ചില ആളുകൾക്കു ഒരു വിചാരമുണ്ട് എന്തെങ്കിലും ചെയ്യാൻ പുറപ്പെടുമ്പോൾ അതിന്റെ നല്ല വശങ്ങളെ കുറിച്ച് മാത്രമേ ചിന്തിക്കാൻ പാടുള്ളു, മോശം വശങ്ങളെ കുറിച്ച് ചിന്തിക്കുന്നത് നെഗറ്റീവ് ആണ്, അങ്ങനെ ചിന്തിക്കാതെ എന്തും ചെയ്യുന്നതാണ് ധൈര്യം എന്നും.
പക്ഷെ അതിനെ ഒരിക്കലും ധൈര്യം എന്ന് പറയാൻ പറ്റില്ല, അതിന് പറയുന്ന പേരാണ് എടുത്ത് ചാട്ടം. അവർക്ക് എന്തെങ്കിലും തിരിച്ചടികൾ ഉണ്ടായാൽ അതിനെ നേരിടുക എന്നത് വളരെ പ്രയാസമായിരിക്കും.
മിക്കവാറും ആദ്യത്തെ ആവേശം കഴിയുമ്പോൾ പൊടിയും തട്ടി അടുത്ത പരിപാടി നോക്കി പോകുന്നവരാണ് ഇങ്ങനെ ഉള്ളവർ. എന്നാലും ഒരു ചെറിയ ശതമാനം അവിടെ പിടിച്ചു നിൽക്കാൻ നോക്കുന്നവരും ഉണ്ട്.
ധൈര്യം എന്നത് എല്ലാ വശങ്ങളും ശ്രദ്ധിച്ചു അതിന്റെ വരും വരായ്കകൾ എല്ലാം കണ്ടത്തിന് ശേഷവും മുന്നോട്ടു പോകാൻ തീരുമാനിക്കുന്നത് തന്നെയാണ്.
പിന്നെ നെഗറ്റീവ് ആളുകൾ ആരാന്ന് ചോദിച്ചാൽ എല്ലാത്തിന്റേം മോശം വശം മാത്രം കണ്ടു പിടിക്കുകയും ആ പേരും പറഞ്ഞു ഒരു കാര്യവും ചെയ്യാതെ ഇരിക്കുന്നവരാണ്.
അപ്പോൾ പറഞ്ഞു വന്നത് ഇത്തിരി മോശമായി ചിന്തിച്ചാൽ ഒന്നും നെഗറ്റീവ് ആകില്ലന്നെ… നമ്മളുടെ പ്രവർത്തികൾ പോസിറ്റീവ് ആയാ മതി..
പ്രിയ സുഹൃത്തേ ഈ ബ്ലോഗിൽ ഇനിയും പബ്ലിഷ് ചെയ്യുന്ന ലേഖനങ്ങൾ വായിക്കാൻ താല്പര്യം ഉണ്ടെങ്കിൽ എന്റെ WhatsApp ചാനലിൽ കൂടി ജോയിൻ ചെയ്യാൻ ശ്രദ്ധിക്കുമല്ലോ. ഇവിടെ പുതിയ പോസ്റ്റുകൾ വരുമ്പോൾ ചാനലിൽ ലിങ്ക് ഷെയർ ചെയ്യുന്നതാണ്.
Comments are closed.