റ്റമർ ആണ് ലക്ഷ്യം എങ്കിൽ ബിസിനസ് ആരംഭിക്കുമ്പോൾ തന്നെ pvt limited ആകുന്നതാണ് ഉചിതം.

എന്ന് കരുതി proprietorship, partnership ഒക്കെ പൂട്ടിപ്പോകുന്ന പ്രസ്ഥാനങ്ങൾ ആണെന്ന് അർഥമില്ല.. Corporate ലോകത്തു പരിഗണിക്കുന്ന ചില കാര്യങ്ങൾ പറഞ്ഞതാണ്.

അതുപോലെ തന്നെ പുറത്ത് നിന്ന് ഇൻവെസ്റ്റ്മെന്റ് സ്വീകരിക്കാൻ ഉദ്ദേശം ഉണ്ടെങ്കിലും pvt limited തന്നെയാണ് നല്ലത്. ഇൻവെസ്റ്റ്‌ ചെയ്യുന്നവർക്കും അതായിരിക്കും കൂടുതൽ താല്പര്യം.

ഇനി അതേസമയം ഒരു ecommerce ഒക്കെ വിചാരിക്കുക, എന്റെ makeyourcards.in ൽ നിന്ന് ഒരു കാർഡ് വാങ്ങി ഇഷ്ടപ്പെട്ട ആള് അടുത്ത മാസം വീണ്ടും വാങ്ങാൻ വരുമ്പോൾ ആ സ്ഥാപനം അവിടെ ഇല്ലെങ്കിലും അയാൾക്ക് ഒരു നഷ്ടവും ഇല്ലല്ലോ.

മറ്റൊരു കടയിൽ നിന്നോട് വെബ്സൈറ്റിൽ നിന്നോ അയാൾ ആവശ്യമുള്ളത് വാങ്ങിക്കോളും. അത്തരം ബിസിനസ് ആണെങ്കിൽ ആരംഭിക്കുമ്പോൾ ഒറ്റയ്ക്കു ആണെങ്കിൽ proprietorship മതി.

ഒന്നിൽ കൂടുതൽ ആളുകൾ ഉണ്ടെങ്കിൽ പാർട്ണർഷിപ്പും. ഭാവിയിൽ അതൊരു വലിയ പ്രസ്ഥാനം ആയി മാറുമ്പോൾ അല്ലെങ്കിൽ ഇൻവെസ്റ്റ്മെന്റ് കൊണ്ടുവരാൻ ശ്രമിക്കുമ്പോൾ മാത്രം pvt limited നെ പറ്റി ആലോചിച്ചാൽ മതിയാകും.

CEO എന്ന് കേൾക്കുമ്പോൾ യുവാവ് ആയ ഒരാളെയും MD അഥവാ Mananging Director എന്നാണെങ്കിൽ ഇച്ചിരി പ്രായമുള്ള ഒരാളെയും മനസ്സിൽ തോന്നാറുണ്ടോ?

CEO, MD, Chairman, President ഇതൊക്കെ ആരാണ് എന്താണ്.. കമ്പനി രജിസ്റ്റർ ചെയ്യാൻ നടന്ന സമയം എന്നേ ഏറ്റവും കുഴപ്പിച്ച ചോദ്യങ്ങളാണ്.

ഒരു private limited കമ്പനി ആരംഭിക്കാൻ രണ്ടോ അതിൽ കൂടുതലോ ആളുകൾ വേണം. അവർ എല്ലാവരും കൂടി ചേരുന്നതാണ് director board.

കമ്പനിയുടെ പൊതുവായ കാര്യങ്ങൾ എല്ലാം ഈ director board കൂടിയാണ് തീരുമാനിക്കുന്നത്. അതിൽ 1% share ഉള്ളവർ മുതൽ 99% share ഉള്ളവർ വരെ ഉണ്ടാകും.

ഈ ബോർഡിൽ നിന്ന് ഒരാളെ തിരഞ്ഞെടുത്തു അയാളെ ആയിരിക്കും കമ്പനിയുടെ പ്രവർത്തനങ്ങളുടെ ഉത്തരവാദിത്തം ഏൽപ്പിക്കുക. അയാളാണ് Managing Director.

അതുപോലെ ഈ ബോർഡിന് നേതാവായി ഒരാളെ തിരഞ്ഞെടുത്താൽ അയാളാണ് chairman. ഈ പദവി പൊതുവെ ചെറിയ കമ്പനികളിൽ ഒന്നും ഉണ്ടാകില്ല.

ഈ കമ്പനി എന്ന് പറയുന്നത് എന്ത് ബിസിനസ് ചെയ്യുന്നു എന്നനുസരിച്ചു പദവികളുടെ പേരും മാറാറുണ്ട്.

ഒരു sports club ആണ് ബിസിനസ് എങ്കിൽ chairman എന്നതിന് പകരം president എന്നായിരിക്കും ഉപയോഗിക്കുക.

ഇനി CEO എന്ന് പറഞ്ഞാൽ ഒരു private limited കമ്പനിയെ മാനേജ് ചെയ്യാൻ നിയമിക്കുന്ന ഒരാൾ മാത്രമാണ്.

Director board ആയിരിക്കും കമ്പനിയുടെ ഉടമകൾ. CEO അതിന്റെ ഉടമ ആയിരിക്കണം എന്നൊരു നിര്ബന്ധവും ഇല്ലാ.

എന്നാൽ Managing Director ടെ എല്ലാ അധികാരവും CEO ക് ഉണ്ടായിരിക്കുന്നതാണ്. മിക്കവാറും startup കമ്പനികളിൽ എല്ലാം Managing Director തന്നെ ആയിരിക്കും CEO പദവി വഹിക്കുന്നത്.

അതിനെ സൂചിപ്പിക്കാൻ ആയിരിക്കും Founder / Director / CEO എന്ന് designation വക്കുന്നത്. ഓരോന്നിനും ഓരോ അർഥമുണ്ട്.

ശ്രദ്ധിക്കുക CEO എന്നാൽ private limited കമ്പനികൾക്ക് മാത്രം അവകാശപ്പെട്ട പോസ്റ്റാണ്. പലരും അത് വെറുതെ ഉപയോഗിക്കുന്നത് കണ്ടിട്ടുണ്ട്. അതിനു ഒരു പ്രശ്നം ഉണ്ട്.

Propretiorship ആണ് ബിസിനസ് എങ്കിൽ അതിന്റെ ഉടമ propretior എന്നറിയപ്പെടും. Partnership ആണെങ്കിൽ Managing partner എന്നും.

ഇനി മറ്റൊരു രജിസ്ട്രേഷൻ ഉണ്ട് അത് LLP അഥവാ limited liability partnership ആണ്. സംഭവം partnership ബിസിനസ് തന്നെയാണ് പക്ഷെ ഒരു കമ്പനിയുടെ മാതൃകയിൽ പ്രവർത്തിക്കുന്നു എന്ന് മാത്രം. Partner ആകുന്ന ആളുകളുടെ എണ്ണവും മറ്റും കൂടുതൽ ആണെങ്കിൽ LLP ആണ് നല്ലത്.

LLP ആണെങ്കിലും ബിസിനസ് മാനേജ് ചെയ്യുന്ന ആൾ Managing Partner തന്നെയാണ്. ഇനി ഇവരിൽ ആരെങ്കിലും CEO എന്നോ MD എന്നോ സ്ഥാനം വക്കുക ആണെങ്കിൽ.

ഒരു ക്ലയന്റ് ആയി ബിസിനസ് ഡീൽ നടക്കുമ്പോൾ ഏതെങ്കിലും അവസരത്തിൽ ബിസിനസ് രജിസ്ട്രേഷൻ ഏതാണെന്നു വെളിപ്പെടുത്തേണ്ടി വരും. അറിയാവുന്ന ക്ലയന്റ്‌സ് ആണെങ്കിൽ തീർച്ചയായും അത് അന്വേഷിക്കും.

അപ്പോൾ നിങ്ങൾ CEO അല്ലെങ്കിൽ MD എന്ന് പരിചയപ്പെടുത്തുകയും ബിസിനസ് മറ്റൊരു രജിസ്ട്രേഷൻ ആണെന്ന് ക്ലയന്റ് അറിയുകയും ചെയ്യുമ്പോൾ അവർക്ക് നിങ്ങളെ പറ്റി ഒരു മതിപ്പ് ഇല്ലാതെ പോകും.

അത് ചെറിയ കാര്യമല്ല, ഒന്നെങ്കിൽ നിങ്ങൾക്ക് അറിവില്ല എന്നവർ കണക്ക് കൂട്ടും, അങ്ങനെ ആണെങ്കിൽ നിങ്ങളുമായി ബിസിനസ് ചെയ്യുന്നത് നന്നാവില്ല എന്നും അവർ ചിന്തിച്ചേക്കും. ഇനി അതല്ലങ്കിൽ നിങ്ങൾ ഇല്ലാത്തത് ഉണ്ടെന്ന് ഭാവിക്കുന്ന ആളാണെന്നും തോന്നിയെന്ന് വരാം.

രണ്ടിൽ എന്താണെങ്കിലും അത് അവരുമായി ഉള്ള ബിസിനസിന് ദോഷം ചെയ്യും. നമ്മൾ ഉള്ളത് എന്താണോ അത് വ്യക്തമായി അവതരിപ്പിക്കുന്നത് ആണ് എപ്പഴും നല്ലത്.

ചിലർ ഒരു കട അല്ലെങ്കിൽ supermarket ഒക്കെ തുടങ്ങിയതിനു ശേഷം സ്വയം Managing Director അല്ലെങ്കിൽ CEO എന്നെല്ലാം സ്ഥാനം വക്കുന്നത് കാണാം.

അതിനെ കുറിച്ച് ധാരണ ഇല്ലാത്തവരുടെ മുന്നിൽ അത് കുഴപ്പമില്ല പക്ഷെ അറിയാവുന്നവർ കാണുമ്പോൾ അത് പരിഹാസത്തിന് കാരണമാകും.

CEO എന്ന് വക്കരുത് എന്ന് നിയമം ഒന്നുമില്ല, നമ്മുടെ സ്ഥാപനത്തിൽ ഉള്ള ആളുകൾക്കു ഏത് തസ്തിക വേണമെങ്കിലും നൽകാൻ നമ്മൾക്കു അധികാരം ഉണ്ട്. എന്നാലും CEO എന്നത് ഒരു corporate term ആണ്.

പിന്നെ private limited ആണോ അല്ലയോ എന്ന് മറ്റുള്ളവർ എങ്ങനെ അറിയും എന്ന് ചോദിച്ചാൽ വളരെ നിസാരമാണ്. ഇന്ത്യയിൽ രജിസ്റ്റർ ചെയ്ത എല്ലാ private limited കമ്പനികളുടെയും വിവരങ്ങൾ ഇന്റർനെറ്റിൽ ലഭിക്കും.

ആരൊക്കെ ആണ് director എന്നും എന്നാണ് രജിസ്റ്റർ ചെയ്തത് ആരൊക്കെയാണ് director മുതലായ വിവരങ്ങൾ എല്ലാം എല്ലാവർക്കും കിട്ടും.

ഒരു ബിസിനസ് രജിസ്റ്റർ ചെയ്യുന്നതിന് മുൻപായി ഈ കാര്യങ്ങൾ എല്ലാം പരിഗണിക്കുന്നത് നല്ലതാണ്.

വിവരങ്ങൾക്ക് കടപ്പാട് Internet പിന്നെ Pinnacle Corporate Consulting

Phone – 9846788833

പ്രിയ സുഹൃത്തേ ഈ ബ്ലോഗിൽ ഇനിയും പബ്ലിഷ് ചെയ്യുന്ന ലേഖനങ്ങൾ വായിക്കാൻ താല്പര്യം ഉണ്ടെങ്കിൽ എന്റെ WhatsApp ചാനലിൽ കൂടി ജോയിൻ ചെയ്യാൻ ശ്രദ്ധിക്കുമല്ലോ. ഇവിടെ പുതിയ പോസ്റ്റുകൾ വരുമ്പോൾ ചാനലിൽ ലിങ്ക് ഷെയർ ചെയ്യുന്നതാണ്.

“I’m just a technology enthusiast with a passion of making things out of my imagination which tends to make day-to-day life easier.”

Comments are closed.