ഞങ്ങളുടെ നാട്ടിൽ പറഞ്ഞു ഒരു കഥ പറയാം, കഥയല്ല ഏതാണ്ട് ഒരു 60 വർഷം മുൻപ് ഉണ്ടായ സംഭവമാണ്. അന്ന് ഞങ്ങളുടെ തറവാടിന്റെ അടുത്ത് ഒരു ചേട്ടൻ ഉണ്ടായിരുന്നു..
എന്തോ പണിക്കാർ ആയ ചേട്ടനും ഭാര്യയും ദൂരെ നിന്ന് വന്ന് താമസിച്ചവരാണ്. അങ്ങനെ ഇരിക്കെ പെട്ടന്ന് ഒരിക്കൽ ഈ ചേട്ടൻ എന്തോ അപകടത്തിൽ പെട്ട് മരിച്ചുപോയി, എല്ലാവർക്കും അതൊരു ഷോക്ക് ആയിരുന്നു. കാരണം അവരുടെ കല്യാണം ഒക്കെ കഴിഞ്ഞിട്ട് അധികം നാളൊന്നും ആയിട്ടില്ലായിരുന്നു, ചെറുപ്പം ആയിരുന്നു.
അങ്ങനെ കുറച്ചു നാളുകൾ കഴിഞ്ഞപ്പോൾ ആ ചേട്ടന്റെ ഭാര്യക്ക് പുനർവിവാഹം ആലോചിച്ചു ആരോ ചെന്നിരുന്നു.
അത് കഴിഞ്ഞു ആ വീടിന്റെ മുന്നിലൂടെ പോയ നാട്ടുകാർ കാണുന്ന കാഴ്ച്ച, ആ ചേച്ചിയുടെ സ്വഭാവത്തിലും പെരുമാറ്റത്തിലും ഒക്കെ ഒരു മാറ്റം. കൃത്യമായി പറഞ്ഞാൽ ആ ചേട്ടൻ എങ്ങനെയാണോ വീടിന്റെ ഉമ്മറത്തു ഇരിക്കുന്നത് അതേപോലെ ചേച്ചി ഇരിക്കുന്നു.
എന്നിട്ട് ചേട്ടൻ സംസാരിക്കുന്ന അതേ ശൈലിയിൽ, അവൾക്ക് ഇനിയും കെട്ടണം പോലും, അവൾക്ക് അപ്പോ എന്നേ വേണ്ട, എന്നെപ്പറ്റി ഓർമ്മയില്ല എന്നിങ്ങനെ.
വഴിയെ പോകുന്ന ആളുകളോടും ആ ചേട്ടൻ എങ്ങനെയായിരുന്നോ സംസാരിച്ചിരുന്നത് അതേപോലെ തന്നെ ആ ചേച്ചി കുറെ നേരത്തേക്ക് സംസാരിച്ചു എന്നാണ് പറഞ്ഞു കേട്ടിട്ടുള്ളത്. മാത്രമല്ല പിന്നീട് ഇതൊന്നും നടന്നതായി ആ ചേച്ചിക്ക് ഓർമ്മയും ഇല്ലായിരുന്നു.
Comments are closed.