adholokam

ഇന്ത്യൻ സിനിമകളിലെ അധോലോക നായകന്മാർ

Pinterest LinkedIn Tumblr

അശ്വതി : ” സാഗർ ഒരു കള്ളക്കടത്തുകാരൻ ആയതിനു പിന്നിലുള്ള പ്രചോദനം? “

സാഗർ എഴുന്നേറ്റ് പോയി കുറച്ചു മാഗസിൻ എടുത്ത് അശ്വതിയുടെ മുന്നിലേക്ക് ഇടുന്നു

സാഗർ : “ഈ മാഗസിൻസ് നിറയെ നിങ്ങളെ പോലെയുള്ള പത്രക്കാർ എഴുതിയ അധോലോക രാജാക്കന്മാരുടെ വീര സഹസിക കഥകളുടെ അധ്യാങ്ങളാണ്.

ഹാജി മസ്താൻ, യൂസഫ് പട്ടേൽ, ദാവൂദ് ഇബ്രാഹിം, വരദരാജ മൊതലിയാർ തുടങ്ങിയ അധോലോക രാജാക്കന്മാർക്ക് ദിവ്യ പരിവേഷം നൽകി നിങ്ങൾ പ്രസിദ്ധീകരിച്ചിട്ടുള്ള വീരഗാഥകൾ

ചോരത്തിളപ്പും തന്റെടവുമുള്ള ഒരു ചെറുപ്പക്കാരൻ ഇതൊക്കെ വായിച്ച് അങ്ങനെ ഒക്കെ ആയിത്തീരാൻ ആഗ്രഹിച്ചെങ്കിൽ അതിലെന്താ തെറ്റ്?

പണ്ട് ദൂരദർശൻ മാത്രം ഉണ്ടായിരുന്ന സമയത്ത് ഞായറാഴ്ച വൈകുന്നേരങ്ങളിൽ ഏതെങ്കിലും ഒരു സിനിമ ഉണ്ടാവും, അത് ഏത് ജോണർ ആണെന്നോ നായകൻ ആരെന്നോ ഒന്നും ചിന്തയില്ല, നല്ലതാണെങ്കിലും മോശം ആണെങ്കിലും മുഴുവൻ ഇരുന്നങ്ങു കാണും.

പിന്നീട് കേബിൾ വന്നപ്പോ കുറച്ചു കൂടി സൗകര്യമായി, പല ചാനലുകൾ അങ്ങോട്ടും ഇങ്ങോട്ടും ഒക്കെ മാറ്റുമ്പോൾ പരിചയമുള്ള മുഖങ്ങൾ കണ്ടാൽ പിന്നെ അവിടെ ഉറക്കും.

മാസ്സ് ആക്ഷൻ എന്നൊക്കെ കേൾക്കുന്നതിനു മുന്നേ കണ്ട അത്തരം ചില സിനിമകളിൽ ഇരുപതാം നൂറ്റാണ്ടിനോട്‌ ഒരു പ്രിത്യേക ഇഷ്ടം ഉണ്ടായിരുന്നു. കാരണം ഇത്തരം സിനിമകളിൽ എല്ലാം തന്നെ അധോലോക നായകനായ പ്രധാന കഥാപാത്രം അവസാനം മരണപ്പെടുന്നത് ആയിട്ടായിരുന്നു.

ഇവിടെയും അവസാനം ശുഭകരം അല്ലെങ്കിൽ കൂടി നായകൻ ജീവനോടെ തന്നെയുണ്ടല്ലോ, അതൊരു ആശ്വാസം തന്നെയായിരുന്നു. ആ കാലഘട്ടത്തിലെ മാത്രമല്ല ഇതിന് ശേഷവും വര്ഷങ്ങളോളം അധോലോക സിനിമകളുടെ ഒരു രീതി നായകന്റെ മരണം തന്നെയായിരുന്നു.

ബോളിവുഡ് സിനിമകൾ എടുത്താലും 2004 ൽ ഇറങ്ങിയ ധൂം വരെ ഇതേ മാതൃക പിന്തുടരുന്നതായി കാണാം. എന്നാൽ ഈ ഒരു ട്രാക്ക് പൂർണ്ണമായും തെറ്റിച്ചു രോമാഞ്ചം കൊള്ളിച്ചത് 2006 ൽ കിങ് ഖാൻ നായകനായ ഡോൺ ആയിരുന്നു. അതിന് ശേഷം വന്നിരുന്ന അധോലോക സിനിമകൾ ശ്രദ്ധിച്ചാൽ അല്പം നെഗറ്റീവ് ഷെയ്ഡുള്ള നായകന്മാർ വിജയിച്ചു നിൽക്കുന്നതായി കാണിച്ചു അവസാനിച്ച സിനിമകൾ ഉണ്ടായതായി കാണാം.

മലയാളത്തിൽ തന്നെ പ്രിത്വിരാജ് വില്ലനും നായകനുമായ 7th ഡേ ഒരു ഉദാഹരണം. വീണ്ടും വർഷങ്ങൾ കഴിഞ്ഞാണ് പഴയ ട്രാക്ക് തന്നെ പിടിച്ചു, എന്നാൽ ഒരു അധോലോക നായകന് നൽകാവുന്ന ഏറ്റവും വലിയ അവസാനം നൽകിയ KGF 2 പിറക്കുന്നത്.

അതിന് പിന്നാലെ നായകനും വില്ലനും എല്ലാം ഒന്ന് ചേർന്നത് പോലെ വിജയ് യുടെ ലിയോ മുതലായ സിനിമകളും. പക്ഷേ ഇപ്പോൾ നോക്കുമ്പോഴും ഏറ്റവും ഡീസന്റ് ആയ നല്ലവനായ അധോലോക നായകൻ ഇരുപതാം നൂറ്റാണ്ടിലെ സാഗർ ഏലിയാസ് ജാക്കി തന്നെയാണെന്ന് തോന്നുന്നു.

Narcotics is a dirty business എന്ന് പറഞ്ഞ, അനാവശ്യ വയലൻസ് ഇല്ലാത്ത ശാന്തനും സൗമ്യനുമായ ഒരു കഥാപാത്രം.

സാഗർ ആശ്വതിയോട് ചോദിച്ചത് പോലെ, ഇത്തരത്തിൽ ഉള്ള അധോലോക നായകന്മാരുടെ വീരസഹസിക കഥകൾ കണ്ടിട്ട് എപ്പോഴെങ്കിലും അങ്ങനെ ഒക്കെ ആകണം എന്ന് തോന്നിയിട്ടുണ്ടോ…

“I’m just a technology enthusiast with a passion of making things out of my imagination which tends to make day-to-day life easier.”

Comments are closed.