Articles

How to identify fraud partner

Pinterest LinkedIn Tumblr
ഒരു ഫ്രോഡ് പാർട്ണറെ എങ്ങനെ തിരിച്ചറിയാം..
ഞാൻ ഇവിടെ പറയുന്നത് എല്ലാം ഒത്തു വരണം എന്നില്ല എങ്കിലും ഈ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ സൂക്ഷിക്കണം..
1. നമ്മൾക്ക് ഭയങ്കര വാഗ്ദാനങ്ങൾ നൽകും.. നീ ധൈര്യമായി തുടങ്ങിക്കോ, 4 ക്ലൈന്റ്‌സ് എന്റെ കൈയിൽ ഉണ്ട്.. ഇ ക്ലൈന്റ്‌സ് മാത്രം കണ്ട് എടുത്ത് ചാടരുത്..
2. ആദ്യം പണം വാരിക്കോരി എറിയും.. എവിടെ പോകണമെങ്കിലും വണ്ടി കൊണ്ടുവരും നമ്മളുടെ മുഴുവൻ ചിലവും വഹിക്കും.. ഒന്നിനും കണക്കു പറയില്ല.. അങ്ങനെ പണം തനിക്ക് ഒരു പ്രശ്‌നമേ അല്ല എന്ന ഒരു പ്രതീതി ആദ്യം ഉണ്ടാക്കി എടുക്കും.. ഒരു ഘട്ടം കഴിയുമ്പോൾ തനിക്ക് പെട്ടെന്ന് ഉണ്ടായ ഭീമമായ ബാധ്യത അവതരിപ്പിച്ചു നമ്മളെ വിശ്വസിപ്പിക്കും.. അല്ലെങ്കിൽ പണം ചോദിക്കാൻ കഴിയാത്ത രീതിയിൽ നമ്മളെ കുഴപ്പിക്കും..
3. നമ്മളെ ഭയങ്കര വിശ്വാസം ഉള്ളതായി കാണിക്കും.. സ്വന്തം പേഴ്സ്, ATM കാർഡ് വണ്ടി അങ്ങനെ എന്തും നമ്മളെ വിശ്വസിച്ചു തരും..
4. അയാളുടെ ഭൂതകാലം അന്വേഷിക്കണം.. എന്തെങ്കിലും ഉടക്കുകൾ അല്ലെങ്കിൽ ബിസിനസ് പൊളിഞ്ഞ കേസുകൾ ഉണ്ടെങ്കിൽ അതേക്കുറിച്ചു ശരിക്കും അന്വേഷിക്കണം..
5. എത്ര അടുത്ത ആളാണെങ്കിലും എല്ലാം documented ആയിരിക്കണം.. സ്വന്തം സഹോദരൻ ആണെങ്കിൽ പോലും ഒരു രൂപയ്ക്ക് പോലും കണക്ക് ഉണ്ടാവണം.. ഇനി ഒരു ദിവസം ഇ പാർട്ണർഷിപ് പിരിയുവാണെങ്കിൽ എങ്ങനെ ആയിരിക്കണം എന്നതിനെ കുറിച്ചും ഒരു ധാരണ ഉണ്ടായിരിക്കണം..
6. നിർണായക തീരുമാനങ്ങൾ എടുക്കുമ്പോൾ അപ്പോൾ തന്നെ അതൊരു ഇമെയിൽ ആയി എല്ലാ പാർട്ണർ മാർക്കും അയക്കണം.. ആര് എന്ത് പറഞ്ഞു, എന്തുകൊണ്ട് ഇപ്പോൾ ഇങ്ങനെ തീരുമാനം എടുക്കുന്നു അങ്ങനെ എല്ലാം അതിൽ ഉൾപെടുത്തുക.. നിങ്ങൾ എല്ലാവരും ഒരുമിച്ചു എടുക്കുന്ന തീരുമാനം ആണെങ്കിൽ കൂടി ഈ രീതി ഉപയോഗിക്കുക.. കാരണം നാളെ ഒരാൾ താൻ പറഞ്ഞ കാര്യം നിഷേധിച്ചാൽ ഇതൊരു തെളിവായി കാണിക്കാം..
7. എല്ലാ കാര്യങ്ങളും നേരെ വഴിയിൽ രജിസ്റ്റർ ചെയ്ത് വേണം തുടങ്ങാൻ.. തത്കാലം ഇങ്ങനെ തുടങ്ങട്ടെ ഉടനെ എല്ലാം ശരിയാക്കാം ഇങ്ങനെ പറയുന്നത് സൂക്ഷിക്കണം..
8. ഓ എനിക്ക് ഇതിന്റെ പ്രശസ്തി ഒന്നും വേണ്ട, നീ തന്നെ എല്ലാം എടുത്തോ.. ഞാൻ ഇതിന്റെ ഭാഗം ആണെന്ന് ആരും അറിയേണ്ട.. അറിഞ്ഞാൽ കുറെ കുഴപ്പങ്ങൾ ഉണ്ട്.. ഇങ്ങനെ പിന്നിൽ നിന്ന് കളിച്ചോളാം എന്ന് പറയുന്നവനെയും സൂക്ഷിച്ചോ..
9. ചിലപ്പോൾ അയാൾ നമ്മളുടെ മുന്നിൽ വച്ചും ചില കള്ളക്കളികൾ കളിക്കും.. ഉദ ഒരു ഫോൺ കോൾ തുടർച്ചയായി വന്നിട്ടും എടുക്കാതിരിക്കുക, എടുത്തിട്ട് ഒരു ഉളുപ്പുമില്ലാതെ കള്ളം പറയുക, അങ്ങനെ ചെറിയ തട്ടിപ്പുകൾ കാണുമ്പോൾ ഓർത്തുകൊള്ളുക നാളെ നിങ്ങളോടും ഇയാൾ ഇങ്ങനെ തന്നായിരിക്കും പെരുമാറുക..
ഇങ്ങനെ പെരുമാറുന്ന എല്ലാവരും ഫ്രോഡ് ആകണം എന്നില്ല എങ്കിലും മുകളിൽ പറഞ്ഞ കാര്യങ്ങൾ ചെയുവാൻ ശ്രദ്ധിച്ചാൽ പല അബദ്ധങ്ങളും ഒഴിവാക്കാൻ സാധിക്കും..
തെറ്റുകൾ ഉണ്ടെങ്കിൽ ക്ഷമിക്കുക, കൂടുതൽ കാര്യങ്ങൾ ഉണ്ടെകിൽ പങ്ക് വയ്ക്കുക.. എല്ലാം എന്റെ അനുഭവത്തിൽ നിന്നുമാണ്..

“I’m just a technology enthusiast with a passion of making things out of my imagination which tends to make day-to-day life easier.”

Comments are closed.