സ്റ്റാർട്ടപ്പ് എന്ന് പറയുമ്പോൾ അതിന്റെ കൂടെ ഈ റോക്കറ്റ് സിംബൽ വെറുതെ ഉപയോഗിക്കുന്നത് അല്ല.
ഒരു ബിസിനസ് നമ്മൾ ആരംഭിച്ചാൽ എന്താണ് നമ്മുടെ ആഗ്രഹം, നന്നായി വളർത്തണം നമ്മുടെ കാലശേഷം അത് തലമുറകൾ കൈമാറി എന്നും നിലനിൽക്കണം എന്നല്ലേ..
എന്നാൽ സ്റ്റാർട്ടപ്പ് എന്നാൽ വ്യക്തവും കൃത്യവും ആയ ഒരു പ്ലാനിന്റെ പുറത്തു ചെറിയ രീതിയിൽ ആരംഭിക്കുകയും എന്നാൽ അതിന് ശേഷം ഈ റോക്കറ്റ് കുതിച്ചു ഉയരുന്ന കണക്കിന് സ്പീഡിൽ വളർന്നു 7 – 10 വർഷത്തിന് ഉള്ളിൽ founder അതിൽ നിന്ന് പുറത്തു ആകുകയും ചെയ്യുന്ന ഒരു ഗെയിം ആണ്.
എത്ര പെട്ടന്ന് ടാർഗറ്റ് നേടി പുറത്തേക്ക് ഇറങ്ങുന്നോ അത്രയും മികച്ചത് ആണെന്ന് വേണമെങ്കിൽ പറയാം.
ഒരു ചെറിയ ഉദാഹരണം പറഞ്ഞാൽ ഒരു ecommerce store സങ്കൽപ്പിക്കുക. ഒന്നോ രണ്ടോ sellers, അല്ലെങ്കിൽ 5 – 10, അല്ല ഇനി 100 sellers ഉണ്ടെങ്കിലും അത് ആരംഭിച്ചു ഇത്ര വർഷത്തിന് ഉള്ളിൽ ഇത്ര ശതമാനം വളർച്ച നേടുന്നുണ്ടോ എന്ന് വിലയിരുത്തിയാണ് അതിനെ ഒരു സ്റ്റാർട്ടപ്പ് എന്നോ അല്ലെങ്കിൽ traditional business but online അല്ലെങ്കിൽ technology used എന്നോ വിലയിരുത്തുന്നത്.
സാധാരണ ഒരു ecommerce website നെ ഒരു സ്റ്റാർട്ടപ്പ് ആക്കി convert ചെയ്യാൻ കഴിയും, വേണമെങ്കിൽ ഒരു ഹോട്ടലിനെയോ ചായക്കടയെയോ തട്ടുകടയെ വരെ സ്റ്റാർട്ടപ്പ് ആക്കി മാറ്റാൻ കഴിയും.
ഒറ്റ കണ്ടിഷൻ എത്ര നാൾ കൊണ്ട് എത്ര ഷോപ്പുകൾ ഒരാളുടെ, അല്ലെങ്കിൽ കമ്പനിയുടെ കീഴിൽ ആരംഭിക്കാൻ പറ്റും എന്നതാണ് അവിടെ ആധാരം.പുതിയ ആശയം ചെയ്തത് കൊണ്ടോ, പുറത്ത് നിന്ന് ഇൻവെസ്റ്റ്മെന്റ് വാങ്ങിയത് കൊണ്ടോ, website app എന്നിവ ഉണ്ടായത് കൊണ്ടോ ഒരു ബിസിനസും startup ആകില്ല എന്ന് ചുരുക്കം.
ഒരു സാധാരണ ecommerce എങ്ങനെ startup ആക്കി മാറ്റാൻ കഴിയുമെന്ന് ഒരു ഉദാഹരണം പറയാം.ഏറ്റവും സിമ്പിൾ ആയി പറഞ്ഞാൽ അതിനെ ഒരു scaling model ആയി convert ചെയ്യണം.. അതായത് sellers and products കൂടി വരുന്ന രീതിയിലേക്ക് മാറണം..
ഒരു seller അല്ലെങ്കിൽ 10 പേര്.. 1000 product ആണ് എന്നും എങ്കിൽ startup ആകുന്നില്ല.. തുടങ്ങുമ്പോൾ ഒരു seller ഉം ഒരു വർഷം കഴിഞ്ഞു 100 ഉം 2 വർഷം കഴിഞ്ഞു 500 അങ്ങനെ 5 – 10 വർഷത്തേക്ക് വളർച്ച ഉണ്ടാകുന്ന മോഡൽ ആണ് startup.. ഓരോ വർഷവും ടേൺഓവർ 4-10 times multyply ആകും അവിടെ..
അങ്ങനെ ഒരു 50000 രൂപയിൽ ആരംഭിച്ചു 5-10 വർഷം കൊണ്ട് കോടികൾ വാല്യൂ ഉണ്ടാവുന്ന വലിയ ഒരു ബിസിനസ് ജനിക്കുന്നു..
ഇതിലേക്ക് പൈസ മുടക്കുന്നവർക്ക് പല ഇരട്ടി പെട്ടന്ന് തിരിച്ചു കിട്ടുന്നു.. Founders 25 വർഷത്തെ പണി 5 വർഷം കൊണ്ട് എടുക്കുന്നു അതിനുള്ള പ്രതിഫലം ലഭിക്കുന്നു.. ഇങ്ങനെ ഒക്കെയാണ് സ്റ്റാർട്ടപ്പ്, ഇതിന്റെ പല വകഭേദങ്ങൾ ഉണ്ടാവും..
ചുരുക്കി പറഞ്ഞാൽ കാശ് ഇൻവെസ്റ്റ് ചെയ്താൽ ഇത് റോക്കറ്റ് പോലെ പൊങ്ങി ചുരുങ്ങിയ കാലം കൊണ്ട് വലിയ ഒരു ബിസിനസ് ആയി മാറണം എന്ന് ചുരുക്കം. ഈ പെട്ടന്ന് കിട്ടുന്ന ഭീമമായ profit മാത്രം കണ്ടുകൊണ്ടാണ് investors പണം മുടക്കാൻ തയ്യാർ ആകുന്നത്.
ഒപ്പം അത്രയും effort ഇടാനുള്ള ശേഷി അതിന്റെ founders ന് ഉണ്ടോ എന്നും.
അല്ലാതെ വെറൈറ്റി ആശയത്തിന് പിന്നാലെ ഓടുന്നതിൽ ഒന്നും കാര്യമില്ല, വ്യത്യസ്ത രീതിയിൽ ചെയ്താലും അല്ലാതെ ചെയ്താലും ആശയത്തിന് കസ്റ്റമർ ഉണ്ടോ, അതിലേക്ക് കാശ് ഒരുപാട് ഇട്ടാൽ പെട്ടന്ന് വളർച്ച ഉണ്ടാകുമോ എന്നതിന് ഒക്കെയാണ് കാര്യം..
ആദ്യം ഇതൊക്കെ കേൾക്കുമ്പോൾ ഒരു സുഖം ഉണ്ടാവില്ല അല്ലെങ്കിൽ നമ്മളെകൊണ്ട് പറ്റിയ പണിയല്ല എന്നൊക്കെ തോന്നും, സ്വഭാവികമാണ് കുറച്ചു സമയമെടുത്തു നന്നായി പഠിച്ചു കഴിയുമ്പോൾ ഇത് ചെയ്യാൻ കഴിയും.
പ്രിയ സുഹൃത്തേ ഈ ബ്ലോഗിൽ ഇനിയും പബ്ലിഷ് ചെയ്യുന്ന ലേഖനങ്ങൾ വായിക്കാൻ താല്പര്യം ഉണ്ടെങ്കിൽ എന്റെ WhatsApp ചാനലിൽ കൂടി ജോയിൻ ചെയ്യാൻ ശ്രദ്ധിക്കുമല്ലോ. ഇവിടെ പുതിയ പോസ്റ്റുകൾ വരുമ്പോൾ ചാനലിൽ ലിങ്ക് ഷെയർ ചെയ്യുന്നതാണ്.
Comments are closed.