Introduction

Elephant and the Entrepreneur

Pinterest LinkedIn Tumblr

പുതിയതായി സംരംഭം തുടങ്ങാൻ പോകുന്നവരോട് ഒരു ചെറിയ ഉപദേശം തരാം..

ഒരു തരത്തിൽ പറഞ്ഞാൽ ആനയെ കൊണ്ട് തടി പിടിപ്പിക്കുന്ന പോലെയാണ് സംരംഭവും.. ഒന്നല്ലെങ്കിൽ തന്നെ എടുക്കാൻ പറ്റണം, അതായത് ചെയ്യാൻ പോകുന്ന കാര്യത്തിൽ നിങ്ങൾ expert ആയിരിക്കണം..

അല്ലെങ്കിൽ expert ആയവനെ വേണ്ട രീതിയിൽ ഉപയോഗിക്കാൻ അറിഞ്ഞിരിക്കണം.. ആന തടി പിടിക്കുന്നപോലെ അവൻ ( അല്ലെങ്കിൽ team) പണി എടുത്തുകൊള്ളും..

പക്ഷെ എവിടെ പിടിക്കണം എന്നൊക്കെ നമ്മൾ അറിഞ്ഞിരിക്കണം..

എന്നുവച്ചാൽ മാർക്കറ്റ് അറിയണം.. വേണ്ട കാര്യം ചെയ്തു തരാൻ ഒരുപാട് ആളെ കിട്ടും പക്ഷെ ഏറ്റവും പ്രധാനം നമ്മൾ ചെയ്യാൻ പോകുന്ന കാര്യത്തിന് മാർക്കറ്റ് കിട്ടുമോ എന്നതാണ്.. അല്ലെങ്കിൽ എങ്ങനെ മാർക്കറ്റ് ഉണ്ടാക്കി എടുക്കാം എന്ന് തീർച്ചയായും അറിഞ്ഞിരിക്കണം..

ഇങ്ങനെ ഒരു സ്‌കിൽ ഉണ്ടാക്കിയിട്ട് മാത്രമേ സംരംഭം ആരംഭിക്കാൻ ഇറങ്ങാവു, ആദ്യം പറഞ്ഞപോലെ എല്ലാം സ്വയം ചെയുവാണേൽ കുഴപ്പമില്ല, മറ്റുള്ളവരെ ആശ്രയിച്ചു ചെയുമ്പോൾ ഇത് അറിയില്ലെങ്കിൽ നഷ്ടം ആയിരിക്കും ഫലം..

ചുരുക്കി പറഞ്ഞാ ആന തിന്നു മുടിപ്പിക്കുകയും ചെയ്യും കാര്യം ഒട്ടും നടക്കത്തുമില്ല..

ഇങ്ങനെ ഒരു സ്‌കിൽ ഉണ്ടായത് കൊണ്ടാണ് സ്കൂളിൽ പോലും പോകാത്ത പലരും ലോകം അറിയുന്ന സംരംഭകർ ആയതും എല്ലാം പഠിച്ച ആളുകൾ അവരുടെ കീഴിൽ പണി എടുക്കുന്നതും..

“I’m just a technology enthusiast with a passion of making things out of my imagination which tends to make day-to-day life easier.”

Comments are closed.