Stories

കേരള സ്റ്റാർട്ടപ്പ് ഗാരേജിന്റെ ആദ്യത്തെ മീറ്റപ്പ്

Pinterest LinkedIn Tumblr

കൊച്ചി പോലൊരു നഗരത്തിൽ 100നു മുകളിൽ ആളുകൾ പങ്കെടുക്കുന്ന ഒരു പ്രോഗ്രാം 1 രൂപ പോലും ചിലവില്ലാതെ നടത്താൻ കഴിയുമോ…

കഴിയില്ല എന്ന് പറയാൻ 1000 പേരുണ്ടായിരുന്നു.. എന്നിട്ടും അങ്ങനെ ഒരു പരിപാടി നടത്താൻ കഴിഞ്ഞു.. അതായിരുന്നു KSG യുടെ ആദ്യത്തെ മീറ്റപ്പ്.. ലുലു പോലൊരു തിരക്കേറിയ മാളിൽ 1 മണിക്കൂർ മീറ്റിംഗ് ഉൾപ്പെടെ നടത്തിയ പ്രോഗ്രാം…

11 മണിക്ക് വന്ന പരസ്പരം ഇതുവരെ കണ്ടിട്ടില്ലാത്ത അപരിചിതർ ഉച്ചക്ക് ഭക്ഷണം പോലും കഴിക്കാതെ വൈകുന്നേരം 4 മണി വരെ കൂട്ടം കൂടി നിന്ന് സംസാരിക്കുന്ന അത്ഭുതകാഴ്ചയോട് കൂടെ ആ പ്രോഗ്രാം നടന്നിട്ട് 1 വർഷം തികയാൻ പോകുന്നു..

പരിപാടിയുടെ പിന്നാമ്പുറങ്ങളിലേക്ക് പോയാൽ… 2 ആവശ്യങ്ങൾ ആയിരുന്നു നമ്മുടെ മുന്നിൽ ഉണ്ടായിരുന്നത്..

ചിലവ് ഇല്ലാതെ ഒരു പരിപാടി നടത്തണം.. കൂടാതെ ഇത്രയും കാലം virtual ലോകത്ത് നിന്ന് സംസാരിച്ചവർക്ക് യഥാർത്ഥ ലോകത്തിലേക്ക് കടന്ന് വരുന്നതിന്റെ ഒരു ഫീൽ കിട്ടണം.

അതിനായി ഒരു പരീക്ഷണം തന്നെ തിരഞ്ഞെടുത്തു.

രാവിലെ 11 മണിക്ക് മുന്നേ മാളിന്റെ വിവിധ ഭാഗങ്ങളിൽ എത്താൻ നമ്മുടെ അംഗങ്ങളോട് പറഞ്ഞു, കൂടെ ഒരു ഹെഡ്സെറ്റ് കൂടി കയ്യിൽ കരുതണം എന്നും.

എന്നിട്ട് 11 മണിക്ക് അന്നത്തെ താരം ആയിരുന്ന clubhouse ആപ്പ് ഉപയോഗിച്ച് ഒരു virtual meeting നമ്മൾ നടത്തുന്നു.. ഒരു മണിക്കൂർ കഴിഞ്ഞു virtual ലോകം വിട്ട് എല്ലാവരും മുകളിൽ ഉള്ള food കോർട്ടിൽ ഒത്തു കൂടി പരസ്പരം പരിചയപ്പെടുന്നു.

പരിപാടി അനൗൺസ് ചെയ്ത് കഴിഞ്ഞാണ് എനിക്ക് ടെൻഷൻ കയറിയത്, ഇത്രയും ആളുകൾ വന്നാലും പ്രശ്നം വന്നില്ലെങ്കിലും പ്രശ്നം..

വന്നാൽ ഉദ്ദേശിച്ചത് പോലെ നടക്കണം, അതിനൊന്നും യാതൊരു തയ്യാറെടുപ്പൊ പരിശീലനമോ ചെയ്തിട്ടില്ല. ഇതിന്റെ പിന്നിൽ പ്രവർത്തിക്കാൻ ഒപ്പം കൂട്ടിയവരും പുതുതായി പരിചയപ്പെട്ടവർ.

ഒന്നും വേണ്ടായിരുന്നു എന്ന് തോന്നിപ്പോയ അവസാനത്തെ ഒരാഴ്ച.. ഒടുവിൽ ഉറങ്ങാൻ കഴിയാതെ കിടന്ന ഒരു വെള്ളിയാഴ്ച കഴിഞ്ഞു പിറ്റേന്ന് ശനി..

ആരും വന്നില്ലെങ്കിൽ പരിപാടി പൊളിയും, വന്നാൽ നന്നായി നടത്തണം, ശരിക്കും പറഞ്ഞാൽ ചെകുത്താനും കടലിനും നടുവിൽ പെട്ട അവസ്ഥ… ശനി രണ്ടും കല്പ്പിച്ചു രാവിലെ പള്ളിയിൽ പോയി കുർബാന കണ്ട് എല്ലാം ദൈവത്തിൽ അർപ്പിച്ചു കഴിഞ്ഞു ടെൻഷൻ മാറി.

ചെയ്യാൻ ഉള്ളതെല്ലാം ചെയ്ത് കഴിഞ്ഞു, ഇനി എന്തായാലും വരുന്നിടത്തു വച്ചു കാണാം എന്ന് മനസിൽ ഉറപ്പിച്ചു കൊച്ചിയിലേക്ക് ഞാൻ യാത്ര ആരംഭിച്ചു..

കൃത്യം 11 മണിക്ക് ലുലുവിന്റെ പാർക്കിങ് ഏരിയയിൽ നിന്ന് clubhouse മീറ്റിംഗ് ആരംഭിച്ചു.. എന്നാൽ അവിടെ സിഗ്നൽ കുറവാണ്, എനിക്ക് വ്യക്തമായി കേൾക്കാനോ സംസാരിക്കാനോ കഴിയുന്നില്ല..

പിന്നെ മറ്റൊരു വഴിയുമില്ലാതെ മാളിന്റെ ഉള്ളിലേക്ക് കയറി, അപ്പോൾ ദാ അടുത്ത പ്രശ്നം, എല്ലാവരോടും ഹെഡ്സെറ്റ് കൊണ്ടുവരാൻ പറഞ്ഞിട്ട് ഞാൻ അത് കൊണ്ടുവന്നിട്ടില്ല, മറന്നതല്ല ആവശ്യം വരില്ലല്ലോ എന്നോർത്തു മനപ്പൂർവം എടുക്കാഞ്ഞതാണ്.

പിന്നെ മറ്റൊരു വഴിയുമില്ല മാളിൽ തന്നെയുള്ള കടകളിലേക്ക് ഓടിക്കയറി പുതിയത് ഒരെണ്ണം വാങ്ങാമെന്ന് വിചാരിച്ചു. മീറ്റിംഗിന്റെ നിയന്ത്രണം അപ്പോഴേക്കും പ്രോഗ്രാം നടത്താൻ എന്റെ ഒപ്പം നിന്ന് എല്ലാ കാര്യങ്ങളിലും സഹായിച്ച സെലസ്റ്റിൻ എവിടെയോ ഇരുന്ന് ഏറ്റെടുത്തു, ഒപ്പം തസ്നിയും ജോഫറും.

ഹെഡ്സെറ്റ് വാങ്ങാൻ ചെന്ന എനിക്ക് മനസ്സിൽ ഉണ്ടായിരുന്ന ഒരു product മാത്രം എങ്ങും ലഭ്യമല്ല എന്ന തിരിച്ചടിയാണ് ആദ്യമേ ലഭിച്ചത്. ഇനി രണ്ടും കല്പിച്ചു ഏതെങ്കിലും ഒരെണ്ണം എടുക്കുക എന്ന ഉദ്ദേശത്തിൽ വെറുതെ ഒരു കടയിൽ കയറിയപ്പോ ദാ അവിടെ അവർ ഒരു product പരിചയപ്പെടുത്തി.

ഇറങ്ങിയപ്പോ 21000 രൂപ വില ഉണ്ടായിരുന്ന ഒരു tws, വെറും 3500 രൂപക്ക്. പിന്നൊന്നും നോക്കിയില്ല നേരെ അതും വാങ്ങി ഫോണിൽ connect ചെയ്ത് മീറ്റിംഗിൽ വീണ്ടും കയറിയപ്പോൾ കേൾക്കുന്നത് തസ്നിയുടെ ശബ്ദം.

അനുപ് എവിടെ പോയി മീറ്റിംഗ് കഴിഞ്ഞു വരുന്നില്ലേ എന്ന്.. സമയം നോക്കിയ ഞാൻ പിന്നെയും ഞെട്ടി, ഒരു മണിക്കൂർ കഴിഞ്ഞിട്ട് പിന്നെയും സമയം ഒരുപാട് ആയിരിക്കുന്നു..

ദാ വരുന്നു എന്നും പറഞ്ഞു എല്ലാവരും ഒത്തു കൂടാൻ വരുന്ന food കോർട്ടിലേക്ക് ഒരു ചങ്കിടിപ്പോടെ ഞാൻ പാഞ്ഞു..

ചെന്നപാടെ ഒരാൾ വന്നു കാര്യമായിട്ട് എന്നോട് സംസാരിക്കുന്നു. ആരാണെന്ന് എന്റെ മുഖം വായിച്ചിട്ടായിരിക്കും അയാൾ പെട്ടന്ന് പേര് പറഞ്ഞു..

ഇത് ഞാനാണ് സെലസ്റ്റിൻ.. ഏത് ഏതാണ്ട് 2 ആഴ്ച ആയിട്ട് ദിവസവും ഈ പ്രോഗ്രാമിന് വേണ്ടി എന്നോട് സംസാരിക്കുന്ന ആളാണ്.. 😅

എത്ര പേര് വന്നിട്ടുണ്ട് പ്രോഗ്രാം എങ്ങനെ ഉണ്ടായിരുന്നു..

സെലസ്റ്റിൻ പറഞ്ഞു.. ദാ ഈ area മുഴുവൻ ഇരിക്കുന്നത് നമ്മുടെ ആളുകളാണ്. ഞാൻ ചുറ്റും നോക്കിയപ്പോ രണ്ടാമത്തെ അത്ഭുതം കണ്ടു.. ആ പ്രദേശം മുഴുവൻ ഹെഡ്സെറ്റ് വച്ച ആളുകളാണ് എല്ലാ മേശയിലും…

അതും തിരുവനന്തപുരം മുതൽ കാസറഗോഡ് നിന്ന് വരെ ഉള്ളവരുണ്ട്… പിന്നെ ഓരോ നിമിഷത്തിലും ഓരോന്ന് കണ്ട് ഞെട്ടുകയായിരുന്നു ഞാൻ..

അവിടെ ഇങ്ങനെ കൂട്ടം കൂടി നില്കാൻ പാടില്ല എന്ന് സെക്യൂരിറ്റി വന്നു വാണിംഗ് തന്നു ആകെ പ്രശ്നമായി ഇരിക്കുകയാണ്.

എല്ലാവരെയും ഒന്ന് ഓടിനടന്നു കണ്ടിട്ട് താഴേക്ക് വിളിച്ചു കൊണ്ട് പോയപ്പോൾ ആണ് ഞാൻ ഒന്ന് തിരിഞ്ഞു നോക്കിയത്..

എസ്‌കേലേറ്ററും രണ്ട് നടകളും നിറഞ്ഞു വലിയ ഒരു ജനക്കൂട്ടം പിന്നാലെ വരുന്നു… ആ കാഴ്ച ഒരിക്കലും മറക്കില്ല.. അതിൽ നിന്ന് ലഭിച്ച ഊർജമാണ് ഇപ്പോഴും ഉള്ളിലുള്ളത്…

പിന്നീട് പല risk നിറഞ്ഞ പ്രവർത്തികൾ ചെയ്യാനും എനിക്ക് ധൈര്യം ലഭിച്ചത് ഇതിൽ നിന്നാണ്…

ഒരബദ്ധം പറ്റിയത് ഇതൊന്നും വിഡിയോ ആയിട്ട് ഷൂട്ട്‌ ചെയ്യാൻ ഒരു ഏർപ്പാടും ചെയ്തിരുന്നില്ല എന്നുള്ളതാണ്… എന്നാലും കിട്ടിയ കുറച്ചു ഫോട്ടോയും രണ്ടുമൂന്നു വീഡിയോയുമാണ് കയ്യിൽ ഉള്ളത്.. പിന്നെ ക്ലബ്‌ഹൗസിൽ നടന്ന മീറ്റിംഗിന്റെ റെക്കോർഡും, അതിപ്പോഴും ക്ലബ്ഹൗസിൽ നമ്മുടെ റൂമിൽ കിടപ്പുണ്ട്..

പ്രിയ സുഹൃത്തേ ഈ ബ്ലോഗിൽ ഇനിയും പബ്ലിഷ് ചെയ്യുന്ന ലേഖനങ്ങൾ വായിക്കാൻ താല്പര്യം ഉണ്ടെങ്കിൽ എന്റെ WhatsApp ചാനലിൽ കൂടി ജോയിൻ ചെയ്യാൻ ശ്രദ്ധിക്കുമല്ലോ. ഇവിടെ പുതിയ പോസ്റ്റുകൾ വരുമ്പോൾ ചാനലിൽ ലിങ്ക് ഷെയർ ചെയ്യുന്നതാണ്.

“I’m just a technology enthusiast with a passion of making things out of my imagination which tends to make day-to-day life easier.”

Comments are closed.